ഗുരുദേവ ദര്‍ശനവും ബുദ്ധമതവും

പ്രൊഫ.എം. സത്യപ്രകാശം

       ബി.സി. ആറാംശതകത്തില്‍ വിശ്വത്തിലെങ്ങുമുള്ള ആശയമണ്ഡലങ്ങളില്‍ ഒരു നവോത്ഥാനമുണ്ടായി എന്ന് ചരിത്രരേഖകളില്‍ കാണുന്നു.  ഇന്ത്യയിലും അതിന്‍റെ പ്രവാഹമുണ്ടായി. നമ്മുടെ ഉപനിഷത്തുകള്‍ക്കും വേദങ്ങള്‍ക്കും ആഗോളപ്രസക്തി ഉണ്ടായതും ആ സന്ദര്‍ഭങ്ങളിലാണ്. ബുദ്ധമതവും ജൈനമതവും ഒക്കെ ഈ ഉണര്‍വ്വിന്‍റെ മധുരമോഹനസദ്ഫലങ്ങളാണ്. ശ്രീബുദ്ധന്‍ ബി.സി. അഞ്ഞൂറ്റി അറുപത്തിമൂന്നിനും നാനൂറ്റി എണ്‍പത്തിമൂന്നിനുമിടയ്ക്ക് 80 വയസ്സുവരെ ജീവിച്ചിരുന്നു എന്നു പറയപ്പെടുന്നു. അന്ന് ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളോടും അധര്‍മ്മങ്ങളോടും യുവാവായ സിദ്ധാര്‍ ത്ഥരാജകുമാരന് പൊരുത്തപ്പെടുവാനോ അവ ഉള്‍ക്കൊള്ളുവാനോ കഴിഞ്ഞില്ല. ഈ എതിര്‍പ്പിനെയാണ് ബുദ്ധമതവിപ്ലവമെന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്.

       Religions of the world can be divided into two types; the river type and the tree type.  A number of canals start from different places swell up in their course and join together to form a mighty river. Similarly, different belief systems, cults, traditions etc. starts from the invisible past and come together to be encompassed in to a great religion. In later days, philosophical explanations are added, mythological and  historical legends are composed in the attempts to unify and substiate the existence of these varieties. Hinduism is the perfect example of river type.
As a tree starts with the germination of one seed ; the tree type religion starts with the thoughts of one man. Like a tree, it grows  taking roots among the people. After some time the solid trunk of the tree divides and subdivides into a number of branches and spreads out wide. In the religion founded by one man also happens it because people are different and they think in different ways. Christianity , Islam, Buddhism are the perfect and profound examples of tree type religions.

      ദാര്‍ശനികചിന്തകനും മുന്‍ ഇ ന്ത്യന്‍ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

      'ബുദ്ധമതസിദ്ധാന്തങ്ങള്‍ നിലവില്‍ വന്നതിനുശേഷം   ആശയങ്ങളെയും ആചാരങ്ങളെയും  അതേപടി സ്വീകരിക്കുന്നതിനു പകരം അവയെ വിമര്‍ശനബുദ്ധിയോടു കൂടി സമീപിക്കുന്ന പതിവ്  നിലവില്‍ വന്നു.' ഉപനിഷത്തുക്കള്‍, ഹിന്ദുമതപ്രമാണഗ്രന്ഥങ്ങള്‍ , പുരാണങ്ങള്‍ , ഭഗവത്ഗീത തുടങ്ങിയ വേദഗ്രന്ഥങ്ങളിലെ സാരാംശങ്ങള്‍ കാണുന്നതിനാല്‍ ബുദ്ധമതത്തെ ഒരു പുതിയ മതമായോ ഒരു നവീന തത്വശാസ്ത്രമായോ  പല മഹാന്മാരും വിലയിരുത്തി കാണുന്നില്ല.

         ശ്രീബുദ്ധന്‍റെ നിര്‍വ്വാണത്തിനുശേഷം ബുദ്ധമതം ഹീനയാനം, മഹായാനം എന്നീ രണ്ട് ആശയസംഹിതകളായി വിഘടിക്കുകയുണ്ടായി. ശ്രീബുദ്ധന്‍ ജീവിതത്തിലെ മൂന്ന് അനശ്വര ആശയങ്ങളെപ്പറ്റി ഗാഢമായി ചിന്തിച്ചിരുന്നു. (ശ) വസ്തുക്കള്‍ ക്ഷണികങ്ങളാണ്. അവ മാറ്റത്തിന് വിധേയമാണ്. (ശശ) മരണം സര്‍വ്വത്തിന്‍റെയും നാശമാ ണ്. (ശശശ) ലോകം ദുഃഖമയമാണ്. അ തിനെ പൂര്‍ണ്ണമായി ഇല്ലാതാക്കുവാന്‍ കഴിയുകയില്ല.

