നമ്മുടെ സൂര്യന്‍

ജി. കാര്‍ത്തികേയന്‍

        മനുഷ്യനെ ശുദ്ധിയുള്ളവനായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ ശ്രീനാരായണഗുരു വഹിച്ച പങ്ക് അന്യാദൃശമാണ്. അന്നുവരെ നമ്മുടെ 'ശുദ്ധി' മറ്റുള്ളവനെ സ്പര്‍ശിക്കുന്നതുകൊണ്ടോ, അവനുമായി സംസാരിക്കുന്നതുകൊണ്ടോ മാറിമറിയുന്നതായിരുന്നു. തൊടീലും തീണ്ടലുമായിരുന്നു അന്നുവരെയുള്ള അശുദ്ധിയുടെ അളവുകോല്‍. സ്വസഹോദരന്മാരെയാണ് ഇങ്ങനെ അസ്പൃശ്യരായി മാറ്റി നിര്‍ത്തിയിരുന്നത് . ഒരിക്കലും ഇതൊരു അശുദ്ധിയല്ല എന്ന സത്യം ശ്രീനാരായണഗുരു നമ്മെ പഠിപ്പിക്കുകയായിരുന്നു.

        പഞ്ചശുദ്ധിയെക്കുറിച്ച് 'ശ്രീനാരായണധര്‍മ്മം' എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിവയാണ് ഗുരു നല്കിയ ഉപദേശങ്ങള്‍.

      ശരീരശുദ്ധിയില്‍ ശുദ്ധജലത്തിലുള്ള കുളിയാണ് പ്രധാനം. ശരീരം ശുദ്ധമായി സൂക്ഷിക്കുക. നല്ല വസ്ത്രം ധരിക്കുക. ശുദ്ധമായ വായുവിന്‍റെയും ആഹാരത്തിന്‍റെയും ജലത്തിന്‍റെയും ഉപയോഗം കൊണ്ട് ശരീരം എപ്പോഴും ശുദ്ധമായി സൂക്ഷിക്കാം.

     വാക്ശുദ്ധി, പ്രധാനമായും നല്ല വാക്കുകള്‍ പറയുക എന്നതാകുന്നു. വാക്കുകളാണ് മനുഷ്യനെ അകറ്റുന്നതും അടുപ്പിക്കുന്നതും. വാക്ശുദ്ധി ശീലിക്കുക എന്നത് ഏറ്റവും ബു ദ്ധിമുട്ടുള്ള കാര്യമാണ്. നാവിനെ ജയിച്ചാല്‍ ലോകം കീഴടക്കാമെന്നാണ് പഴമൊഴി. മനുഷ്യനെ ശത്രുവും മിത്രവുമാക്കുന്ന വാക്കുകള്‍ നാം സൂക്ഷിച്ച് ഉപയോഗിക്കണം. പ ക്ഷേ ഇന്നത്തെ അവസ്ഥയില്‍ ഇതിലാണ് ഏറ്റവുമധികം അശുദ്ധി പടരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

    മനഃശുദ്ധി വളരെ പ്രധാനമാണ്. എ ല്ലാ കാര്യങ്ങളും മനസ്സുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മനസ്സില്‍ തെറ്റിദ്ധാരണകള്‍ വെച്ചുകൊണ്ടിരുന്നാല്‍ അനാവശ്യമായ സംഘര്‍ഷങ്ങളാണ് ഫലം. ഈ സംഘര്‍ഷങ്ങള്‍ മാരകമായ അസുഖങ്ങള്‍ക്കുവരെ കാരണമാകും. ശ്വാസം മുട്ടല്‍ ഉണ്ടാകുന്നത് 99 ശതമാനവും മാനസികസംഘര്‍ഷം കൊണ്ടാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം തന്നെ പറയുന്നത്.

     ഇന്ദ്രിയങ്ങള്‍ മനുഷ്യനെ ദുഷിപ്പിക്കുമെന്നതിനാല്‍ അവയുടെ ശുദ്ധി അ നിവാര്യമാണ്. പഞ്ചേന്ദ്രിയങ്ങള്‍ ശുദ്ധമായാലേ മനുഷ്യന്‍ ദുഷ്ടനാവാതിരിക്കൂ. കണ്ണും മൂക്കും നാക്കും ചെവിയും ത്വക്കും ശുദ്ധമാവണം. നല്ല കാഴ്ചകള്‍ കാണണം. നല്ല ഗന്ധങ്ങള്‍ സ്വീകരിക്കണം. നല്ല വാക്കുകള്‍ പറയണം. നല്ലതുമാത്രം കേള്‍ക്കണം. അശുദ്ധി ഉപേക്ഷിക്കണം. പഞ്ചേന്ദ്രിയങ്ങള്‍ വഴി ഇ ങ്ങനെയാണ് നമ്മള്‍ ശുദ്ധരാവേണ്ടത്.

