സ്വാമി ഗീതാനന്ദ  ജന്മശതാബ്ദിയാഘോഷം

സച്ചിദാനന്ദസ്വാമി

     മനുഷ്യനായി ജനിക്കുക, ആത്മീയ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുക, അദ്ധ്യാത്മ ഗുരുക്കന്മാരുടെ കൃപാകടാക്ഷത്തിന് പാത്രീഭൂതരായി ജീവിക്കുക, ഈ 3 കാര്യങ്ങള്‍ ഈശ്വരാനുഗ്രഹം കൊണ്ടേ സംലബ്ധമാകൂ എന്ന് അ ദ്ധ്യാത്മശാസ്ത്രം ഘോഷിക്കുന്നു. ഈശ്വരാനുഗ്രഹം കൊണ്ടേ ആത്മീയജീവിതം അനുഗൃഹീതമാകൂ. ശ്രീമദ് ഗീതാനന്ദസ്വാമികള്‍ അനുഗൃഹീതമായ ജീവിതം നയിച്ച് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ മഹാപുരുഷനാണ്. ഗീതാനന്ദസ്വാമികളുടെ അപദാനസമൃദ്ധമായ ജീവിതം ശ്രീനാരായണധര്‍മ്മപ്രചാരകരെയും അദ്ധ്യാത്മസാധകരെ യും ഒരുപോലെ കോള്‍മയിര്‍ക്കൊള്ളിക്കുന്ന പ്രദീപ്തമായ ചരിതമാണ്. 2012 ജൂലായ് മാസം 10-ാം തീയതി മു തല്‍ 2013 ജൂലായിലെ ഉതൃട്ടാതി നക്ഷത്രം വരെയുള്ള ഒ രു വര്‍ഷക്കാലം സ്വാമികളുടെ ജന്മശതാബ്ദിവര്‍ഷമായി ഗണിച്ച് വിപുലമായ പരിപാടികള്‍ ചാലക്കുടി ഗായത്രി ആശ്രമത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയാണ്. ഗീതാനന്ദസ്വാമി സ്ഥാപിച്ച ഗായത്രി ആശ്രമത്തില്‍ വെച്ച് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമികള്‍ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശ താബ്ദിയാഘോഷച്ചടങ്ങുകള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്.

    കാലഘട്ടത്തിന്‍റെ ശബ്ദം ശ്രവിച്ച് തികച്ചും ദീര്‍ഘദര്‍ശനപാടവത്തോടുകൂടി ഗുരുദേവപ്രസ്ഥാനത്തെ നയിച്ച മഹാത്മാവാണ് ഗീതാനന്ദസ്വാമികള്‍. ഇന്ന് ശ്രീനാരായണപ്രസ്ഥാനവും അധഃസ്ഥിത പി ന്നോക്ക വിഭാഗവും നേരിടുന്ന പ്രശ്നങ്ങളെയും വരാന്‍പോകുന്ന വിപത്തുക്കളെയും പ്രവാചകദൃഷ്ടിയോടുകൂടി കണ്ടറിഞ്ഞ് അതിനൊക്കെ പ്രശ്നപരിഹാരം കണ്ടെത്തി പ്രവര്‍ത്തിക്കുവാന്‍ സ്വാമികള്‍ക്ക് സാധിച്ചിരുന്നു. ആത്മീയതയിലൂന്നി നിന്നുകൊണ്ട് ശ്രീനാരായണ വിശ്വാസികളടക്കമുള്ള ജനസമൂഹം പ്രവര്‍ത്തിക്കണമെന്ന് സ്വാമികള്‍ എ ന്നും ആഹ്വാനം ചെയ്തിരുന്നു.

