അമ്മമഹത്ത്വം

സ്വാമി ത്രിരത്നതീര്‍ത്ഥര്‍

     'മാതാപിതാ ഗുരോ ദൈവം' എന്ന ആപ്തവാക്യത്തില്‍ അമ്മയ്ക്കു പ്രഥമസ്ഥാനമാണ് ഉള്ളത്. അപ്രകാരം പ്ര ത്യക്ഷ ദൈവമായ അമ്മയുടെ മഹത്ത്വത്തെ സംബന്ധിച്ച് ചിലതു പറയുവാന്‍ ആഗ്രഹിക്കുന്നു. വ്യക്തിമാഹാത്മ്യമുള്ള ഏതൊരുവനും വിഷയത്തെ മൂല്യനിര്‍ണ്ണയം ചെയ്തു ഗുണനിലവാരത്തെ ഉറപ്പു വരുത്തുവാന്‍ കഴിയും. അത്തരം മൂല്യനിര്‍ണ്ണയത്തിനൊന്നും അമ്മ മഹത്ത്വം വിധേയമാകാറില്ല. എന്തുകൊണ്ടെന്നാല്‍ അമ്മമഹത്ത്വം അമൂല്യമാണ്. അതിനാല്‍ അമ്മമഹത്ത്വത്തിന്‍റെ അപദാനങ്ങളെ സ്തുതിക്കാനേ കഴിയൂ. അതുകൊണ്ട് ഇവിടെ അമ്മമഹത്ത്വത്തില്‍ ചിലതു സൂചിപ്പിക്കുന്നു. അതും ഉപരിപ്ലവമായതു മാത്രം.

   അമ്മയില്‍ത്തന്നെ പെറ്റമ്മയെന്നും പോറ്റമ്മയെന്നും രണ്ടുവിധം വേര്‍തിരിവുണ്ട്. ഇതില്‍ കുഞ്ഞിനു ജന്മം നല്കിയവള്‍ പെറ്റമ്മയും കുഞ്ഞിനെ പോറ്റി വളര്‍ത്തിയവള്‍ പോറ്റമ്മയുമാകുന്നു. നാം ഏറ്റവുമധികം ഭയപ്പെടുന്നതും വെറുക്കുന്നതും മരണത്തെയാണ്. അതിനു കാരണം ഈ ലോകത്ത് വച്ച് ഏറ്റവുമധികം പ്രിയമായത് അവനവന്‍റെ ശരീരം തന്നെയാണ്. ആ ശരീരം ദാനം ന ല്കിയവളാണ് പെറ്റമ്മ. അതുകൊണ്ട്  അവള്‍ തന്നെയാണ് നമ്മുടെ കാണപ്പെട്ട ദൈവവും. കുഞ്ഞിനെ സംബന്ധിച്ചിടത്തോളം പെറ്റമ്മ തന്നെ പോ റ്റമ്മ ആകുകയോ ആകാതിരിക്കുകേ യാ ചെയ്യാം. അതുപോലെ കുഞ്ഞി ന്‍റെ പോറ്റമ്മ ഏതെങ്കിലുമൊരു സ്ത്രീ യോ ഒന്നിലധികമോ ഉണ്ടായെന്നു വന്നേക്കാം.  നിലമുണ്ടെങ്കിലേ വിത്തുവിതയ്ക്കാന്‍ കഴിയൂ എന്നതുപോലെ പെറ്റമ്മ ഉണ്ടെങ്കിലേ  പോറ്റമ്മയ്ക്കും സ്ഥാനം ഉണ്ടായിരിക്കുകയുള്ളൂ. അതിനാല്‍ പോറ്റമ്മയുടെ സ്ഥാനം ആപേക്ഷികം മാത്രമായിരിക്കുമ്പോള്‍ പെറ്റമ്മയെന്നത് അനിഷേധ്യമായ യാഥാര്‍ ത്ഥ്യം തന്നെയാകുന്നു. ചിലര്‍ വ്യവഹാരദശയില്‍ പോറ്റമ്മയ്ക്കു മുന്തിയ സ്ഥാനം കൊടുത്തു കാണുന്നുണ്ട്. പ ക്ഷേ അതൊക്കെ പെറ്റമ്മയുടെ മഹ ത്ത്വം ഗ്രഹിക്കാത്തവരാണ്. 'പത്തു പോറ്റമ്മ കൂടിയാലും ഒരു പെറ്റമ്മയ്ക്കു തുല്യം ആകുകയില്ല' എന്ന പഴമൊഴി പെറ്റമ്മയുടെ മാഹാത്മ്യത്തെ എടുത്തു കാണിക്കുന്നതാണ്. എല്ലാറ്റിനുമുപരി പെറ്റമ്മയില്‍ പോറ്റമ്മകൂടി സമ്മേളിക്കുമ്പോള്‍ മാതൃത്വം അതിന്‍റെ പരിപൂര്‍ണ്ണതയില്‍ പരിലസിക്കുന്നു. അമ്മമഹത്ത്വത്തില്‍ പ്രഥമവും പ്രാധാന്യമര്‍ഹിക്കുന്നതും ഇതു തന്നെയാണ്.

