നിവേദ്യവും എഴുന്നള്ളത്തുമില്ലാത്തിടം
പ്രൊഫ. എം.കെ. സാനു

    വര്‍ക്കലയും ശിവഗിരിയുമായി സ്വാമിയുടെ സമ്പര്‍ക്കം തുടങ്ങുന്നതെന്നാണെന്ന് നമുക്ക് കൃത്യമായറിഞ്ഞുകൂടാ. ആദ്യം ദര്‍ശിച്ച മാത്രയില്‍ത്തന്നെ, തന്‍റെ സന്ദേശങ്ങള്‍ക്ക് ആവാസകേന്ദ്രമായി ആ സ്ഥലത്തെ സ്വാമി സങ്കല്പിച്ചിരിക്കണം. 1903- കാലത്ത് അദ്ദേഹം കൂടെക്കൂടെ വര്‍ക്കല സന്ദര്‍ശിക്കാന്‍ തുടങ്ങി. സ്വാമിയോടൊപ്പം അനുചരډാരും. അങ്ങനെയിരിക്കെ, കുന്നിന്‍റെ മുകളില്‍ അദ്ദേഹം ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കി, അവിടെ താമസം തുടങ്ങുകയും ചെയ്തു. മുറ്റത്ത് പലതരം സസ്യങ്ങള്‍ സ്വാമി തന്നെ നട്ടുപിടിപ്പിച്ചു. അത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേകമായ ഉത്സാഹമായിരുന്നു, ചാതുര്യവും. അങ്ങനെ സ്വാമി അവിടെ താമസമാക്കിയതോടെ, അടു ത്തും  അകലെയുമുള്ള ജനങ്ങള്‍ കൂട്ടംകൂട്ടമായി അവിടെ വന്നു തുടങ്ങി. ശരിക്കും അവിടെ ഒരു ആശ്രമമായി വികസിച്ചു. അപ്പോള്‍ സ്വാമി ആ കുന്നിനെ സര്‍ക്കാരില്‍ നിന്നു ചാര്‍ത്തിവാങ്ങി. അതിനോടു ചേര്‍ന്നുള്ള ചില ഭൂസ്വത്തുക്കള്‍ അവയുടെ ഉടമകള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ദാനമായി നല്കുകയും ചെയ്തു. പിന്നീട് അവിടെ ഒരു ക്ഷേ ത്രം സ്ഥാപിക്കാനായി അദ്ദേഹത്തിന്‍റെ ശ്രമം.  വര്‍ക്കല പണ്ടുമുതല്ക്കുതന്നെ ദക്ഷിണകാശി എന്നു പേരുകേട്ട ഒരു പുണ്യസ്ഥലമായിരുന്നു. കര്‍ക്കടകമാസത്തിലെ കറുത്തവാവു ദിവസം ഈഴവര്‍ ധാരാളമായി വര്‍ക്കല കടപ്പുറത്ത് ശ്രാ ദ്ധം ഊട്ടേണ്ടതിനായി കൂടാറുണ്ട്. എന്നാല്‍,  1079 (1904) കര്‍ക്കടകം 28-ാം തീയതിയിലെ കറുത്തവാവുദിനത്തില്‍ , കടല്‍പ്പുറത്ത് കൂടുന്നതിനുപകരം സ്വജനങ്ങളെല്ലാവരും ത ന്‍റെ പുതിയ മഠത്തില്‍ കൂടാന്‍ സ്വാമി ഏര്‍പ്പാടു ചെയ്തു. ശ്രാദ്ധകര്‍മ്മങ്ങളെ ല്ലാം യഥാവിധി ശിഷ്യډാരെക്കൊണ്ടു ചെയ്യിച്ചു. ഇതോടുകൂടി അവിടം ഒരു മതകേന്ദ്രമായി രൂപാന്തരപ്പെട്ടു. രണ്ടുകൊല്ലത്തിനുശേഷം, പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാന്‍ ഒരു വിദ്യാശാലയും കുറവډാര്‍ക്കായി ഒരു നിശാപാഠശാലയും കൂടി സ്വാമി അവി ടെ ഏര്‍പ്പെടുത്തി. 