      നാം താമസസ്ഥലം ഭംഗിയായി സൂ ക്ഷിക്കേണ്ടതുണ്ട്. വീടും പരിസരവും വൃത്തിയാക്കുക. അശുദ്ധവസ്തുക്കള്‍ നീക്കം ചെയ്യുക എന്നിവ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളാണ്. മാലിന്യങ്ങള്‍ അടിഞ്ഞു കൂടുമ്പോള്‍ അപകടകാരികളായ ബാക്ടീരിയ, വൈറസ്, പൂപ്പലുകള്‍ മുതലായവ വളരും. അവയാണ് രോഗകാരണമാകുന്നത്. നഗരങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന പ്ലേഗ് പോലുള്ള രോഗബാധ ഇത്തരം വൃത്തിയില്ലായ്മ മൂലമുണ്ടാകുന്നതാണ്. സൂര്യരശ്മികള്‍ നന്നായി വീടിനുള്ളില്‍ പതിക്കണം.  അത് വീടിനെ ശുദ്ധമാക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് സൂര്യരശ്മിക്കുണ്ടല്ലോ. ശുദ്ധവായു വീടുകള്‍ക്കുള്ളില്‍ നന്നായി കടക്കണം. എന്നാല്‍ മാത്രമേ നമുക്കാവശ്യമായ ശുദ്ധമായ ഓക്സിജന്‍ ലഭിക്കുകയുള്ളൂ. ഓക്സിജനാണല്ലോ ജീ വിതത്തിനാധാരം. ഫാനിനടിയിലും എ സി മുറികളിലും എപ്പോഴും കഴിയുന്ന മനുഷ്യരെ ആരോഗ്യവാന്മാരായി കാ ണാറില്ലല്ലോ. 'മനുഷ്യന്‍ പ്രകൃതിയിലേക്ക് മടങ്ങുക' എന്നതാണ് പ്രധാന സന്ദേശം. ഇതു തന്നെയാണ് ഗൃഹശു ദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

     പഞ്ചശുദ്ധി അനുഷ്ഠിക്കുന്ന മനുഷ്യന്‍ ദീര്‍ഘായുസ്സുള്ളവനായിരിക്കും എന്നു പറയാം. അതിനാല്‍ത്തന്നെ ഇവ ജീവിതത്തിലുടനീളം വ്രതാനുഷ്ഠാനങ്ങളെന്നപോലെ ആചരിക്കേണ്ടതുണ്ട്. മനുഷ്യജീവിതം സുന്ദരമാക്കാനാണ ല്ലോ നാം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

     ഗുരുദേവന്‍ പറഞ്ഞ പഞ്ചശുദ്ധിയോടെ ജീവിച്ചാല്‍ത്തന്നെ, മനുഷ്യന് ജീവിതം ധന്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. ഗൃഹങ്ങളില്‍ ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് മനസ്സാ വാചാ കര്‍മ്മണാ ദോഷം ചെ യ്യാതെ ജീവിക്കണമെന്നാണ് ശ്രീനാരായണഗുരു നമുക്ക് നല്കുന്ന ഉപദേശം. ശുചിത്വം ജീവിതധര്‍മ്മമായി ആചരിക്കാന്‍ നാമോരോരുത്തരും തയ്യാറാവേണ്ടിയിരിക്കുന്നു. രാഷ്ട്രവും തയ്യാറാകണം. സമൂഹവും തയ്യാറാകണം.

     ഗുരുവിന്‍റെ ഉദ്ബോധനങ്ങളില്‍ നി ന്നും അകന്നതുകൊണ്ടാണ് നാം ഇന്ന് സാംക്രമിക രോഗങ്ങള്‍ക്കും മദ്യപാനാസക്തിക്കും ഇരയാകുന്നത് എന്നതാണ് സത്യം. ഗുരു 88 വര്‍ഷങ്ങള്‍ക്കുമുമ്പെ നമുക്ക് നല്കിയ ഈ ഉപദേശങ്ങള്‍ വേണ്ടവണ്ണം ഉള്‍ക്കൊള്ളാതെ വന്നതി ന്‍റെ ഫലമാണ് നാം ഇന്നു അനുഭവിക്കുന്നത്.

