അറിവും കഴിവും

ഡോ. വി. എന്‍. രാജശേഖരന്‍പിള്ള

    ഏതാണ്ട് 84 വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീനാരായണഗുരുദേവന്‍ കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ വച്ചു അനുമതി നല്കിയ ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്രസക്തി ഏതെങ്കിലുമൊരു മതമോ ആചാരമോ ആയി ബന്ധപ്പെട്ടു നില്ക്കുന്നതല്ല. ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യങ്ങളായി ഗു രു പ്രഖ്യാപിച്ച വിഷയങ്ങള്‍ സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും എത്രമാത്രം സ്വാധീനം ചെലുത്തി എന്നുള്ളത് മാത്രം മതി ഗുരുവിന്‍റെ ക്രാന്തദര്‍ശിത്വത്തെ പറ്റി നമുക്ക് മനസ്സിലാക്കാന്‍. ഈ വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശാസ്ത്രസാങ്കേതിക പരിശീലനം. ശാസ്ത്രസാങ്കേതിക വിദ്യ സാധാരണക്കാരന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ളതാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. ഈ വിഷയം അന്തര്‍ദ്ദേശീയ തലത്തിലുള്ള ശാസ്ത്രസമീപനത്തിലും ആധാരമായിട്ടുണ്ട്. യുക്തിയുക്തമായ ചിന്ത, ഏതിനെയും അതിന്‍റെ അറിവും പൊരുളും മനസ്സിലാക്കി പ്രയോഗിക്കാനുള്ള കഴിവ്, അറിവ് എങ്ങനെ സ്വീകരിക്കണം, വിനിയോഗിക്കണം, മനുഷ്യത്വമില്ലാതെ അവനവന്‍റെ അറിവ് ഉപയോഗിച്ചാലുള്ള പ്രശ്നങ്ങള്‍, ഇതൊക്കെ ഗുരു നേരില്‍ കണ്ടിരുന്നു.

   ആത്മോപദേശശതകമായാ ലും ദര്‍ശനമാലയായാലും ഇതിലൊക്കെത്തന്നെ ഈ ശാസ്ത്രദര്‍ശനങ്ങളുടെ ബഹിര്‍ സ്ഫുരണം അങ്ങോളമിങ്ങോളം വ്യ ക്തമാണ്.  ഗുരുവിന്‍റെ ഈ കൃതികളൊക്കെ വായിക്കുമ്പോള്‍ തോന്നുന്നത് ഏവര്‍ക്കും അതിനകത്ത് എന്തെങ്കിലുമൊക്കെ മനസ്സിലാക്കാന്‍ ഉണ്ട് എന്നുള്ളതാണ്. ഒന്നുമറിയാത്ത സാധാരണക്കാരനുപോലും അതില്‍ നിന്നു ഏറെ സ്വയം മനസ്സിലാക്കാനുണ്ട്.  പ്രപഞ്ചത്തെ ഉറ്റുനോക്കുന്ന ശാസ്ത്രജ്ഞന്, ശാസ്ത്രത്തിന്‍റെ വിവിധ സമീപനങ്ങളെപ്പറ്റി, ശാസ്ത്രചിന്തയെപ്പറ്റി, വിവിധ രീതികളെപ്പറ്റി, ഒക്കെ മനസ്സിലാക്കാന്‍ ഈ കൃതികള്‍ വളരെയധി കം സംഭാവനകള്‍ ചെയ്യുന്നുണ്ട്. ഏ തൊരു വിദ്യയും അത് മനുഷ്യന് പ്ര യോജനപ്പെടുത്താനാവാത്തതാണെങ്കില്‍  അതൊരു ശാസ്ത്രമല്ല. അറിവി ന്‍റെ ഒരു പരിധിയുള്ളതാണ് അല്ലെങ്കില്‍ അര്‍ത്ഥം മുഴുവന്‍ വരാത്തതാണ് ശാ സ്ത്രം എന്നു പറയാറുണ്ട്.