1082 - (1907) ല്‍  വര്‍ക്കല ശിവക്ഷേത്രത്തിനുള്ള പണി തുടങ്ങാന്‍ എ ല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 1084 (1908) ചിങ്ങത്തില്‍, സ്വാമിയുടെ ജډദിനത്തില്‍ത്തന്നെ ശാരദാമഠത്തിനുള്ള ശിലാസ്ഥാപനം നടന്നു. അന്നു തന്നെ പണിയും തുടങ്ങി. ഭംഗിയായി അതി ന്‍റെ പണി തുടര്‍ന്നു. അവിടുത്തെ പ്രതി ഷ്ഠ (1086) (1910) മേടത്തില്‍ നടത്തണമെന്നും, പിന്നീട് 1087 ചിങ്ങത്തില്‍ നടത്തണമെന്നും തീര്‍ച്ചയാക്കിയിരുന്നെങ്കിലും ആ അവസരങ്ങളില്‍ അതു സാധിച്ചില്ല. ഒടുവില്‍ 1087 കന്നിമാസം 27 നു (1911) കൂടിയ എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ എട്ടാം വാര്‍ഷികസമ്മേളനത്തില്‍ സ്വാമി നേരിട്ടു സന്നിഹിതനായി ശാരദാപ്രതിഷ്ഠ നടത്തേണ്ടതിനായി ഒരു ചെറുസംഘം രൂപീകരിക്കുകയാണ് ചെയ്തത്. അങ്ങനെ 1087 ( 1912) മേടം 18, 19, 20, 21 എന്നീ തീയതികളില്‍ ശിവഗിരിയില്‍ വെച്ച് എസ്. എന്‍. ഡി. പി. യുടെ ഒമ്പതാം വാര്‍ഷികയോഗവും ശാരദാപ്രതിഷ്ഠയും നടത്തി.
ഈ ആഘോഷങ്ങളെക്കുറിച്ച് അ ന്നത്തെ വിവേകോദയത്തില്‍ വന്ന വിവരണം ഏറെ ശ്രദ്ധേയമാണ്  (ഈ ലക്കത്തിലെ  15, 16, 17 പേജുകള്‍ കാണുക)
    അന്ന് അവിടെക്കൂടിയ എസ്. എന്‍. ഡി. പി. യോഗവാര്‍ഷികത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് 'മിതവാദി' പത്രാധിപരായിരുന്ന സി. കൃഷ്ണന്‍ ശിവഗിരിയിലെ സ്ഥാപനത്തെക്കുറിച്ച് ഇ ങ്ങനെ പ്രസ്താവിച്ചു. ' ഈ സ്ഥാപനം നമ്മുടെ ഭാവിശ്രേയസ്സിനുള്ള ശൃംഗേരിയായും, ഇവിടെയും എവിടെയുമുള്ള നമ്മുടെ സ്വജനങ്ങള്‍ ജീവിതത്തിനും ജ്ഞാനത്തിനും പരസ്പരസ്നേഹത്തി നും ആവശ്യമായ വിവിധ വൃത്തികള്‍ ക്കു വേണ്ടുന്ന ഈശ്വരാനുഗ്രഹത്തിനാ യി ഉത്കണ്ഠയോടെ അന്വേഷിച്ചെത്തു ന്ന വിശുദ്ധഗിരിയായും ഭവിക്കുന്നു.'
അന്ന് ശാരദാമഠത്തില്‍ ആലപിക്കപ്പെട്ട 'ശാരദാസ്തവം' പിന്നീടു ധാരാ ളം ഈഴവഗൃഹങ്ങളില്‍ പ്രാര്‍ത്ഥനയാ യി ആലപിക്കപ്പെട്ടുപോന്നു. 
