ശ്രീശാരദാപ്രതിഷ്ഠാശതാബ്ദിയാഘോഷ സമാപനം

സച്ചിദാനന്ദസ്വാമി

     ശ്രീനാരായണഗുരുദേവന്‍ അറിവിന്‍റെ ദേവതയായ ശ്രീശാരദാംബികയെ ശിവഗിരിയില്‍ പ്രതിഷ്ഠിച്ചതിന്‍റെ ശതാബ്ദി ഇന്ത്യയ്ക്കകത്തും പുറത്തുമായി വൈവിധ്യമാര്‍ന്ന  പരിപാടികളോടെ 'ശ്രീശാരദാജ്ഞാനമീമാംസ' യായി സാഘോഷം സംഘടിപ്പിച്ചു പോന്നതിന്‍റെ സമാപനം 2012 ഏപ്രില്‍ 25 മുതല്‍ മെയ് 8 വരെ ശിവഗിരിയില്‍ നടത്തപ്പെടുകയാണ്. 'ഇരുകാലിമാടുകളെ മനുഷ്യരാക്കി മാറ്റി' സാക്ഷരതാകേരളം  സംസൃഷ്ടമായതിന്‍റെ ശതാബ്ദിയായി ശ്രീശാരദാപ്രതിഷ്ഠാശതാബ്ദി എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിക്കുകയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷക്കാലം. ആയതിന്‍റെ സമാപനത്തോടനുബന്ധിച്ച് ഏപ്രില്‍ 25 മുതല്‍ മെയ് 8 വരെയുള്ള തീയതികളായി ശ്രീശാരദാകോടിയര്‍ച്ചന, സഹസ്രകലശപുഷ്പാഭിഷേകം, അവഭൃഥ സ്നാനം, ലക്ഷദീപം, ആചാര്യസ്മൃതി, ശ്രീനാരായണധര്‍മ്മമീമാംസാ പരിഷത്ത്, ധര്‍മ്മമീമാംസാ പരിഷത്തിന്‍റെ കനകജൂബിലി ആഘോഷം എന്നീ പരിപാടികള്‍ ശിവഗിരിമഠത്തില്‍ വെച്ച് നടത്തപ്പെടുന്നു.

   ഭാരതം അതുവരെയും ദര്‍ശിച്ചുപോന്ന താമസം, രാജസം, സാത്വികം എന്നീ ആരാധനാസമ്പ്രദായങ്ങള്‍ക്കു അതീതമായി ക്ഷേത്രോപാസനയെ തികച്ചും ഒരു ജ്ഞാ നോപാസനയാക്കി മാറ്റുകയാണ് ശ്രീ ശാരദാമഠസ്ഥാപനം വഴി ഗുരുദേവന്‍ നിര്‍വ്വഹിച്ചത്. ശ്രീശാരദാക്ഷേത്രമെന്നല്ല- ശ്രീശാരദാമഠമെന്ന - പേരു തന്നെ ഇക്കാര്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നുവല്ലോ. ജ്ഞാനസ്വരൂപിണിയായ ദേവിയുടെ 108 നാമങ്ങള്‍ അര്‍ച്ചന ചെയ്ത് ഉപാസിക്കുന്ന തികച്ചും നവീനമായൊരു പൂജാവിധാനം മാത്രമാണ് ഗുരുദേവന്‍ ശ്രീശാരദാമഠത്തില്‍ വ്യവസ്ഥപ്പെടുത്തിയത്. കഴിഞ്ഞ നൂറ് വര്‍ഷ മായി ശ്രീശാരദാമഠത്തിലെ പ്രധാന പൂജാവിധാനം ശ്രീശാരദാ അഷ്ടോത്ത രശതനാമ പുഷ്പാഞ്ജലി മാത്രമാണ്.

