ശ്രീശാരദാപ്രതിഷ്ഠാദിനം ഒരു നേര്‍ക്കാഴ്ച

മൂര്‍ക്കോത്ത് കുമാരന്‍

 

      1084 ചിങ്ങം 26 ന് തൃപ്പാദങ്ങളുടെ ജന്‍മദിവസം ശാരദാ മഠ ത്തിനായി കല്ലു വെക്കുകയും പണി തുടങ്ങുകയും ചെയ്തു. എ ന്നാല്‍ അവിടുത്തെ പ്രതിഷ്ഠ ആദ്യം 1086 മേടത്തില്‍ നടത്ത ണമെന്നും പിന്നീട് 1087 ചിങ്ങത്തില്‍ നടത്തണമെന്നും തീര്‍ ച്ചയാക്കിയിരുന്നുവെങ്കിലും ആ അവസരത്തില്‍ അതു സാധിച്ചില്ല. ഒടുവില്‍ 1087 കന്നിമാസം 21 ന് കൂടിയ എസ്. എന്‍. ഡി. പി. യോഗത്തിന്‍റെ 8ാം വാര്‍ഷിക യോഗത്തില്‍ സ്വാമികള്‍ തന്നെ സന്നിഹിതനായി വര്‍ക്കലയില്‍ ശാരദാ പ്രതിഷ്ഠ നടത്തേ ണ്ടതിനായി ഒരു ചെറുസംഘം രൂപീകരിക്കുകയാണു ചെയ്തത്. 1087 മേടം 18, 19, 20, 21 തീയതികളില്‍ ശിവഗിരിയില്‍ വെച്ച് എസ്. എന്‍. ഡി. പി. യുടെ 9ാം വാര്‍ഷിക യോഗവും ശാരദാപ്രതിഷ്ഠയും നടത്തി. ആ ആഘോഷങ്ങളെപ്പറ്റി 'വിവേകോദയ'ത്തില്‍ പ്രസിദ്ധം ചെയ്ത അന്വാഖ്യാനത്തെ അതിശയിക്കത്തക്കവിധത്തില്‍ വിവ രിക്കുവാന്‍ പ്രയാസമാകയാല്‍, അതുതന്നെ ഇവിടെ ഉദ്ധരിക്കുന്നു.