     ശിവഗിരിയില്‍ ശിവപ്രതിഷ്ഠയും ശാരദാപ്രതിഷ്ഠയുമുണ്ട്. ശാരദയെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് ശാരദാമഠം എന്നു പറയുന്നത്. 'അത് പലവിധ വര്‍ണ്ണക്കണ്ണാടികള്‍ ഉള്ള ജനാലുകളാലും മിനുസമുള്ള ഇഷ്ടികകളാലും ഏറ്റവും അഴകും വൃത്തിയും ഉള്ളതായി ശോഭിക്കുന്ന എണ്‍കോണ്‍ കെട്ടിടമാണ്. താമരയില്‍ നിവസിക്കുന്ന ശാരദയുടെ ബിംബമാണ് അവിടെ ഉള്ളത്. നിവേദ്യവും എഴുന്നള്ളത്തും ഉത്സവവും അതുപോലുള്ള മറ്റു ചടങ്ങുക ളും  ഇല്ല. അവിടെ ഭക്തډാര്‍ക്ക് സ് തോത്രം ചൊല്ലി ധ്യാനിക്കാനുള്ള ഏര്‍ പ്പാടുമാത്രമേയുള്ളൂ. ആ കുന്നില്‍ത്ത ന്നെ ഒരു സ്കൂളും സംസ്കൃതം പഠിപ്പിക്കാനുള്ള ഏര്‍പ്പാടും ഉണ്ട്. ' (മൂര്‍ ക്കോത്ത് കുമാരന്‍)
     ആയിടക്ക് മൂര്‍ക്കോത്ത് കുമാരനോ ട് ക്ഷേത്രങ്ങളെക്കുറിച്ച് പൊതുവായി സ്വാമി ഇങ്ങനെ പറഞ്ഞു. 'ക്ഷേത്രങ്ങള്‍ പഴയ സമ്പ്രദായത്തില്‍ വളരെ പണം ചെലവുചെയ്തുണ്ടാക്കേണ്ട ആ വശ്യമില്ല. ഉത്സവത്തിനും കരിമരുന്നി നും മറ്റും പണം ചെലവഴിക്കരുത്. ക്ഷേ ത്രത്തില്‍ ജനങ്ങള്‍ക്ക് സുഖത്തില്‍ വന്നിരിക്കാനും പ്രസംഗിക്കാനും മറ്റും ഏര്‍പ്പാടുകള്‍ ഉള്ള വിശാലമായ മുറികളാണ് വേണ്ടത്. എല്ലാ ക്ഷേത്രങ്ങളോടും വിദ്യാശാലകളും തോട്ടങ്ങളും ഉണ്ടായിരിക്കണം.  കുട്ടികളെ പലതരം വ്യവസായങ്ങള്‍ ശീലിപ്പിക്കാനുള്ള ഏര്‍പ്പാടുകളും ക്ഷേത്രങ്ങളോടു ചേര്‍ന്നുണ്ടായിരിക്കേണ്ടതാണ്. ജനങ്ങളില്‍ നിന്ന് വഴിപാടായി ക്ഷേത്രത്തില്‍ കിട്ടുന്ന ധനം സാ ധുക്കളായ ജനങ്ങള്‍ക്കുതന്നെ പ്രയോജനകരമായ വിധത്തില്‍ ചെലവഴിക്കുകയാണ് വേണ്ടത്.'
   ക്ഷേത്രങ്ങളില്‍ വരുന്നവര്‍ക്ക് കുളിക്കാന്‍ കുളങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിനെപ്പറ്റിയും സ്വാമിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.  കുളങ്ങള്‍ ശുചിയായി സൂക്ഷിക്കാന്‍ സാധ്യമല്ല.  അതുകൊണ്ട് കുഴലുകള്‍ മാര്‍ഗ്ഗമായി തലയ്ക്കുമീതെ വെള്ളം വന്നു വീഴത്തക്കവിധം ഉണ്ടാക്കിയ ചെറുതരം കുളിമുറികള്‍ ധാരാളമായി ക്ഷേത്രപരിസരത്തുണ്ടാക്കുകയാണ്  വേണ്ടത്. ഇക്കാ ര്യം ശിവഗിരിയില്‍ വെച്ച് സ്വാമി അന്ന് ശക്തിപൂര്‍വ്വം പറയുകയുണ്ടായി.