     ആത്മീയത ഇല്ലാതെയുള്ള ജനവിഭാഗങ്ങള്‍ പൊട്ടിത്തെറിച്ച മാലപ്പടക്കം പോലെ ഛിന്നഭിന്നമാകുമെന്നും അവ രെ ഏത് 'ഇസ' ക്കാര്‍ക്കും കീഴ്പ്പെടുത്താനാകുമെന്നും (ഇപ്പോള്‍ ലൗജിഹാ ദ് പോലെയുള്ള കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ അവരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കപ്പെട്ടു) സ്വാമികള്‍ മുന്‍കൂ ട്ടി കണ്ടിരുന്നു. 'ആത്മനോ മോക്ഷാര്‍ ത്ഥം ജഗത് ഹിതായ' ആത്മീയതയിലടിയുറച്ച് സാമൂഹിക ജീവിതവും കു ടുംബജീവിതവും കെട്ടിപ്പടുക്കുന്നതില്‍ ഗുരുദേവപ്രസ്ഥാന നായകന്മാരും ജനസമൂഹവും ദത്തശ്രദ്ധരായിരിക്കണമെ ന്ന് സ്വാമികള്‍ ഊന്നിപ്പറയുമായിരുന്നു. സ്വാമികളുടെ നേതൃത്വം ശ്രീനാരായണപ്രസ്ഥാനങ്ങളുടെ ഐക്യത്തിനുവേണ്ടി എസ്. എന്‍. ഡി. പി. യോഗം നേതാക്കന്മാരുമായും പത്രാധിപര്‍ കെ. സുകുമാരനടക്കമുള്ള നേതാക്കന്മാരുമായി കൂടിയാലോചിച്ച് നിരവധി യോ ഗങ്ങള്‍ സ്വാമികളുടെ അദ്ധ്യക്ഷതയില്‍ ശിവഗിരിമഠത്തില്‍ വെച്ചുതന്നെ സംഘടിപ്പിക്കപ്പെട്ടിരുന്നു.

സര്‍വ്വസമുദായ മൈത്രിക്കും ലോകസമാധാനത്തിനും വേണ്ടി അദ്ദേഹം 1984 ല്‍ മോസ്ക്കോയില്‍ നടന്ന ലോകസമാധാനസമ്മേളനത്തില്‍ പങ്കെടുത്ത് ഗുരുവിന്‍റെ ഏകമതസന്ദേശം വിളംബ രം ചെയ്തിരുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നടന്ന സര്‍വ്വമതസമ്മേളനങ്ങളില്‍ സശ്ശരീരനായിരുന്ന കാലത്ത് മുഖ്യപ്രഭാഷകന്‍ ഗീതാനന്ദസ്വാമികളായിരുന്നു. മതസൗഹാര്‍ദ്ദത്തിനും മൈ ത്രിക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്നപ്പോഴും ഗുരുഭക്തന്മാര്‍ 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന സനാതനധര്‍മ്മത്തില്‍ അടിയുറച്ച് വിശ്വസിക്കണമെന്ന് സ്വാമികള്‍ ഉദ്ബോധിപ്പിച്ചിരുന്നു. മതവിശ്വാസം അദ്ധ്യാത്മതത്ത്വത്തിലേക്കുള്ള പ്രയാണവീഥിയാണെ ന്നും അതല്ലാതെ മറ്റു മതവിശ്വാസങ്ങള്‍ക്ക് കീഴ്പ്പെട്ട് ജീവിക്കുന്നതല്ല എ ന്നും ഗീതാനന്ദ സ്വാമികള്‍ ഉദ്ബോധിപ്പിച്ചിരുന്നു.

    ശ്രീനാരായണപ്രസ്ഥാനത്തിന് അ തിമഹത്തായ സംഭാവനകളാണ് ഗീതാനന്ദസ്വാമികള്‍ ചെയ്തിട്ടുള്ളത്. 1913 ല്‍ ചേര്‍ത്തലയിലെ തണ്ണീര്‍മുക്കം പോട്ടച്ചാണി വീട്ടില്‍ ജനിച്ച രാഘവന്‍ സം സ്കൃതത്തിലും വേദാന്തത്തിലും വൈ ദ്യത്തിലും മറ്റും തികഞ്ഞ പാണ്ഡി ത്യം വരിച്ച് യൗവനാരംഭത്തില്‍ തന്നെ പരോപകാര നിരതനായി രാഘവന്‍ വൈദ്യരായി മാറി. അദ്ധ്യാത്മമാര്‍ ഗ്ഗമാണ് തന്‍റെ ജീവിതലക്ഷ്യമെന്ന തിരിച്ചറിവ് 22-ാം വയസ്സില്‍ രാഘവനെ സര്‍വ്വസംഗപരിത്യാഗിയാക്കിമാറ്റി. ഭാരതാരാമത്തിലെ സുകൃതികളായ തപോധനന്മാരുടെ മാര്‍ഗ്ഗത്തെ അവലംബിച്ച് അദ്ധ്യാത്മ ചിന്താരതനായി ഭാരതമെമ്പാടും ചുറ്റി സഞ്ചരിച്ച  ആ സത്യാന്വേഷി വേദാന്താദി ശാസ്ത്രങ്ങളില്‍ ഉപരിപഠനം നടത്തുകയും അവസാനം കൃഷ്ണാനന്ദസ്വാമികള്‍ എന്ന അവധൂതസംന്യാസിയില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച് സ്വാമി ഗീതാനന്ദയാ യി മാറുകയും ചെയ്തു.