       മേടം 18 ന് മുതല്‍ 21 ന് വരെ ശിവഗിരിയില്‍ നടന്ന ആഘോഷ ങ്ങളെപ്പറ്റി പറഞ്ഞറിയിക്കാന്‍ പ്രയാസം. വിജനമായ ആ പ്രദേശം പെട്ടെന്ന് ഒരു പട്ടണമായിത്തീര്‍ന്നു. മലവെള്ളംപോലെ വന്നുകൂടിയ ജനപ്രവാഹം കൊണ്ട് ആ പ്രദേശം മുഴുവനും നിറഞ്ഞു. ജനങ്ങ ളുടെ ഉത്സാഹങ്ങളും തിക്കും തിരക്കും അവര്‍ണ്ണനീയമായിരുന്നു. ശിവഗിരി കുന്നിന്‍മേല്‍ യോഗം കൂടു ന്നതിനായി ഒരുക്കിയിരുന്ന ഉന്നതവും അതിവിശാലവും ആയ പന്തലിന്‍റെ നി ലയും, അതിന്‍റെ മുഖം മുതല്‍ കുന്നി ന്‍റെ അടിവാരത്തുള്ള ശാരദാക്ഷേത്രം വരെയും നാനാവര്‍ണ്ണ ചിത്രങ്ങളായ കൊടിക്കൂറകള്‍ ആകാശത്തില്‍ പാറി ക്കൊണ്ടിരിക്കുന്നതിന്‍റെ ഭംഗിയും വ യലിലെ ഉത്സവമണ്ഡപത്തിന്‍റെ മു മ്പില്‍ പുരുഷാരത്തിന്‍റെ മധ്യത്തില്‍ വൈകുന്നേരത്തെ സൂര്യകിരണങ്ങള്‍ ഏറ്റു തിളങ്ങുന്ന പൊന്നിന്‍തലക്കെട്ടു കളും ജീവിതകളും ധരിച്ച് അണിനിര ന്നിരുന്ന അനേകം ആനകളുടേയും വി ടര്‍ത്തിപ്പിടിച്ച മുത്തുക്കുടകളുടെ യും പ്രൗഢിയും ഭംഗിയും എല്ലാം കണ്ടവര്‍ ക്ക് വിസ്തരിക്കാന്‍ കഴിയുന്നതല്ല. വയലിന്‍റെ പാര്‍ശ്വങ്ങളിലും മധ്യത്തുമാ യുള്ള പീടികകളുടെ പംക്തികളും കര യ്ക്ക് അടുത്തും ദൂരെയുമായുള്ള അ നേകം ഹോട്ടലുകളും കടവിനു സമീ പം പുത്തനായി നിര്‍മ്മിച്ചിരുന്ന മനോ ഹരങ്ങളായ ഓവുകളിലും തോട്ടില്‍ അണകെട്ടിയുണ്ടാക്കിയിട്ടുള്ള കുളങ്ങ ളിലും മറ്റും രാപ്പകല്‍ ഒന്നു പോലെ ഗതാഗതം ചെയ്തുകൊണ്ടിരുന്ന അ നേകായിരം സ്ത്രീപുരുഷന്‍മാരുടെ താല്‍പ്പര്യവും തിരക്കും ദര്‍ശനീയമാ യിരുന്നു. കാവടി, തുള്ളല്‍, പൂജ, അഭിഷേകങ്ങള്‍, ശീവേലി എഴുന്നള്ള ത്ത് ഇവയെ സംബന്ധിച്ച് ഇടവിടാതെ യുള്ള വാദ്യഘോഷങ്ങളാല്‍ ശിവഗിരി പ്രദേശം സദാ ശബ്ദായമാനമായും, വി നോദങ്ങള്‍ കാണ്‍മാനും യോഗങ്ങ ളില്‍ സംബന്ധിക്കാനും സ്വാമി തൃപ്പാദ ദര്‍ശനത്തിനും വഴിപാടിനും മറ്റുമായി തിരക്കുകൂട്ടുന്ന ജനങ്ങളാല്‍ നി ബിഡമായും ഇരുന്നു. ഇരുപതി നായിരത്തില്‍പ്പരം ജനങ്ങള്‍ കൂടി യിരുന്ന ആ സ്ഥലത്ത് പോലീസു കാരുടെ സഹായം കൂടാതെ തന്നെ വ്യവസ്ഥയ്ക്കും സമാധാനത്തിനും യാ തൊരു ഭംഗവും നേരിടാതെ മൂന്നു നാ ലു ദിവസം രാപ്പകല്‍ ഒന്നു പോലെ ക ഴിഞ്ഞുകൂടിയത് സ്വാമിതൃപ്പാദങ്ങളു ടെ നേര്‍ക്കു സ്വജനങ്ങള്‍ക്കുള്ള അ കൈതവമായ ഭക്തി സ്നേഹബഹുമാ നങ്ങളുടേയും സമുദായ സംബന്ധമാ യ കൃത്യങ്ങളില്‍ അവര്‍ക്കുള്ള ഐക്യ മത്യപൂര്‍വ്വമായ താല്പര്യത്തിന്‍റെയും