     സത്യത്തിന്‍റെ പ്രതീകമായ കു ഞ്ഞിന്‍റെ ചുണ്ടില്‍ വിരിയുന്ന ആദ്യ മ ന്ത്രമാണ് അമ്മ. കുഞ്ഞിന്‍റെ ഏതുവിധമായ ഭയാശങ്കകള്‍ക്കും സങ്കടങ്ങള്‍ ക്കും അറുതി ഉണ്ടാക്കുന്ന ഇടം കൂടിയാണ് അമ്മയുടെ മടിത്തട്ട്. അക്കാരണത്താല്‍ അമ്മയുടെ മടിത്തട്ടിനെ കുഞ്ഞിന്‍റെ സ്വര്‍ഗ്ഗമെന്നു വിശേഷിപ്പിച്ചു പോരുന്നു. എവിടെയൊ ക്കെ തിരിച്ചറിവുണ്ടോ, അവിടെയൊക്കെ കളങ്കവുമുണ്ട്. അപ്രകാരമുള്ള തിരിച്ചറിവിന്‍റെ ലോകത്ത് എക്കാലത്തും കുഞ്ഞുങ്ങള്‍ മാ ത്രമാണ് നിഷ്കളങ്കരായിരിക്കുന്നത്. അങ്ങനെയുള്ള കുഞ്ഞിന്‍റെ ഉറ്റചങ്ങാ തി ആരെന്ന് തിരക്കിയാല്‍ അതിനുത്തരം ഒന്നുമാത്രമേയുള്ളൂ. അതാണ് അമ്മ! മക്കളില്‍ ചിലരോട് അമ്മ പക്ഷപാതം കാണിക്കുന്നുവെന്ന് പരാതിപ്പെടാറുണ്ട്. അതു ശരിയായിരിക്കാം. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. കാരണം അമ്മ സ്ത്രീകൂടിയാണ്. ത ന്നോടു സഹകരിക്കുന്ന മക്കളോട് അ ടുപ്പവും അല്ലാത്ത മക്കളോട് അകലവും കാണിക്കുന്നത് സ്വാഭാവികം.  എന്നാല്‍  ഇങ്ങനെ പരാതിപ്പെടുന്ന മക്കള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. അമ്മയ്ക്ക് മക്കള്‍ പലരും ഉണ്ടാകും. പക്ഷേ ഇഹത്തില്‍ മക്കള്‍ക്ക് അമ്മ ഒന്നുമാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ച് പരാതിക്ക് സ്വയം  പരിഹാരം  കണ്ടെത്തുവാന്‍ ശ്രമിക്കുക.