     1941-ല്‍ സ്വാമികള്‍ തന്‍റെ പരമഗുരുവായ ശ്രീനാരായണഗുരുവിന്‍റെ സന്നിധാനത്തില്‍- ശിവഗിരിമഠത്തില്‍ എത്തിച്ചേര്‍ന്ന് ആ പുണ്യനികേതനത്തില്‍ സര്‍വ്വാര്‍പ്പണം ചെയ്തു. അന്നുമുതല്‍ സ്വാമികള്‍ സമാധി പ്രാപിക്കുന്ന 1995 മാര്‍ച്ച് 24 വരെയുള്ള ശിവഗിരിമഠത്തി ന്‍റെ ചരിത്രം ഗീതാനന്ദസ്വാമികളുടെ ചരിത്രം കൂടിയാണ്. ശിവഗിരിമഠവും സ്വാമിയുടെ ജീവിതവുമായി അത്രയേറെ അഭേദത്വം പ്രാപിച്ചിട്ടുണ്ട്.  ഈ കാലയളവില്‍ ശിവഗിരിയില്‍ നടന്നിട്ടുള്ള പ്രധാന സംഭവങ്ങളില്‍ സ്വാമി അമരക്കാരനാ യും പങ്കാളിയായും പ്ര വര്‍ ത്തകനായും സാക്ഷിയാ യും ഒക്കെ  വര്‍ത്തിച്ചിട്ടു ണ്ട്. മഠാധിപതി ശങ്കരാനന്ദസ്വാമികള്‍, ശ്രീനാരായണതീര്‍ത്ഥസ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍, ആര്‍. ശങ്കര്‍, സി. കേശവന്‍, എം.പി. മൂത്തേട ത്ത്, സി. ആര്‍. കേശവന്‍ വൈദ്യര്‍, പത്രാധിപര്‍ കെ. സുകുമാരന്‍ തുടങ്ങിയ മഹാരഥന്മാരുമായി തോ ളോടുതോള്‍ ചേര്‍ന്ന് ഗീതാനന്ദസ്വാമികള്‍ പ്രവര്‍ത്തിച്ചു. അത് ഗുരുദേവപ്രസ്ഥാനത്തിന്‍റെ നവോത്ഥാനചരിത്രമാ യി എന്നു പറയാം.

     ശിവഗിരിയില്‍ ഗീതാനന്ദസ്വാമികള്‍ എത്തിച്ചേരുമ്പോള്‍ മഠത്തിലെ കാര്യങ്ങള്‍ നോക്കിയിരുന്ന രണ്ടു പ്രമുഖ സംന്യാസിമാരായിരുന്നു നിജാനന്ദസ്വാമികളും മംഗളാനന്ദസ്വാമികളും. ഈ കൂട്ടത്തില്‍ ഗീതാനന്ദസ്വാമിയും അണിചേര്‍ന്നു. ഈ മൂവരും ചേര്‍ന്ന് നടത്തി യ ആലോചന ശിവഗിരിയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എസ്. എന്‍. ഡി. പി. യോഗവും ശിവഗിരിയും തമ്മിലുള്ള കേസിന്‍റെ രാജി, ശിവഗിരി തീര്‍ത്ഥാടന പ്രസ്ഥാനത്തിന്‍റെ വികാസം, ശിവഗിരിയിലെ മഹാസമാധി മന്ദിരനിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍ ഈ ത്രിമൂര്‍ത്തികളുടെ പങ്ക് തീരെ ചെ റുതായിരുന്നില്ല. ശിവഗിരിയിലും ശാ ഖാസ്ഥാപനങ്ങളായ ചെമ്പഴന്തി, അരുവിപ്പുറം, തൃത്താല ധര്‍മ്മഗിരി ആശ്രമം, ആലുവ അദ്വൈതാശ്രമം, പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം എന്നിവിടങ്ങളില്‍ കര്‍മ്മകുശലനായ ആശ്രമാധിപതിയായും മഹാസംരംഭങ്ങളുടെ അമരക്കാരനായും സംഘാടകനും കര്‍മ്മയോഗിയും ഒക്കെയായും സ്വാമികള്‍ പ്രവര്‍ ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സംഭാവനകളുടെ തെളിമ വ്യക്തമാകുന്നത് ഗു രുദേവന്‍റെ ജന്മശതാബ്ദി ആഘോഷം, മഹാസമാധി മന്ദിരനിര്‍മ്മാണം പ്രതിമാ പ്രതിഷ്ഠാമഹോത്സവം എന്നിവയിലാ ണ് എന്നു പറയാം. ഈ ആഘോഷപരിപാടികളുടെ സംഘാടകസെക്രട്ടറി ഗീതാനന്ദസ്വാമികളായിരുന്നു.