    ഇന്ന് എവിടെയും വലിയ ഒരു പ്ര ശ്നമായി വളര്‍ന്നുവന്നിരിക്കുന്നത് മാലിന്യമാണല്ലോ. മലിനവസ്തുക്കള്‍ യാ തൊരു തത്വദീക്ഷയുമില്ലാതെ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുക എന്നത് ഒരു ശീലമായിരിക്കുന്നു. മറ്റുള്ളവരുടെ ആരോഗ്യം നമുക്കൊരു പ്രശ്നമല്ലാതായിരിക്കുന്നു. രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. മനുഷ്യന്‍ ആരോഗ്യം നശിച്ചവനാ യി മാറുകയും ചെയ്യുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും ഇത് വഴിവെയ്ക്കുന്നുണ്ട്. മലിനവസ്തുക്കള്‍ എവിടെ നിക്ഷേപിക്കും എന്ന തര്‍ക്കം എല്ലായിടത്തും സംഘര്‍ഷഭരിതമാവുകയാണ്. സംഘര്‍ഷത്തില്‍ നിന്നും ഒരിക്കലും നമുക്ക് പുരോഗതി ഉണ്ടാവില്ല. അത് നമ്മെ കൊണ്ടുപോകുന്നത് അരാജകത്വത്തിലേക്കു മാത്രമായിരിക്കും. സാംക്രമിക രോഗങ്ങളു ടെ വര്‍ദ്ധന നമ്മുടെ പരിസ്ഥിതി മലിനമാകുന്നതുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇതിനു പരിസരശുചിത്വമാണ് പ്രധാന പ്രതിവിധി.

    ശാസ്ത്ര- സാങ്കേതിക രംഗത്ത് വ മ്പിച്ച പുരോഗതി ഉണ്ടായി എന്ന് നമ്മള്‍ അഭിമാനിക്കുമ്പോഴും നിര്‍ മ്മാര്‍ജ്ജനം ചെയ്യപ്പെട്ടുവെന്നു നാം കരുതിയ പല രോഗങ്ങളും തിരിച്ചു വരുന്ന കാഴ്ച നാം കാ ണുന്നുണ്ട്. ഇത് നമ്മെ വേദനിപ്പിക്കുകയും ഉത്കണ്ഠപ്പെടുത്തുകയും ചെ യ്യുന്നതാണ്. നിയന്ത്രിക്കുമ്പോഴും രോ ഗങ്ങള്‍ നമ്മെ ആക്രമിക്കപ്പെടുന്നത് ന  മ്മുടെ ശുദ്ധിയുടെ കുറവ് കൊണ്ടാണെന്ന സത്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ പരിസരങ്ങള്‍ തന്നെയാണ് രോഗം പകര്‍ത്തുന്നത്. നാം കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായു വും കഴിക്കുന്ന ആഹാരവും നമ്മെ രോഗികളാക്കുകയാണ്. ഇതില്‍ നിന്നും രക്ഷ നേടേണ്ടതുണ്ട്. അണുനശീകരണത്തിനായി നാം ഉപയോഗിക്കുന്ന വ സ്തുക്കള്‍, നമ്മെത്തന്നെ നശിപ്പിക്കുന്നതായും നാം കാണുന്നുണ്ട്. എങ്ങ നെ രക്ഷനേടണം എന്നറിയാതെ ഒരു മഹാപതനത്തിലേക്കാണ് മനുഷ്യലോ കം ചെന്നുപെട്ടിരിക്കുന്നതെന്നു മനസ്സിലാക്കണം. എന്തൊക്കെ മുന്‍കരുതലുകള്‍ എടുത്താലും അതെല്ലാം വൃഥാവിലാക്കിക്കൊണ്ടാണ് രോഗങ്ങള്‍ ന മ്മെ ആക്രമിക്കുന്നത്. പ്രതിരോധമാര്‍ഗ്ഗങ്ങള്‍ നമ്മെ കൈവിടുന്നത് എന്തുകൊണ്ടാണെന്ന് നമ്മള്‍ ചിന്തിക്കേണ്ടതല്ലേ?

മദ്യാസക്തി

     സാംക്രമിക രോഗങ്ങളെപ്പോലെ തന്നെ നമ്മെ ആക്രമിക്കുന്ന മറ്റൊരു അശുദ്ധിയാണ് മദ്യാസക്തി. ഓരോ ദിവസവും നമ്മെ ഭയപ്പെടുത്തിക്കൊണ്ട് വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ പലതും സംഭവിക്കുന്നത് മദ്യപാനാസക്തരായ ഡ്രൈവര്‍മാര്‍ കാരണമാണ്. മദ്യപാനം ഒരു തരം സാംക്രമിക രോഗംപോലെ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവരികയാണ്. സമൂഹത്തിലെ 'സ്റ്റാറ്റസ് സിമ്പലാ' യി മദ്യപാനം മാറുകയാണ്. ഓരോ ആ ഘോഷത്തിനും ചെലവാകുന്ന മദ്യത്തി ന്‍റെ കണക്ക് ഭയപ്പെടുത്തുന്ന തരത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഇ തൊക്കെ പക്ഷേ, നമ്മെ ഒരിക്കലും വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നില്ല എന്നിടത്താണ് നമ്മുടെ പരാജയം. എന്തൊക്കെ സംഭവിച്ചാലും മനുഷ്യര്‍ ഒരു പാഠം പഠിക്കുന്നില്ല എന്നതാണ് ഇതിന്‍റെ അര്‍ത്ഥം.