        ചാപല്യവും നിഗൂഢതയും ഒന്നിച്ചു  സഹവസിക്കുന്ന സ്ത്രീയെ വിശ്വസിക്കുവാന്‍ പാടില്ല എന്നാണ് അഭിജ്ഞമതം. ഒരു വ്യക്തിയുടെ ജീവിതത്തില്‍ യൗവനകാലം വളരെ പ്രധാനപ്പെട്ടതാണ്. അപ്രകാരമുള്ള സ്ത്രീയുടെ യൗവനമാണ് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുന്നതിനും പോറ്റി വളര്‍ത്തുന്നതിനുമായി മാറ്റിവെയ്ക്കുന്നത്. അതുകൊണ്ടാവാം ദൈവം, അവിടുത്തെ മാഹാത്മ്യത്തെ മാതൃരൂപത്തില്‍ സ്ത്രീയിലേക്ക് സന്നിവേശിപ്പിച്ചത്. അങ്ങനെ അവള്‍ മാതൃഭാവം പൂണ്ടു വര്‍ത്തിക്കുമ്പോള്‍ അവള്‍ക്ക് തത്തുല്യം ഇവിടെ യാതൊന്നും തുലനം ചെയ്യുന്നില്ല. അമ്മയും പ്രകൃതീദേവിയും തമ്മിലുള്ള വ്യത്യാസമിതാണ്. അമ്മയുടെ സ്വാര്‍ത്ഥതമൂലം സംരക്ഷണം സ്വന്തം മക്കളിലായി ഒതുങ്ങുമ്പോള്‍ പ്രകൃതിയുടെ സംരക്ഷണമാകട്ടെ, സര്‍ വ്വചരാചരങ്ങളിലുമായി വ്യാപിച്ചിരിക്കുന്നു. സ്ത്രീ അമ്മ ആകുമ്പോള്‍ മാത്രമാണ് അവള്‍ മഹാഭാഗ്യവതിയാകുന്നത്. ഇനി ഒരു വേള സ്ത്രീക്ക് പെറ്റമ്മ ആകുവാന്‍ കഴിഞ്ഞില്ല എങ്കില്‍ത്തന്നെയും പോറ്റമ്മയുടെ സ്ഥാനമെങ്കിലും നിലനിര്‍ത്തേണ്ടതുണ്ട്. പോറ്റമ്മയുടെ ജോലി ശ്രമകരം തന്നെയാണ്. പോറ്റുകയെന്നതു സംരക്ഷണമാകുന്നു. അതു പ്രകൃതിയുടെ ധര്‍മ്മത്തിന്‍റെ ഭാഗം തന്നെ. അതുകൊണ്ടത്രെ ദൈവത്തിന് പോറ്റിയെന്ന നാമമുണ്ടായത്. പെറ്റമ്മയുടെ മുന്നില്‍ പോറ്റമ്മയ്ക്ക് വലിയ സ്ഥാനമില്ല. എങ്കിലും പോറ്റമ്മയുടെ സ്ഥാനത്തിനു കുറവൊന്നും ഉണ്ടാകുന്നില്ല. സ്ത്രീയായി പിറന്നാല്‍ അവള്‍ പെറ്റമ്മയോ, പോറ്റമ്മയോ ഇതു രണ്ടുമോ ആയിരിക്കണം. ഇവ രണ്ടും സ്ത്രീക്ക് അന്യമെങ്കില്‍ അവള്‍ ഇഹത്തിലെ നിര്‍ഭാഗ്യവതിയാണ്.

   അമ്മമഹത്ത്വത്തില്‍ അടുത്തതു ഭാ ഷയാകുന്നു. പിറന്നു വീഴുന്ന കുഞ്ഞി നു യാതൊരു ഭാഷയും വശമുണ്ടായിരിക്കുകയില്ല. അവിടെ കുഞ്ഞിന്‍റെ കരച്ചിലിനും ചിരിക്കും അംഗചലനത്തി നും അമ്മ അര്‍ത്ഥം കല്പിച്ചു ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നു. അപ്രകാരം തിരിച്ചറിവിന്‍റെ ലോകത്തേക്കു ആദ്യമായി അമ്മയാണ് കുഞ്ഞിനെ കൈപിടിച്ചുയര്‍ത്തുന്നത്. ഇക്കാരണത്താല്‍ ലോകത്തു ഏതൊരു ഭാഷ യ്ക്കും ഗുരു ഒന്നുമാത്രമേ ഉള്ളൂ. അതു അമ്മ മാത്രമാകുന്നു. അതുകൊണ്ടത്രെ അമ്മയുടെ ഭാഷ എന്ന അര്‍ത്ഥത്തില്‍ മാതൃഭാഷ എന്ന പേര്‍ സിദ്ധിച്ചത്. മലയാളഭാഷയുടെ ഗുരു എഴുത്തച്ഛന്‍ എ ന്നു ചിലര്‍ വ്യവഹരിച്ചു കാണുന്നുണ്ട്. ഗുരുസ്ഥാനത്തിന്‍റെ അര്‍ത്ഥം വേണ്ടവിധം ഗ്രഹിക്കാത്തതുമൂലമാണ് ഈ വിധം പറയുന്നത്.  ഗുരുവും ആചാര്യനും വ്യത്യസ്തരാണ്. പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള  വ്യത്യാസം ഇവര്‍ തമ്മിലുണ്ട്. ഇത് ഒന്നുകൂടി വ്യ ക്തമാക്കാം.