    ശ്രീനാരായണഗുരുദേവന്‍റെ തിരുവായ്മൊഴികളും കൃതികളും സമാഹരിച്ച് സമൂഹത്തിന് സമര്‍പ്പിച്ച ധന്യപുരുഷന്‍ ശ്രീധര്‍മ്മതീര്‍ത്ഥസ്വാമികളായിരുന്നു. അദ്ദേഹം സമാഹരിച്ച ഗുരുദേവകൃതികള്‍ കുമാരസ്വാമി  സംന്യാസി സ്വന്തമായി പ്രകാശനം ചെയ്തപ്പോള്‍ അതി ന്‍റെ അവകാശം ശിവഗിരിമഠത്തിനായി സ്ഥാപിച്ചെടുത്തത് ശ്രീനാരായണതീര്‍ ത്ഥ സ്വാമികളായിരുന്നു. ഗുരുദേവകൃ തികളുടെ സമാഹാരം ശിവഗിരിയില്‍ നിന്നും 1954 ല്‍ പ്രസാധനം ചെയ്യുമ്പോള്‍ അതിന്‍റെ ആമുഖക്കുറിപ്പെഴുതാന്‍ ഭാഗ്യം സിദ്ധിച്ചത് ഗീതാനന്ദസ്വാമികള്‍ക്കായിരുന്നു. അന്ന് സ്വാമികള്‍ ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ ഗുരുദേവകൃതികളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം പ ത്ത് വാല്യങ്ങളായി പ്രസാധനം ചെ യ്തത് സ്വാമി അദ്ധ്യക്ഷനായിരുന്ന ക മ്മിറ്റിയുടെ ചുമതലയിലായിരുന്നു. ഇ തില്‍ 8 വാല്യങ്ങള്‍ക്ക് ആമുഖക്കുറിപ്പെഴുതിയതും സ്വാമികള്‍ തന്നെ.