      പ്രകൃതിയുമായി മത്സരത്തിലേര്‍ പ്പെടുകയാണ് മനുഷ്യര്‍.  പ്രകൃതിയുമായി സമരസപ്പെട്ട് , സൗഹൃദത്തോ ടെ നീങ്ങേണ്ടവനാണ് അങ്ങനെ ചെയ്യുന്നത്.  മനുഷ്യനില്‍ മനുഷ്യത്വം കുറഞ്ഞുവരുന്നു. ആഗോളഗ്രാമമായി ലോ കം ചുരുങ്ങുമ്പോള്‍ , നമ്മള്‍ അകലെയുള്ളവരെ അറിയുകയും അടുത്തുള്ളവരെ അറിയാതിരിക്കുകയും ചെയ്യുന്നു. ഈ ആസുരകാലത്ത് നാം ഒന്നിനേയും ഭയപ്പെടുന്നില്ല എന്ന് ഭാവിക്കുന്നു. പക്ഷേ നാം എപ്പോഴും ഏതൊക്കെ യോ ഭയത്തിന്‍റെ കനത്ത മൂടല്‍മഞ്ഞിനുള്ളില്‍ത്തന്നെയാണ് ജീവിക്കുന്നത്. ഒരിക്കലും രക്ഷനേടാനാവാത്തവി ധമുള്ള ഒരവസ്ഥയാണിത്. ഇതില്‍ നി ന്നൊക്കെ മോചനം നേടാന്‍ ഒരു ഭഗീരഥയത്നം തന്നെയാണ് നടക്കേണ്ടത്.

      മൂല്യങ്ങളെ ധിക്കരിക്കുകയാണ് ആധുനിക മനുഷ്യന്‍ ചെയ്യുന്നത്. ഈ ധിക്കാരമാണ് മനുഷ്യന്‍റെ വ്യഥകള്‍ക്കു കാരണം.  വ്യഥകളില്‍ നിന്നും രക്ഷ നേടാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ ലഭിക്കുന്നില്ല എന്നതും കുറ്റകരമായ വീഴ്ചയാണ്. മനുഷ്യന്‍ ഒരു സമൂഹജീവി എന്ന നിലയില്‍ തന്നെപ്പോലെ തന്നെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിച്ചു മു ന്നേറണം എന്നതാണ് ഉദ്ദേശിച്ചിട്ടുള്ളത്. പക്ഷേ, അവനൊരിക്കലും അതിന് ശ്രമിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ന മ്മെ വേദനിപ്പിക്കുന്നു. സമൂഹത്തില്‍ ഇണങ്ങുന്ന കണ്ണിയായി ജീവിക്കാനാ ണ് പഠിക്കേണ്ടത്. പാഠങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനു ആധാരമായിരിക്കേണ്ട ദര്‍ശനങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നിടത്താണ് പരാജയം ആരംഭിക്കുന്നത്.

     ഗുരുദേവന്‍റെ 'പഞ്ചശുദ്ധി' ഉപദേശങ്ങളില്‍ നിന്നും അകന്നതാണ് സമൂ ഹം ഈ മേഖലയില്‍ ഇന്നനുഭവിക്കു ന്ന വലിയ ഒരു ദുര്യോഗമുണ്ടായിട്ടുള്ള ത്. നല്ല വാക്കോതുവാന്‍ എല്ലാവരും ശീലിക്കേണ്ടതുണ്ട്. എല്ലാവരും നല്ല വാക്കുകള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന തും നല്ല ശബ്ദങ്ങളാകുമല്ലോ. മനസ്സ് ശാന്തമാകുമ്പോഴും അങ്ങനെ തന്നെ.  സംഘര്‍ഷമില്ലാത്ത മനസ്സ് രോഗങ്ങളെ മാറ്റി നിര്‍ത്തും.  അങ്ങനെയൊരു സമൂഹം, ഉയര്‍ത്തുന്ന സൗഹൃദം അതീവ ഹൃ ദ്യമായിരിക്കുകയും ചെയ്യും.

    അതിനായി ശ്രീനാരായണഗുരുദേവന്‍റെ ദര്‍ശനവും ഉപദേശങ്ങളും നാം കൂടുതല്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്. അതിനു ശ്രമിച്ചുകൊണ്ടേയിരിക്കണം. ഗുരുദേവന്‍ നല്കിയ വെളിച്ചം നമ്മെ നേര്‍വഴിക്ക് നയിക്കുന്നതാണ്. ആ വെ ളിച്ചമാണ് നമ്മുടെ സൂര്യനാകേണ്ടത്.

(തീര്‍ത്ഥാടന പ്രഭാഷണം)