        പ്രതിഷ്ഠാ ശതാബ്ദി പ്രമാണിച്ച് പ്രസ്തുത അഷ്ടോത്തരശതനാമാവലി കോടിയര്‍ച്ചനയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. യജ്ഞാചാര്യനായ ശ്രീമത് സുധാനന്ദസ്വാമികളുടെയും ഇതര സം ന്യാസിവര്യന്മാരുടെയും ശിവഗിരിമഠം തന്ത്രി ശ്രീ. സുഗതന്‍ശാന്തികളുടെ യും മഠത്തിലെ ഇതര വൈദികന്മാരുടെയും നേതൃത്വത്തില്‍ ഗുരുധര്‍മ്മപ്രചരണസഭയുടെയും ഇതര ഗുരുദേവപ്രസ്ഥാനങ്ങളുടെയും സംയുക്തമായ സഹകരണത്തോടെ ദിവസവും നൂറുകണക്കിന്  ഗുരുദേവഭക്തന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കോടിയര്‍ച്ചന സംഘടിപ്പിക്കുവാനാണ് ശിവഗിരിമഠത്തിന്‍റെ തീരുമാനം. യജ്ഞാവസാനം ലക്ഷദീപവും , സഹസ്രകലശപുഷ്പാഭിഷേകവും തുടര്‍ന്ന് ശതാബ്ദിയാഘോഷ പരിപാടികളുടെ സമാപനവും 50-ാമത്  ശ്രീനാരായണധര്‍മ്മമീമാംസാ പരിഷത്തും നടത്തുന്നു. ഗുരുസ്വരൂപിണിയായ ശ്രീശാരദാംബികയുടെ അ നുഗ്രഹം നേടി ജീവിതത്തെ അര്‍ ത്ഥപൂര്‍ണ്ണമാക്കുവാന്‍ ഈ സദുദ്യമത്തിലേക്ക് ഏവരേയും സഹര്‍ ഷം സ്വാഗതം ചെയ്തുകൊള്ളുന്നു.

       ശ്രീശാരദാപ്രതിഷ്ഠാശതാബ്ദിയാഘോഷ പരിപാടികള്‍ ബഹളങ്ങളും ഒച്ചപ്പാടുകളുമൊന്നും കൂടാതെ അനാഡംബരമായും എന്നാല്‍ ഭക്തിയും ജ്ഞാനവും ഇണങ്ങി പ്രസരിക്കുമാറ് ഒരാധ്യാത്മിക യജ്ഞമായി നടത്തപ്പെടണമെന്നായിരുന്നു സംഘാടകസമിതിയുടെ അഭിലാഷം. തദനുസാരിയായി സംഘടിപ്പിക്കപ്പെട്ട പരിപാടികള്‍ എത്ര യും പ്രയോജനപ്രദമായി എന്നു പറയുവാന്‍ അനല്പമായ സന്തോഷമുണ്ട്.