     അഹം ബ്രഹ്മാസ്മി എന്ന ഉപനിഷദ് ആശയത്തെ ബുദ്ധന്‍ അംഗീകരിക്കുന്നില്ല. അതിനു പ്രത്യേക അസ്തിത്വമില്ല എന്നതാണു കാരണമായി വെളിപ്പെടുത്തുന്നത്. ഈ വക കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം 'ശ്രീനാരായണഗുരുവിന്‍റെയും ബുദ്ധന്‍റെയും ദര്‍ശനങ്ങളെ സമീപിക്കേണ്ടത്. അഹം ബ്ര ഹ്മാസ്മി, തത്ത്വമസി , പ്രജ്ഞാനം ബ്ര ഹ്മ, അയമാത്മാ ബ്രഹ്മ എന്നീ ഉപനിഷദ് ആശയങ്ങള്‍ ഗുരുദേവന്‍ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നു.

      ബി. സി. ആറാം നൂറ്റാണ്ടില്‍ കപിലവസ്തുവില്‍ ശുദ്ധോജനമഹാരാജാവിന്‍റെ പുത്രനായി ജനിച്ച സിദ്ധാര്‍ ത്ഥനു മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ 'ഗയ'യിലെ ഒരരയാലിന്‍ ചുവട്ടില്‍ ധ്യാ നനിരതനായിരുന്നപ്പോഴാണ് ബോധോദയം ഉണ്ടായത്. അങ്ങനെ സിദ്ധാര്‍ത്ഥരാജകുമാരന്‍ ശ്രീബുദ്ധനായി. എ ന്നാല്‍ ശ്രീനാരായണഗുരുദേവന്‍ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അന്നു നിലനിന്നിരുന്ന അയിത്തവും ഉച്ചനീചത്വവും അസമത്വങ്ങളും മനുഷ്യരെ അസ്വതന്ത്രരാക്കിയിരുന്നു. ഈ അസ്വതന്ത്രതയില്‍ നിന്നും സ്വതന്ത്രതയിലേക്ക് മനുഷ്യസമൂഹത്തെ നയിക്കുകയായിരുന്നു സാമൂഹ്യനവോത്ഥാനത്തിലൂടെ ഗുരുദേവന്‍ നിര്‍വ്വഹിച്ചത്. ശ്രീബുദ്ധനെപ്പോലെ തന്നെ ഗുരുവും ദീര്‍ഘനാള്‍ ധ്യാനവും തപസ്സും അനു ഷ്ഠിച്ചു. രണ്ടു മഹാത്മാക്കളും വിപ്ലവം സൃഷ്ടിച്ചത് അഹിംസാമാര്‍ഗ്ഗത്തില്‍ കൂടിയായിരുന്നു.

      'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവചനം സാമൂഹികജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി. അഹിംസ, സത്യം,  അസ്തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം എന്ന ധര്‍മ്മപഞ്ചകത്തിന്‍റെ വെളിപാടുകളിലൂടെയാണ് രണ്ടുപേരും സമൂഹത്തെ ഉദ്ധരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ബുദ്ധദേവനും ഗുരുദേവനും ജാതിവിവേചനത്തിനെതിരെ പോരാടിയവരാണ്. അഹിംസാധര്‍മ്മത്തിലും ജീവകാരുണ്യത്തിലും ഇരുവരും അടിയുറച്ചു നിന്നു. ഗുരുദേവന്‍റെ ജീവകാരുണ്യപഞ്ചകവും അനുകമ്പാദശകവും മനുഷ്യത്വത്തിന്‍റെ ശ്രീകോവിലിലേക്കാണ് മനുഷ്യനെ ആനയിക്കുന്നത്.

'എല്ലാവരുമാത്മസഹോദരരെന്നല്ലേ-

 പറയേണ്ടതിതോര്‍ക്കുകില്‍  നാം'

                എന്ന  വരികളില്‍ ഗുരു മനുഷ്യരിലെ ഏകതയെ എടുത്തുപറയുന്നു. ഇതാകട്ടെ മൈത്രിയുടെ മഹാസന്ദേശമാണ്.

       കൊല്ലുന്നതുമെങ്ങനെ ജീവികളെത്തെല്ലും കൃപയറ്റു ഭുജിക്കയതും

     എന്ന വരികളില്‍ മുഴങ്ങുന്നത് കാരുണ്യത്തിന്‍റെ മഹാപ്രവാഹമാണ്. മൈ ത്രിയ്ക്കും കാരുണ്യത്തിനും ബൈബിളിലും ഖുറാനിലും പരമപ്രാധാന്യമാണ് നല്കുന്നത്.

      'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും' എന്ന് ഗുരു പറയുമ്പോള്‍ സര്‍വ്വസമഭാവനയാണ് പ്രകാശിക്കുന്നത്.

                ധര്‍മ്മ ഏവ പരം ദൈവം
                ധര്‍മ്മ ഏവ മഹാധനം
                ധര്‍മ്മസ്സര്‍വ്വത്ര വിജയീ
                ഭവതു ശ്രേയസേ നൃണാം.

      ഈ വരികളില്‍ ഗുരുദേവന്‍ ഒരു ആശയസമുദ്രമാണ് പ്രദാനം ചെയ്യുന്നത്. ധര്‍മ്മത്തിനു ഇതില്‍പ്പരം മറ്റാര്‍ക്കും ഒരു നിര്‍വചനം നല്‍കുവാനായിട്ടില്ല. ഇവിടെ ബുദ്ധന്‍റെ 'ധര്‍മ്മം ശരണം ഗ ച്ഛാമി' എന്ന വാക്യത്തില്‍ ഇതിന്‍റെ അ നാഹതധ്വനി നമുക്ക് കേള്‍ക്കാം. ശ്രീ ബുദ്ധന്‍ ജനിച്ച ലുംബിനി ഇപ്പോള്‍ നേ പ്പാളിന്‍റെ ഭാഗമാണ്. എന്നാല്‍  അദ്ദേഹത്തിന് ബോധോദയമുണ്ടായത് ബീ ഹാറിലെ ബോധഗയയില്‍ വച്ചായിരുന്നു. ധര്‍മ്മപ്രവര്‍ത്തനം ആരംഭിച്ചത് കാ ശിയില്‍ നിന്നുമാണ്. ഭഗവാന്‍ നിര്‍വ്വാ ണം പ്രാപിച്ചത് ഉത്തര്‍പ്രദേശിലെ ഋഷിനഗറില്‍ വച്ചാണ്. ഈ പ്രദേശങ്ങളാണ് ബുദ്ധമതവിശ്വാസികള്‍ അവരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളായി കരുതിപ്പോരുന്നത്. അതുപോലെ തന്നെ ഗുരു ജനിച്ചത് ചെമ്പഴന്തിയില്‍. തപം ചെയ്തത് മരുത്വാമലയിലും അരുവിപ്പുറത്തും . ദാര്‍ശനികനവോത്ഥാനം ആരംഭിച്ചത് അരുവിപ്പുറത്ത് നിന്ന്. മഹാസമാധി പ്രാപിച്ചത് ശിവഗിരിയില്‍. ഗുരുദേവവിശ്വാസികളുടെയും ഭക്തജനങ്ങളുടെയും തീര്‍ത്ഥാടനകേന്ദ്രങ്ങളാണിതെല്ലാം.

       'എല്ലാ ആശയങ്ങളും ഉള്‍ക്കൊണ്ടാല്‍ മാത്രമേ ഭാരതീയരുടെ മതം പൂര്‍ണ്ണമാകൂ' എന്ന് സ്വാമി വിവേകാനന്ദന്‍ പറയുകയുണ്ടായി.

     ജീവിതത്തില്‍ ധര്‍മ്മം ദൂര്‍ബലപ്പെടുന്നു എന്നതാണ് വര്‍ത്തമാനകാലത്തിന്‍റെ ശാപം. പ്രസംഗിച്ചതുകൊണ്ട് ധര്‍മ്മം പുലരുകയില്ലല്ലോ. എന്നാല്‍ സത്യത്തിനും ധര്‍മ്മത്തിനുമാണ് ശ്രീ ബുദ്ധനും ഗുരുദേവനും പരമപ്രാധാ ന്യം കല്പിച്ചത്.

         മലേഷ്യയിലെ ബുദ്ധിസ്റ്റ് മിഷണറി പ്രസിദ്ധീകരിച്ചിട്ടുള്ള  "The Buddha and His Teachings എന്ന മഹത്ഗ്രന്ഥത്തില്‍ നിന്ന്:

      ‘"Lord Buddha is a unique being, an extraordinary man arises in this world for the benefit of the many, for the happiness of the many , out of compassion for  the world for the good, benefit and happiness of gods and men.'

      ലോകത്ത് ഭാവിയിലുണ്ടാകാനിടയുള്ള നവോത്ഥാനത്തിന് നേതൃത്വം നല്കുന്നത് ശ്രീനാരായണദര്‍ശനമായിരിക്കുമെന്ന് നമുക്ക് തീര്‍ത്ത് പറയാം.