     ശ്രീനാരായണീയരുടെ പുണ്യക്ഷേത്രമായ ഗുരുദേവമഹാസമാധി മന്ദിരം ശ്രീനാരായണ ഭക്തോത്തംസം ശ്രീ. എം.പി. മൂത്തേടത്ത് ലക്ഷങ്ങള്‍ ചെ ലവു ചെയ്ത് കാണിക്കയായി സമര്‍പ്പിച്ചുവല്ലോ. ഇതില്‍ മൂത്തേടത്തിന്‍റെ പ്ര ചോദനകേന്ദ്രമായി നിലകൊണ്ടത് ഗീ താനന്ദസ്വാമികളാണ്. മഹാസമാധി മ ന്ദിരത്തില്‍ പ്രതിഷ്ഠിക്കുവാനുള്ള ഗു രുദേവപ്രതിമ കാശിയില്‍ നിന്നും കേരളത്തിലേക്ക് ആനയിച്ചതും തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്ന് ശിവഗിരിയിലേക്ക്  പ്രതിമാപ്രയാണ ഘോഷയാത്ര നയിച്ചതുമൊക്കെ ഗീതാനന്ദസ്വാമികള്‍ ത ന്നെ. ശിവഗിരിയിലെ മഹാസമാധി മ ന്ദിര ഉദ്ഘാടനവും  പ്രതിഷ്ഠാമഹോത്സവവും ഇന്നും സുവിദിതമാണല്ലോ. ഒരു പക്ഷേ അതിനു തുല്യമായൊരു ആഘോഷപരിപാടി അതിനുമുമ്പോ അതിനു ശേഷമോ  കേരളം കണ്ടിരിക്കാനിടയില്ല. സ്വാമി നിജാനന്ദ പ്രസിഡന്‍റും ആര്‍ ശങ്കര്‍ വര്‍ക്കിംഗ് പ്രസിഡന്‍റും സ്വാമി ബ്രഹ്മാനന്ദ ജനറല്‍ സെക്രട്ടറിയും സി. ആര്‍. കേശവന്‍ വൈ ദ്യര്‍ ഖജാന്‍ജിയുമായി നിലകൊണ്ട ആ സമാരംഭത്തിന്‍റെ സെക്രട്ടറി ഗീതാനന്ദസ്വാമികളായിരുന്നു. ശിവഗിരിയില്‍ ഇന്നു കാണുന്ന ഓഫീസ് മന്ദിരം, ഗസ്റ്റ് ഹൗസിന്‍റെ ഒന്നാം നില, ശിവഗിരി മെ ഡിക്കല്‍ മിഷന്‍ ആശുപത്രി, സെന്‍ട്ര ല്‍ സ്കൂള്‍ തുടങ്ങിയവയുടെ  നിര്‍മ്മാണത്തിനും വികസനത്തിനും ഗീതാനന്ദസ്വാമികളുടെ സംഭാവന വലുതാണ്. അതുപോലെ ശ്രീനാരായണ ധര്‍മ്മപ്രചാരണ മാധ്യമമായി വര്‍ത്തിക്കുന്ന ശിവഗിരിമഠത്തിന്‍റെ പോഷകസംഘടനയായ ഗുരുധര്‍മ്മ പ്രചരണസഭയുടെ സ്ഥാപകാദ്ധ്യക്ഷനും ഗീതാനന്ദസ്വാമികള്‍ തന്നെ.

      കേരളം ദര്‍ശിച്ച ശ്രീനാരായണധര്‍ മ്മ പ്രഭാഷകരില്‍ അതുല്യരായിരുന്നു സ്വാമി  മംഗളാനന്ദയും സ്വാമി ആര്യഭടനും. ഒരു കാലത്ത് ഗീതാനന്ദസ്വാമികളും കൂടി അതോടൊപ്പം ചേര്‍ന്നിരുന്നു. അക്കാലത്ത് കുമാരനാശാന്‍റെ  ബു ദ്ധചരിതം, ചണ്ഡാലഭിക്ഷുകി എന്നീ കൃതികള്‍ ഹരികഥാ കാലക്ഷേപമായി സ്വാമികള്‍ വേദികളില്‍ അവതരിപ്പിച്ചിരുന്നു. ലളിതകോമള പദാവലികളാല്‍ സംഗീതസാന്ദ്രമായിരുന്ന സ്വാമികളുടെ പ്രഭാഷണകലയെ ഹൃദ്യമായ മധുരാനുഭൂതിയോടെ സ്മരിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. കൃതഹസ്തനായ ഒരു എ ഴുത്തുകാരന്‍ കൂടിയായിരുന്നു സ്വാമികള്‍. 'കവി ഹൃദയമുള്ള സ്വാമി' എ ന്നാണ് എസ്.കെ. പൊറ്റക്കാട് സ്വാമികളെ വിശേഷിപ്പിച്ചത്. ഗുരുദേവ കൃതികളുടെ വ്യാഖ്യാനം ഉള്‍പ്പെടെ പത്തോ ളം ഗ്രന്ഥങ്ങള്‍ സ്വാമികളുടേതായിട്ടുണ്ട്. ശ്രീനാരായണധര്‍മ്മ പ്രചാരണാര്‍ ത്ഥം മദ്രാസ്, ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ സ്വാമികള്‍ സഞ്ചരിച്ചിട്ടുണ്ട്. ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ധനശേഖരണാര്‍ത്ഥം ഗള്‍ഫ് രാജ്യങ്ങളിലും സ്വാ മികള്‍ പര്യടനം നടത്തിയിരുന്നു.