    ഗുരുദേവന്‍റെ ഉള്ളം ഊറി ഒഴുകിയെത്തിയ ജനനീനവരത്നമഞ്ജരിയില്‍ നിറഞ്ഞു പ്രകാശിക്കുന്നത് ശ്രീശാരദയുടെ തിരുസ്വരൂപമാണല്ലോ. കൃതിയുടെ രചന കഴിഞ്ഞ് പിന്നെയും 3 വര്‍ ഷം കഴിഞ്ഞാണ് ശ്രീശാരദാ പ്രതിഷ്ഠ നടന്നതെന്ന് നമുക്കറിയാം.  എന്നാല്‍ കൃതിയിലൊരിടത്തും ദേവിയുടെ സാ കാരവര്‍ണ്ണനയില്ല തന്നെ. ഗുരുവിന്‍റെ ശ്രീശാരദ 'ഒന്നായ മാമതിയും ഉല്ലാഘ ബോധജനനിയും, രാജയോഗ ജനനിയും, മേലായ മൂലമതിയും , ആഗമാന്ത നിലയും, നാദരൂപിണിയും, സിദ്ധാനുഭൂതിയിലുമെത്താതെയാമതി മഹത്തായിടുന്ന ജനനി'യുമൊക്കെയായി പ്രകാശിച്ച് വിജയം തരുന്ന അമ്മയാണ്. ആ അമ്മ മുഴുവന്‍ ജനതയുടെയും അമ്മയായി പ്രകാശിക്കണമെന്ന അഭിമതം ഗുരുദേവനുണ്ടായിരുന്നതായി കാണാം. അതുകൊണ്ടാകാം ഗുരുവിനു മുന്‍പ് ലോകം ദര്‍ശിച്ച അദ്വൈതാചാര്യനായ ശ്രീ ശങ്കരന്‍ തെക്കേ ഇ ന്ത്യയില്‍ ശൃംഗേരി മഠം സ്ഥാപിച്ച് അവിടെത്തന്നെ ശാരദാദേവിയെയും പ്രതിഷ്ഠിച്ചനുഗ്രഹിച്ചത്.  ഗു രുദേവനാകട്ടെ അവിടുത്തെ മുഴുവന്‍ പ്രസ്ഥാനത്തിന്‍റെയും ആസ്ഥാനമായ ശിവഗിരിയില്‍ത്തന്നെ ശാരദാമഠം സം സ്ഥാപനം ചെയ്തു. മാത്രമല്ല ആ ശാരദാമഠത്തെത്തന്നെ ഉപാധിയാക്കി ശിഷ്യപരമ്പരയ്ക്കും രൂപം നല്കി. ശാരദാമഠത്തിന്‍റെ പ്രതിഷ്ഠ കഴിഞ്ഞതിന്‍റെ അടുത്തനാള്‍ ശിവലിംഗസ്വാമികളെ ശിഷ്യപ്രമുഖനായി നിയോഗിച്ചനുഗ്രഹിക്കുകയും പ്രമുഖരായ മറ്റു ചില ശിഷ്യന്മാര്‍ക്ക് സംന്യാസദീക്ഷ നല്കുകയും ചെയ്തു. ബോധാനന്ദസ്വാമി തുടങ്ങി അരഡസനോളം സംന്യാസിമാരെ ശി ഷ്യപരമ്പരയില്‍ ഉള്‍പ്പെടുത്തി. പിന്നീട് ശാരദാമഠത്തില്‍ വെച്ചു തന്നെയായിരുന്നല്ലോ ബോധാനന്ദസ്വാമികളെ അനന്തരഗാമിയായി വാഴിച്ചത്. മാത്രമല്ല ശാരദാമഠത്തിലെ വിദ്യാരംഭദിനത്തില്‍ ത്തന്നെ സംന്യസ്തശിഷ്യസംഘത്തി ന്‍റെ വാര്‍ഷികയോഗമഹാമഹം ചേരുവാന്‍ തൃപ്പാദങ്ങള്‍ അനുജ്ഞയും ന ല്കിയതായി കാണുന്നു. അദ്വൈതാചാര്യനായ ശ്രീശങ്കരന്‍റെ ശൃംഗേരി ശാരദാമഠം ഇന്ന് ചാതുര്‍വര്‍ണ്ണ്യത്തിന്‍റെ സംരക്ഷണകേന്ദ്രമായും  ശ്രീശങ്കരന്‍ പരിത്യജിച്ച വൈദികകര്‍മ്മകാണ്ഡത്തിന്‍റെ പരിശീലനപാഠശാലയായും മാറിക്കഴിഞ്ഞിരിക്കുന്നു. ഗുരുദേവന്‍ കാരുണ്യപൂര്‍വ്വം തെളിച്ചുതന്ന ജ്ഞാ നമാര്‍ഗ്ഗത്തിന്‍റെ പാത അടഞ്ഞുപോകാതെ എന്നെന്നും തെളിഞ്ഞു നീണ്ടു പ്രകാശിക്കുവാന്‍ ശിഷ്യ സംഘത്തിനു സാധിക്കുമാറാകണമേ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