     സയന്‍സ് എന്ന് പറഞ്ഞാല്‍ അറി വു തന്നെയാണ്. പക്ഷേ അതില്‍ അറിവിന്‍റെ പൂര്‍ണ്ണതയുണ്ടായിട്ടില്ല. വിദ്യാഭ്യാസത്തിലൂടെ നമ്മള്‍ കുട്ടികള്‍ക്ക് അറിവും കഴിവും കൊടുക്കുന്നു. ഇത് പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളുടെയും നിലനില്പ്പിന്‍റെയും ജീവിതത്തിന്‍റെയും ഗുണമേന്മ ഉറപ്പുവരുത്താ ന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.  ശാസ്ത്രം മനുഷ്യനന്മയ്ക്കു വേണ്ടി പ്രയോജനപ്പെടുത്തണമെങ്കില്‍ അതുമായി ബന്ധപ്പെടുന്ന അറിവ് അവര്‍ക്കുകൂടി മനസ്സിലാക്കുവാനും ഉപയോഗിക്കുവാനും കഴിയുന്ന വിധമായിരിക്കണം. ജനങ്ങ ളെ മനസ്സിലാക്കാതെ ശാസ്ത്രം വികസിപ്പിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നമ്മള്‍ കുട്ടികളായിരുന്നപ്പോള്‍ അദ്ധ്യാപകര്‍ ശാസ്ത്രത്തിന്‍റെ സാമൂഹ്യപ്രസക്തിയെപ്പറ്റി ഉപന്യാസങ്ങള്‍ എഴുതി പഠിപ്പിക്കുമായിരുന്നു. ഏതൊരറിവിനും ഏതൊരു കഴിവിനും knowledge and skills  എന്ന ഒരു സന്ദര്‍ഭമുണ്ട്. ഈ സന്ദര്‍ഭം മനുഷ്യന്‍റെ വിവിധരീതികളെ ആശ്രയിച്ചിരിക്കും. മനുഷ്യന്‍റെ വിശ്വാസപ്രമാണങ്ങള്‍, അവ ന്‍റെ ജീവിതസാഹചര്യങ്ങള്‍ ഇതൊ ക്കെ അടിസ്ഥാനപ്പെട്ടിരിക്കും. ഈ സാ ഹചര്യങ്ങളും സന്ദര്‍ഭങ്ങളും മനസ്സിലാക്കാതെ നമ്മള്‍ എത്ര അറിവും കഴിവും ആര്‍ജ്ജിച്ചാലും ഇതൊക്കെ സാധാരണ മനുഷ്യനുവേണ്ടി പ്രയോജനപ്പെടുത്താന്‍ പ്രയാസമാണ്.  ഒരു പക്ഷേ നമ്മള്‍ സമൂഹത്തിന്‍റെ രീതി മനസ്സിലാക്കാതെ അറിവും കഴിവും പ്രയോഗിക്കുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും ന മ്മുടെ  പ്രയോഗഫലം അസ്ഥാനത്തായിരിക്കും. അങ്ങനെ അസ്ഥാനത്തുള്ള പ്രയോഗമായതിനാലാണ് ശാസ്ത്രസമൂഹത്തിനു കുറച്ചൊക്കെ വിമര്‍ശനങ്ങള്‍ക്കു ചിലപ്പോഴെല്ലാം വിധേയമാകേണ്ടി വരുന്നത്.

     ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്പെയ്സ് ടെക്നോളജി, ഗണിത ശാ സ്ത്രം ഇവയെ പറ്റി ഒക്കെ പറയും. ഇ തൊക്കെ അന്ധന്‍ ആനയെ കാണുന്നതുപോലെയുള്ള വിവിധ രീതികള്‍ ആണ്. എന്നാല്‍ ഇതിന്‍റെയെല്ലാം സമഗ്രമായ ശാസ്ത്രീയമായ ഒരു ദര്‍ശനമായിരുന്നു ഗുരുവിനുണ്ടായിരുന്നത്. അവിടെയാണ് നമ്മള്‍ ചിന്തിക്കേണ്ടത്.

     ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞനായിരുന്ന രാമാനുജന്‍റെ 125-ാം ജന്മവര്‍ഷം പ്രമാണിച്ച് 2012 ഗണിതശാസ്ത്ര വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ശാസ്ത്രജ്ഞനെപ്പറ്റി നി ങ്ങള്‍ വായിച്ചുകാണും. അദ്ദേഹം ലോ കം കണ്ട ഒരപൂര്‍വ്വ ഗണിതശാസ്ത്ര പ്രതിഭയായിരുന്നു. 32-ാമത്തെ വയസ്സില്‍ അദ്ദേഹം മരിക്കുകയുണ്ടായി. ജീവിതത്തിന്‍റെ ദാരിദ്ര്യം, മറ്റു സാഹചര്യങ്ങള്‍ എന്നിവയുടെയൊക്കെ കുറവുകളാല്‍ അസുഖം പിടിപെട്ടിട്ടാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. തീര്‍ച്ചയായിട്ടും നമ്മുടെ വിദ്യാഭ്യാസം, നമ്മുടെ ശാസ്ത്രസാങ്കേതിക രീതികള്‍, നമ്മുടെ വികസനം ഇതൊക്കെത്തന്നെ അറിവും കഴിവും നേടാന്‍ പ്രാ പ്തരല്ലാത്തവരെ വച്ചു നോക്കുമ്പോള്‍ അവര്‍ക്ക് ഇതുകൊണ്ടെല്ലാം ഉണ്ടാവേണ്ട പ്രയോജനങ്ങള്‍ മുഴുവനും കിട്ടുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതു ണ്ട്.