പ്രത്യക്ഷഫലമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. ശിവഗിരി മതസംബന്ധമാ യ മാഹാത്മ്യം കൊണ്ടു മാത്രമല്ല, പ്ര കൃതി മനോഹാരിതകൊണ്ടും ഇങ്ങ നെയുള്ള ആഘോഷങ്ങള്‍ക്ക് ഏറ്റവും പറ്റിയ ഒരു രംഗമത്രെ. വെള്ളവസ്ത്ര ങ്ങള്‍ ധരിച്ച് പുരുഷാരങ്ങള്‍ കൂട്ടം കൂട്ടമായി കുന്നിന്‍റെ ചരിവുകളിലും താ ഴ്വരകളിലും സഞ്ചരിച്ചുകൊണ്ടിരി ക്കുന്ന ഭംഗി ദൂരെനിന്നു നോക്കിയാല്‍ പശ്ചിമഘട്ട പാര്‍ശ്വങ്ങളില്‍ ശരത്ക്കാ ലത്തുള്ള മേഘങ്ങളുടെ വിലാസത്തെ ആരും ഓര്‍ത്തു പോകുമായിരുന്നു. യോഗങ്ങള്‍ പിരിഞ്ഞു മുകളില്‍ നിന്നി റങ്ങി വരുന്ന ജനപ്രവാഹങ്ങള്‍ ക ണ്ടാല്‍ മലയില്‍ നിന്നു താഴോട്ടുള്ള മ നോഹരമായ വലിയ വെള്ളച്ചാട്ടങ്ങള്‍ സൂക്ഷിച്ചു നോക്കിയി ട്ടുള്ളവര്‍ക്ക് രോ മാഞ്ചജനകമായ സാദൃശ്യം തോന്നു മായിരുന്നു. രാത്രി കാലങ്ങളില്‍ കുന്നി ലും ചരിവുകളിലും അടിവാരത്തും നിരന്തരമായി കത്തിക്കൊണ്ടിരു ന്ന അനവധി കിറ്റ്സന്‍ ലാംബു കളുടേയും മറ്റു വിളക്കുകളുടേ യും ഭംഗി കൊണ്ടു ദൂരസ്ഥന്‍ മാര്‍ക്ക് അവിടെ നക്ഷത്ര ജാലങ്ങളാല്‍ അലംകൃതമായ ആകാശമണ്ഡലത്തി ന്‍റെ അവധിയും ഭൂമിയുടെ ആരംഭവും വേര്‍തിരിച്ചറിവാന്‍ വിഷമമായിരുന്നു. ചുരുക്കത്തില്‍ ഇത്ര പരിശുദ്ധവും ഇത്ര ഹൃദയംഗമവും ഇത്ര അര്‍ത്ഥവത്തും ഇത്ര ആഡംബര യുക്തവുമായ ഒരു ആഘോഷം ദൈവികമായോ ലൗകിക മായോ നമ്മുടെ സമുദായത്തില്‍ ഇ തിനുമുമ്പ് ഒരിക്കലും നടന്നുകണ്ടിട്ടി ല്ലെന്ന് ആരും സമ്മതിക്കുന്നതാകുന്നു. ഇപ്രകാരം ഈശ്വരകാരുണ്യം കൊ ണ്ടും അലൗകിക മഹാപുരുഷനായ ശ്രീനാരായണ ഗുരുസ്വാമിതൃപ്പാദങ്ങ ളുടെ അനുഗ്രഹം കൊണ്ടും വളരെ നാള്‍ പ്രതീക്ഷിച്ചിരുന്ന ശിവഗിരി പ്ര തിഷ്ഠയും മഹായോഗങ്ങളും ഏറ്റവും അഭിമാനകരമാം വണ്ണം അവസാനിച്ചു.

      ആ അവസരത്തില്‍ നടന്ന എസ്. എന്‍. ഡി. പി. വാര്‍ഷിക യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചിരുന്ന ത് മിതവാദി പത്രാധിപര്‍ ശ്രീമാന്‍ സി. കൃഷ്ണന്‍ അവര്‍കളായിരുന്നു. അദ്ദേ ഹം തന്‍റെ പ്രസംഗത്തില്‍ ഇങ്ങനെ പ്രസ്താവി ച്ചു. 'ഈ സ്ഥാപനം നമ്മുടെ ഭാവി ശ്രേ യസ്സിനുള്ള ശൃംഗേരിയായും ഇവിടേ യും എവിടേയും ഉള്ള നമ്മുടെ സ്വജന ങ്ങള്‍ ജീവിതത്തിനും ജ്ഞാനത്തിനും പരസ്പരസ്നേഹ ത്തിനും ആവശ്യമാ യ വിവിധ വൃത്തികള്‍ക്കു വേണ്ടുന്ന ഈശ്വരാനുഗ്രഹത്തിനായി ഉത്ക്കണ്ഠ യോടെ അന്വേഷിച്ചെത്തുന്ന വിശുദ്ധ ഗിരിയായും ഭവിക്കുന്നു.'