       ശ്രീശാരദാസ്വരൂപം ജനഹൃദയങ്ങളിലെത്തിക്കുവാന്‍ 'ജനനീനവരത്നമഞ്ജരി'യുടെ 1000 പഠനക്ലാസ്സുകള്‍ നടത്തുക എന്നതായിരുന്നു ശതാബ്ദിയാഘോഷത്തിലെ ഒന്നാമത്തെ പരിപാടി. ഭാരതത്തിന്‍റെ നാനാഭാഗങ്ങളിലായി ആയിരമെന്നല്ല; ആയിരക്കണക്കിന് പഠനക്ലാസ്സുകളാണ് നടന്നത്. ഈ ദിവ്യസ്തോത്രരത്നത്തിന്‍റെ പതിനായിരക്കണക്കിന് പ്രതികള്‍ ഭക്തജനങ്ങള്‍ സ്വ യം അച്ചടിച്ച് ഗൃഹങ്ങള്‍ തോറും വിതരണം ചെയ്തു. പതിനായിരങ്ങള്‍ അ ങ്ങനെ ജനനീനവരത്നമഞ്ജരി മനഃപാഠമാക്കി. മറ്റു ചിലര്‍ ഇതിനെ ശാസ്ത്രീയസംഗീതമായും, ശബ്ദാര്‍ത്ഥങ്ങള്‍ നിറഞ്ഞ സംഗീതകലയായും സാധകം ചെയ്തു. ഇനിയും  ചിലര്‍ ഈ സ്തോ ത്രരത്നത്തെ മോഹിനിയാട്ടമായും , ഭരതനാട്യമായും അവതരിപ്പിച്ചു. പലരും ഈ കൃതിക്ക് പഠനങ്ങളും വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളുമെഴുതി. വലിയൊരു ജനവിഭാഗം ഗൃഹങ്ങളിലും ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും കുടുംബയോഗങ്ങളിലും ജനനീനവരത്നമഞ്ജരിയെ തങ്ങളുടെ പ്രാര്‍ത്ഥനാഗീതമാക്കി മാറ്റി. ഇങ്ങനെ കുടില്‍തൊ ട്ട് കൊട്ടാരം വരെ ജനനീനവരത്നമഞ്ജരിയെ ശതാബ്ദി വര്‍ഷത്തില്‍ എ ത്തിക്കുവാന്‍ സാധിച്ചത് അതിമഹത്താ യ ഗുരുധര്‍മ്മപ്രചരണയത്നമായി നമുക്ക് വിലയിരുത്താം. ഇനിയും ഈ കൃതി മനഃപാഠമാക്കാത്ത ഗുരുഭക്തന്മാരുണ്ടെങ്കില്‍ എത്രയുംവേഗം അതു മനഃപാഠമാക്കുവാന്‍ ഇവിടെ സാദരം അഭ്യര്‍ ത്ഥിച്ചുകൊള്ളട്ടെ. അപ്പോള്‍ 'നേരായി വന്നിടുക വേറാരുമില്ല ഗതി ഹേ രാജയോഗ ജനനീ' എന്ന് ഉറക്കെ പാടുവാന്‍ സാധിക്കും.