    ചൊവ്വയില്‍ ജീവന്‍റെ കണികയെ പറ്റി ശാസ്ത്രജ്ഞന്മാര്‍ അന്വേഷിക്കുമ്പോള്‍ നമുക്കറിയാം ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ ഇന്നും ധാരാളം പ്രശ്നങ്ങള്‍ക്ക് അടിമയാണെന്ന്. വളരെ വിദ്യാഭ്യാസം നേടിയ, വളരെ വികസ നം നേടിയ നാം അഭിമാനിക്കുന്ന കേരളത്തിന്‍റെ ദൈനംദിനപ്രശ്നം നോക്കുക. മാലിന്യമായാലും മാലിന്യസംസ്കരണമായാലും കുടിവെള്ളമായാലും ഒക്കെത്തന്നെ പ്രശ്നാഭിമുഖങ്ങളാണ്. ഇവിടെയാണ് എനിക്ക് തോന്നുന്നത് സമഗ്രമായ ഒരു ദര്‍ശനത്തോടുകൂടിയുള്ള ഒരു കാഴ്ചപ്പാടോടുകൂടിയുള്ള, മനുഷ്യനെ മനസ്സിലാക്കുന്ന, മനുഷ്യന്‍റെ പ്രശ്നങ്ങളെ മനസ്സിലാക്കുന്ന , ഒരു സമീപനം ശാസ്ത്രത്തിനുണ്ടാവണം എന്ന്. ആ ഒരു സമഗ്രദര്‍ശനമാണ് - ശ്രീനാരായണഗുരുദേവനുണ്ടായിരുന്നത്. തീര്‍ച്ചയായിട്ടും ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും പ്രയോജനം മനുഷ്യന് ഉപകരിക്കണമെങ്കില്‍ , മനുഷ്യന് മനസ്സിലാവണമെങ്കില്‍ ആദ്യമായി മനുഷ്യനുള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചത്തി ലെ സര്‍വ്വചരാചരങ്ങളുടെയും പ്രശ് നം സാമാന്യമായിട്ടെങ്കിലും മനസ്സിലാക്കണം. ശാസ്ത്രത്തിന്‍റെ പുതിയ അറിവുകള്‍ ഉള്‍ക്കൊള്ളുവാനും  അവയെ ഉപയോഗിക്കുവാനും മനുഷ്യന് കഴിയണം. കഴിഞ്ഞ 79 വര്‍ഷമായിട്ട് ശിവഗിരി തീര്‍ത്ഥാടനസമ്മേളനങ്ങളില്‍ ഗു രുദേവന്‍ വിജ്ഞാപനം ചെയ്ത ഇതേ എട്ടു വിഷയങ്ങള്‍ തുടര്‍ച്ചയായി കൈ കാര്യം ചെയ്യുന്നു എന്നതു തന്നെ ഈ വിഷയങ്ങളുമായി മനുഷ്യജീവിതം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എ ന്നതിന്‍റെ ആഴമാണറിയിക്കുന്നത്. സാ ധാരണക്കാരന് മനസ്സിലാകുന്ന ഇങ്ങനെയുള്ള ചിന്തകളും സമ്മേളനങ്ങളുമാണ് ഇന്ന് നമുക്കാവശ്യം. ശ്രീനാരായണഗുരുവിന്‍റെ ശാസ്ത്രദര്‍ശനവും സാമൂഹ്യദര്‍ശനവും ഉള്‍ക്കൊള്ളുവാന്‍ പ്രാപ്തമായ ഒരു സമൂഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ തല്ക്കാലം ഉപസംഹിക്കുന്നു.

 

(ശിവഗിരി തീര്‍ത്ഥാടന പ്രഭാഷണം)