     പെറ്റമ്മയില്‍ പോറ്റമ്മ ഉണ്ടാകാമെന്നല്ലാതെ, പോറ്റമ്മയില്‍ ഒരിക്കലും  പെറ്റമ്മ ഉണ്ടായിരിക്കുകയില്ല. അതുപോലെ ഗുരുവില്‍ ആചാര്യന്‍ ഉണ്ടാകാമെന്നല്ലാതെ ആചാര്യനില്‍ ഒരിക്കലും ഗുരു ഉണ്ടായിരിക്കുകയില്ല. ഇനി ഒരു വേള, ഗുരുവിന്‍റെ  അഭാവത്തില്‍ ആചാര്യന്‍ ഗുരുസ്ഥാനം അലങ്കരിക്കാറുണ്ട്. അത്തരം സന്ദര്‍ഭത്തിലും ആചാര്യന്‍ ഗുരുവാകുന്നില്ല. മറിച്ച് ഗുരുതുല്യനേ ആകുന്നുള്ളൂ. ആചാര്യന്‍ ഏതെങ്കിലുമൊരു വിഷയത്തിന്‍റെ ആധിപത്യം ഉറപ്പിച്ചു നിലകൊള്ളുമ്പോള്‍ ഗുരുവാകട്ടെ, സര്‍വ്വവിഷയങ്ങള്‍ക്കും മേല്‍ ആധിപത്യമരുളുന്നവനാണ്. അത്രമാത്രം മഹത്ത്വപൂര്‍ണ്ണമായ ഗുരുസ്ഥാനമാണ് ഭാഷയുടെ വിഷയത്തില്‍ അമ്മയില്‍ വര്‍ത്തിക്കുന്നത്. അതിനാല്‍ ഭാഷയുടെ ഗുരുസ്ഥാനം മാതൃമഹത്ത്വത്തില്‍ രണ്ടാമതായി കണക്കാക്കിപ്പോരുന്നു.

    ലോകത്ത് എവിടെ വസിച്ചാലും നമ്മുടെ ജന്മനാട് മറക്കുക സാധ്യമല്ല. അത്രമാത്രം ബന്ധമാണ് നമുക്ക് ജന്മനാടിനോടുള്ളത്. ബാല്യകാലത്തെ കുസൃതിക്കും വികൃതിക്കുമൊക്കെ സാക്ഷ്യം വഹിച്ചതും വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയതുമൊക്കെ ഓര്‍മ്മച്ചെപ്പിലൊതുക്കി സൂക്ഷിച്ചു വയ്ക്കുവാന്‍ അവസരമൊരുക്കിയ ജന്മനാടിനോടുള്ള വൈകാരികബന്ധം പറഞ്ഞറിയിക്കുക അസാധ്യം. ആവശ്യം നേരിടുന്ന പക്ഷം നമ്മുടെ നാടിനോടുള്ള വൈകാരികബന്ധത്താല്‍ മരണത്തെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ട് വീരമൃത്യു വരിക്കുന്നവരെക്കുറിച്ച് കേള്‍ക്കാറില്ലേ? എന്തുകൊണ്ടെന്നാല്‍ നമുക്ക് ജന്മം നല്കി പോറ്റി വളര്‍ത്തുന്നതിന് അമ്മ തെരഞ്ഞെടുത്ത ഇടമാണ് ജന്മനാട്. അമ്മയോടുള്ള ക ടപ്പാട് കൊണ്ടുമാത്രമാണ് നമുക്ക് ഏറ്റവുമധികം പ്രിയമായ ശരീരം പോലും ജന്മനാടിനുവേണ്ടി ത്യജിക്കുവാന്‍ ത യ്യാറാകുന്നത്. ഇവിടെ കൂറ് എന്നും ഭ ക്തി എന്നും പറയുന്നത് മാതൃസംബന്ധിയാണ്. കൂടാതെ ആത്മാര്‍ത്ഥത തുടങ്ങി എല്ലാവിധത്തിലുള്ള നന്മയുടെ ഇരിപ്പിടവും മാതൃസംബന്ധിയാകുന്നു. മാതൃഭക്തിയോ, മാതൃഭാഷയോടുള്ള ബഹുമാനമോ, ജന്മനാടിനോടുള്ള കൂറോ ഇല്ലാത്ത ഒരുവന് ആ ത്മാര്‍ത്ഥതയെന്നത് അറിയുകപോലുമില്ല. അവനില്‍ നന്മയുടെ ഒരു കണിക പോലും പ്രകാശിക്കുകയുമില്ല. മേല്‍പ്രകാരം ജന്മനാടിനെ മാതാവുമായി ബ ന്ധപ്പെടുത്തി മാതൃഭൂമിയെന്ന പേര്‍ ഉണ്ടായി. ഇതുതന്നെയാകുന്നു അമ്മമഹത്ത്വത്തില്‍ മൂന്നാമത്തേത്. മാതൃമഹത്ത്വത്തില്‍ രത്നത്രയമാണ് മാതാവ്, മാതൃഭാഷ, മാതൃഭൂമി എന്നിവ. ഇവ മൂന്നും ഒരു വിധം വിവരിച്ചു കഴിഞ്ഞു. ഇനി ഇതെങ്ങനെ വ്യക്തികളില്‍ പ്രകടമാകുന്നുവെന്നു നോക്കാം.