         ജീവരാശികളെല്ലാം ഒരേ ഒരു അ ധ്യാത്മസത്യത്തിന്‍റെ സ്ഫുരണങ്ങള്‍ മാത്രം. മനുഷ്യരുടെയിടയിലുള്ള ജാതിമതദേശ ഭേദവ്യത്യാസങ്ങള്‍ കല്പിതവും അയഥാര്‍ത്ഥവുമാണ്. അതിനാല്‍ ഏവരും ആത്മസഹോദരരായി വര്‍ത്തിക്കുന്ന മാതൃകാലോകത്തിനുവേണ്ടി നിലകൊള്ളണമെന്ന അവതാരലക്ഷ്യ പ്രഖ്യാപനത്തിന്‍റെ അനുരണനം ശ്രീശാരദാപ്രതിഷ്ഠയിലൂടെയും  മഹാഗുരു വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീ ശാരദയെ തൊഴുതു നില്ക്കുമ്പോള്‍ - ആ ശാരദാദേവിയായതും, ദേവിയെ പ്രതിഷ്ഠി ച്ച ശ്രീനാരായണഗുരുദേവനായതും, ദേവിയെയും ഗുരുദേവനെയും തൊഴു തു പ്രാര്‍ത്ഥിക്കുന്നതായതും, തന്നോടൊപ്പമുള്ള ഭക്തജനസഞ്ചയമായതും, അതിനപ്പുറം  വൃക്ഷലതാദികളും പ ക്ഷിമൃഗാദികളും - ചരാചരനിഖില ജീ വജാലങ്ങളും-എന്നുവേണ്ട സൗരയൂഥാദിസകല പ്രപഞ്ചവും ഒരേ ഒരു ആ ത്മ സൂര്യന്‍റെ തിരുവുരുവാണ് എന്നു തിരഞ്ഞു തേറിടേണമെന്ന ആത്മാനുസന്ധാനമാണ് ഇവിടെയും നാം സാ ധനാ പാഠമാക്കേണ്ടത് എന്നു കാണുന്നു.

മീനായതും ഭവതി മാനായതും-
ജനനി നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും
നരനുമാ നാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂ-പിണിയ ഹോ! നാടകം നിഖിലവും.

   അദ്വൈതമെന്നത് ഉയര്‍ന്ന വേദാന്തികളുടെ ചിന്താപദ്ധതിയാണ് എന്ന കാഴ്ചപ്പാടിനപ്പുറം അദ്വൈതം സാധാരണക്കാരന്‍റെ ജീവിതപദ്ധതിയായി മാറി അഭേദബോധത്തോടെ ആ ത്മ സൗഹൃദഭാവത്തില്‍ കഴിയണമെ ന്ന അറിവ് ആര്‍ജ്ജിക്കുവാന്‍ ജനനീനവരത്നമഞ്ജരീ പഠനക്ലാസ്സിലൂടെ അ നേകായിരങ്ങള്‍ക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. ശ്രീനാരായണദര്‍ശനത്തിന്‍റെ സാഫല്യതയാണ് നാമിവിടെ ദര്‍ശിക്കുന്നത്.

    1912 ലെ ശ്രീശാരദാ പ്രതിഷ്ഠാ മ ഹോത്സവ കമ്മിറ്റിയുടെ പ്രസിഡന്‍റ് ഡോ.  പല്പുവും സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു.  ശ്രീശാരദാദേവിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ കവിതയെഴുതിയിട്ടുള്ളത് സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കരാണ്. ശാരദാമഠവുമായി ബന്ധപ്പെട്ട ഈ മൂ ന്നു മഹാനുഭാവന്മാരുടെയും കേന്ദ്രത്തില്‍ വച്ച്- നന്തന്‍കോട്ടുള്ള ഡോ. പല്പു നിര്‍വ്വാണപീഠത്തില്‍ അര്‍ച്ചനയും പേട്ടയില്‍ വച്ച് സമ്മേളനവും തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തി ലും  ഇലവുംതിട്ട മൂലൂര്‍ ഭവനത്തിലും വെച്ച് സമ്മേളനവും നടത്തപ്പെട്ടു. കൂ ടാതെ സാധു ശിവപ്രസാദിന്‍റെ ശാരദാകര്‍ണ്ണാമൃതം, ശിവലിംഗസ്വാമിയുടെ ശാരദാഷ്ടകം, ബ്രഹ്മാനന്ദസ്വാമികളുടെ ശാരദാപഞ്ചകം, ഗീതാനന്ദസ്വാമികളുടെ ശാരദാസുപ്രഭാതം കുമാരനാശാന്‍റെ ശ്രീശാരദാഷ്ടകം എന്നിവയും പല കേന്ദ്രങ്ങളിലും പഠനവിഷയമായി. ഈ കൃതികളൊക്കെയും ഇനിയുമിനിയും ചര്‍ച്ചാവിഷയമാകട്ടെ എന്നിവിടെ പ്രാര്‍ത്ഥിക്കുകയാണ്.

     ശാരദാമഠത്തിന്‍റെ നിര്‍മ്മാണത്തി ലും പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം വഹിച്ച ഗുരുദേവശിഷ്യന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള 'ആചാര്യസ്മൃതി' പ്രഭാഷണങ്ങള്‍ ശതാബ്ദിയാഘോഷസമാപനപരിപാടികളിലെ മുഖ്യമായ ഒന്നാണ്. ശിവലിംഗസ്വാമിമുതല്‍ സ്വാമി ആനന്ദതീര്‍ത്ഥര്‍ വരെയും ഡോ. പല്പു, മഹാകവി കുമാരനാശാന്‍, മംഗലശ്ശേരി ഗോവിന്ദനാശാന്‍, എ.കെ. ഗോവിന്ദദാസ് തുടങ്ങി ആര്‍. ശങ്കര്‍ വരെയുള്ളവരുമായ ശ്രീനാരായണസംന്യസ്ത ഗൃഹസ്ഥശിഷ്യന്മാര്‍ സ്മരിക്കപ്പെടുന്നു. ശാരദാമഠത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലിയ  തുക സംഭാവന ചെയ്ത മഹാനുഭാവനാണ് ശ്രീ. മംഗലശ്ശേരി ഗോവിന്ദനാശാന്‍. പ്രാക്കുളം സ്വദേശിയായ ഈ പുണ്യാത്മാവ് വ്യവസായിയും തിക ഞ്ഞ ധര്‍മ്മിഷ്ഠനുമായിരുന്നു.  ഗുരുദേവശിഷ്യത്വം വരിച്ച അദ്ദേഹം തൃപ്പാദകാണിക്കയായി ആദ്യം 5000/- രൂപ സമര്‍പ്പിക്കുകയുണ്ടായി. അക്കാലത്ത് ഇത് വലിയൊരു തുകയായിരുന്നുവെന്ന് നാം അറിയണം.  ശാരദാമഠ നിര്‍ മ്മാണത്തിന്‍റെ പ്രാരംഭച്ചിലവിനായി ആ തുക വിനിയോഗിക്കപ്പെട്ടു. വീ ണ്ടും 5000 രൂപാ കൂടി അദ്ദേഹം സമര്‍ പ്പിച്ചു. തുടര്‍ന്ന് നിര്‍മ്മാണച്ചിലവിലേക്കാവശ്യമെന്നു കാണുമ്പോഴെല്ലാം വേണ്ട തുക അപ്പോഴപ്പോഴായി ശ്രീ. മംഗലശ്ശേരി സമര്‍പ്പിച്ചുകൊണ്ടിരുന്നു. പില്ക്കാലത്ത്  ഗോവിന്ദനാശാനെ ഗുരുദേവന്‍ ശിവഗിരിയില്‍ തന്നെ അന്തേവാസിത്വം നല്കി താമസിപ്പിച്ചു. ഗുരുവിന്‍റെ മഹാസമാധിക്കുശേഷവും ശാരദാമഠത്തിന്‍റെ നിത്യോപാസകനും പരമഭക്തനുമായി 1954 വരെ അദ്ദേഹം ശി വഗിരിയില്‍ തന്നെ താമസിച്ചു. ആലുംമൂട്ടില്‍ ഗോവിന്ദദാസ് മംഗലശ്ശേരി ഗോ വിന്ദനാശാന്‍റെ ഒരു ബന്ധുകൂടിയായിരുന്നു. ഗുരുദേവന്‍റെ പരമഭക്തനും സ ഞ്ചാരസെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ശ്രീ ഗോവിന്ദദാസും ശാരദാമഠത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ വലിയ തുക സംഭാവന ചെ യ്തിട്ടുള്ള മഹാശയനാണ്. ശ്രീ. ഗോവിന്ദദാസിന്‍റെ മകള്‍ വനജാക്ഷി അക്കാലത്ത് അകാലത്തില്‍ പൊലിഞ്ഞുപോയി. ഏവരേയും വേദനിപ്പിച്ച സംഭവമായിരുന്നു അത്. ശ്രീ. ഗോവിന്ദദാസ് മകളുടെ സ്മരണാര്‍ത്ഥം ശിവഗിരിയില്‍ വനജാക്ഷിമന്ദിരവും (ഇന്നിവിടെ ശിവഗിരി പ്രസ്സ് പ്രവര്‍ത്തിക്കുന്നു) ശാരദാമഠത്തിനു സമീപം വനജാക്ഷിമണ്ഡപവും നിര്‍മ്മിച്ചു. പില്ക്കാലത്ത് വനജാക്ഷിമണ്ഡപം  ജീര്‍ണ്ണതയാല്‍ സംരക്ഷിക്കാനാവാതെ പൊളിച്ചുനീക്കപ്പെട്ടു. ഗുരുവിന്‍റെ പരമഭക്തനായിരുന്ന ഗോവിന്ദദാസ് ശ്രീശാരദാപ്രതിഷ്ഠാ സംരംഭങ്ങളില്‍ സര്‍വ്വാര്‍പ്പണം ചെ യ്തു പ്രവര്‍ത്തിച്ചിരുന്നു.