    ഒരുവന്‍റെ വൈകാരികബന്ധം സ ത്ത്വരജസ്തമോ ഗുണങ്ങളില്‍ ഏതെങ്കിലും ഒന്നിനോട് സ്വാഭാവികമായും ബന്ധപ്പെട്ടിരിക്കും. അതു മാതൃത്വവുമായി ബന്ധപ്പെടുമ്പോള്‍ ഇപ്രകാരമാണ് സംഭവിക്കുക. ഒരുവനില്‍ തമോഗുണമാണ് അധികരിച്ചു നില്ക്കുന്നതെങ്കില്‍ അവന്‍റെ വൈകാരിക ബന്ധം മാതൃഭൂമിയോടായിരിക്കും. അവിടെ രജോഗുണമാണ് മുന്നിട്ട് നില്ക്കുന്നതെങ്കില്‍ അവന്‍റെ വൈകാരികബന്ധം മാതൃഭാഷയോടായിരിക്കും പ്രകടമാകുക. എന്നാല്‍ ഒരുവനില്‍ സത്ത്വഗുണം ശക്തമെങ്കില്‍ അവന്‍ മാതൃഭക്തനായി ഭവിക്കും. അവനു മാത്രമേ അമ്മയില്‍ പ്രകൃതീദേവിയേയും പ്രകൃതിയില്‍ അ മ്മയേയും അന്യോന്യം ദര്‍ശിക്കുവാന്‍ കഴിയുകയുള്ളൂ. ഇക്കാരണത്താല്‍ അമ്മ ആരാണെന്ന് ചോദിച്ചാല്‍, അതിനുത്തരം ഇങ്ങനെ പറയുവാന്‍ പഠിക്കണം- ഈ ലോകത്ത് വെച്ച് നമുക്ക് ശ രീരം നല്കി പോറ്റി വളര്‍ത്തുവാന്‍ അവനവന്‍റെ പക്വതയ്ക്കു തക്കവിധം , സമഷ്ടിയായ പ്രകൃതിയില്‍ നിന്നും വ്യ ഷ്ടിരൂപം കൈക്കൊണ്ട് ഇറങ്ങി വന്നവളാണ് അമ്മ. ആ ജഗദീശ്വരിയാകട്ടെ മാതാവ്, മാതൃഭാഷ, മാതൃഭൂമി എന്നീ വ്യത്യസ്തഭാവതലങ്ങളില്‍ ഇഹത്തില്‍ കുടികൊള്ളുന്നു. അതിനാല്‍ ഒരുവന്‍റെ ജീവിതത്തില്‍ മാതാവിനെ ത്യജിച്ചുകൊണ്ടുള്ള  അവസ്ഥ ഉണ്ടായാല്‍, അ വനോളം മഹാപാപി മറ്റാരുമില്ല. ഇതു ഒന്നുകൂടി വിശദീകരിച്ചാല്‍, സ്വന്തം മാതൃഭൂമിയെ ഒറ്റിക്കൊടുക്കുന്നവനും ബഹുഭാഷാ പണ്ഡിതനായിരിക്കെ മാതൃഭാഷയെ വെറുക്കുന്നവനും, സ്ഥാനമാനങ്ങള്‍ വന്നുചേരുമ്പോള്‍ മാതാപിതാക്കളെ സൗന്ദര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും പേരില്‍ അകറ്റിനിര്‍ത്തുന്നവരുമൊക്കെയാണ് ഇഹത്തിലെ മഹാപാപികള്‍. എന്നാല്‍ മാ തൃഭക്തനായി ജീവിതം നയിക്കുന്ന ഒരുവനോളം സുകൃതി ഇവിടെ മറ്റാരും ഉണ്ടായിരിക്കുകയില്ല. അമ്മമഹത്ത്വം ഇങ്ങനെയെല്ലാം ഒളിഞ്ഞും തെളി ഞ്ഞും പ്രകാശിക്കുന്ന പ്രത്യക്ഷദൈവമായ അമ്മയെ വേണ്ടവണ്ണം നോക്കിക്കാണുവാനും  പരിചരിക്കുവാനും കഴിയാത്ത ഒരുവന് എങ്ങനെയാണ് അദൃശ്യനായ ദൈവത്തെ അറിയുവാനും, അവനില്‍ വിശ്വാസം അര്‍പ്പിക്കുവാനും കഴിയുക.