     ശ്രീചൈതന്യസ്വാമികളും ശങ്കരന്‍ പരദേശിസ്വാമികളും ശാരദാമഠത്തിന്‍റെ നിര്‍മ്മാണച്ചുമതല വഹിച്ചവരാണ്. ഭാരതീയ ക്ഷേത്രമാതൃകയില്‍ ശാരദാമഠം നിര്‍മ്മിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ശങ്കരന്‍ പരദേശിസ്വാമികള്‍. എന്നാല്‍ ഇന്നുകാണുന്ന എട്ടു പട്ടത്തില്‍ വര്‍ണ്ണച്ചില്ലുകളുള്ള ജനാലകളോടെ ഉള്ളിലെ ഗര്‍ഭഗൃഹവും തുറന്ന മാതൃകയില്‍ ശാരദാമഠത്തിന് രൂപവും ഭാവവും നല്കിയത് ഗുരുദേവന്‍ തന്നെയാണ്.  മന്ദിരത്തിന്‍റെ എന്‍ജിനീയറായി പ്രവര്‍ത്തിച്ചതു ഇംഗ്ലണ്ടില്‍ പോയി പഠിച്ചുവന്ന ഒരു കെ.പി. ആശാനായിരുന്നു. ഗുരുദേവന്‍റെ സതീര്‍ത്ഥ്യന്മാരില്‍ ഒരാളായിരുന്ന ഉടയാന്‍കുഴി കൊച്ചുരാമന്‍ വൈദ്യരുടെ ശേഷകാരനായ എം. ഗോവിന്ദന്‍ ജഡ്ജിയുടെ മരുമകന്‍ കൂ ടിയായിരുന്നു ശ്രീ. കെ. പി. ആശാന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നേതൃ ത്വം ഗുരുദേവന്‍ അദ്ദേഹത്തെ ഏല്പിച്ചിരുന്നു. എന്നാല്‍ പ്രധാന കാര്യങ്ങളിലെല്ലാം ഗുരുദേവന്‍ തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിക്കൊണ്ടിരുന്നു. ശാരദാമഠം ദര്‍ശിച്ചവരില്‍ മഹാത്മാഗാന്ധി, രവീന്ദ്രനാഥടാഗോര്‍ തുടങ്ങിയ ദേശീയനേതാക്കന്മാര്‍ അവാച്യമായ അതി ന്‍റെ സവിശഷതയെ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശാന്തിനികേതനും വി ശ്വഭാരതിയുമൊക്കെ സ്ഥാപിച്ച വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്‍റെ ഹൃ ദയത്തെ ശാരദാമഠം ഹഠാദാകര്‍ഷിക്കുകയുണ്ടായി. സവിശേഷതകളൊക്കെ നോക്കിക്കാണുകയും ചോദിച്ചറിയുക യും ചെയ്ത മഹാകവി മഹാഗുരുവി നെ ദര്‍ശിച്ചതിനുശേഷം 'ശ്രീനാരായണഗുരുവിനു തുല്യനായ ഒരു മഹാത്മാവിനെ ലോകത്തൊരിടത്തും ഞാന്‍ കണ്ടിട്ടില്ല' എന്ന് പ്രഖ്യാപിച്ചതില്‍ ശ്രീ ശാരദാമഠവും അദ്ദേഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരിക്കണം.

         ചാത്തന്‍, ചാമുണ്ഡി തുടങ്ങിയ ദേവതകളെ പ്രതിഷ്ഠിച്ചാരാധിക്കുന്ന താമസപ്രധാനമായ  ആരാധനാവിധികള്‍ നമുക്കു സുപരിചിതങ്ങ ളാണ്. അതുപോലെ ശിവന്‍, വി ഷ്ണു, സുബ്രഹ്മണ്യന്‍, ഗണപതി, ദേവി തുടങ്ങിയ ഷണ്‍മത സ മ്പ്രദായത്തിലെ സാത്വികമൂര്‍ത്തികളെ പ്രതിഷ്ഠിച്ചാരാധിക്കുന്ന സാത്വികാരാധനാപദ്ധതികളും ഏറെ പ്രചാരമാര്‍ന്നവയാണ്. എന്നാല്‍ ഈ സമ്പ്രദായ ങ്ങള്‍ക്കപ്പുറം ഭാരതീയ വൈദികചരിത്രത്തില്‍ ഏറ്റവും നവീനവും പരിഷ്കൃതവും അലൗകികവും അനുപമേയവുമായ മേഖലകളെ അനാവരണം ചെയ്യപ്പെടുന്നതുമായ വിഗ്രഹാരാധന സമ്പ്രദായമാണ് ശ്രീശാരദാമഠ സംസ്ഥാപനത്തിലൂടെ ഗുരുദേവന്‍ കാട്ടിത്തരുന്നത്. നൂറ് വര്‍ഷം കഴിഞ്ഞിട്ടും ഈ ആരാധനാവിധിക്ക് തുല്യം ചാര്‍ത്തുവാന്‍ മറ്റൊ രു സമ്പ്രദായത്തിനും ഇവിടെ സാധിച്ചിട്ടില്ല; സാധിക്കുകയുമില്ല.

       സാധാരണ ക്ഷേത്രങ്ങളില്‍ കാലാകാലം അഷ്ടബന്ധനവീകരണവും പു നഃപ്രതിഷ്ഠയും നടക്കും. ഇന്നു എല്ലാ മഹാക്ഷേത്രങ്ങളിലും അതു നടക്കുന്നുണ്ട്. എന്നാല്‍ അരുവിപ്പുറം  പ്രതിഷ്ഠയിലെന്നപോലെ ശിവഗിരിശാരദാമഠത്തിലും ഒരു പുനഃപ്രതിഷ്ഠയുടെ ആവശ്യകത സംഭവിക്കുന്നില്ല. 100-ാം വര്‍ഷത്തിലും അതിന്‍റെ പ്രതിഷ്ഠാപനവും ചൈതന്യപ്രസരണവും അന്യൂനവും അവികലവും അനുപമേയവുമായി പ്രകാശിക്കുന്നു.

ഗുരുദേവന്‍ പരതത്ത്വപ്രവാചകന്‍
കരുണയാര്‍ന്നുള്ള നാരായണന്‍ ഗുരു
കരുണയാര്‍ന്നേകി ഞങ്ങള്‍ക്കു നിന്‍പദം
ശിവഗിരീശ്വരീ ശാരദേ പാഹിമാം
ഓം ശാന്തി ശാന്തി ശാന്തി