'ഇങ്ങനെയായാല്‍ പല്ലു പോകുമല്ലോ'

പി. കുഞ്ഞുകൃഷ്ണന്‍ വൈദ്യന്‍

     എന്‍റെ ഇരുപത്തിനാലാം വയസ്സില്‍ ഞാന്‍ ശിവഗിരി  സംസ്കൃത സ്കൂളില്‍  ചേര്‍ന്നു പഠിക്കാന്‍ തുടങ്ങി. അന്നത്തെ സ്കൂള്‍ ശാരദാമഠത്തിനു തെക്കുവശം ഒരു ഓലമേഞ്ഞ കെട്ടിടമായിരുന്നു. പര്‍ണ്ണശാലയുടെ തൊട്ടു  പടിഞ്ഞാറുവശം. അദ്ധ്യാപകന്‍ വി.പി. നാരായണന്‍ അവര്‍കളായിരുന്നു. ഗുരുദേവനെ പല തവണയും ഞാന്‍ അവിടെ വച്ച് കണ്ടിട്ടുണ്ട്. ക്ലാസ്സ് വിട്ടാല്‍ ഞാന്‍ സാധാരണ പര്‍ണ്ണശാലയുടെ സമീപം പോയി നില്ക്കുമായിരുന്നു. അവിടെ വരുന്ന ഉപഹാരങ്ങളുടെ പങ്ക് എനിക്കും ലഭിച്ചിരുന്നു.

    ശാരദാമഠത്തിന് മുന്‍വശം കാണുന്ന മണ്ഡപം പുതിയതായി ഉണ്ടാക്കിയതാണ്. (ഇപ്പോള്‍ കാണുന്ന മണ്ഡപത്തിന്‍റെ സ്ഥാനത്ത് മുന്‍പുണ്ടായിരുന്ന മണ്ഡപം) അന്നു വാര്‍പ്പ് ഇന്നത്തെപ്പോലെ അല്ല . ഇന്നു മുകളില്‍ തട്ടടിച്ചു അ തില്‍ സിമന്‍റു കൂട്ടു ഇടുകയാണല്ലോ ചെയ്യുക. അന്നു തറയില്‍ വച്ചു സ്ലാബുപോലെ വാര്‍ത്തു  ഉണങ്ങുമ്പോള്‍ മുകളില്‍ കയറ്റി സ്ഥാപിക്കുകയാണ് പതിവ്. മണ്ഡപത്തിനുള്ള വാര്‍പ്പുകളെല്ലാം ഉണങ്ങിക്കഴിഞ്ഞപ്പോള്‍ അത് മുകളില്‍ കയറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.  മൂന്നു ഏണിയും വടങ്ങളും കൊണ്ടുവന്നു. തൃപ്പാദങ്ങള്‍ അപ്പോള്‍ പര്‍ണ്ണശാലയില്‍ നിന്നും ഇറങ്ങിവന്നു. ഏണിയില്‍ ആ ളുകള്‍ കയറിനിന്നു വാര്‍പ്പുകള്‍ വടം കൊണ്ടു കെട്ടി മുകളിലേക്കു വലിച്ചു കയറ്റുകയാണ് ചെയ്യുന്നത്. ഒരു ഏണി ചൂണ്ടിക്കാണിച്ചുകൊണ്ടു അതു ബലക്കുകയില്ലെന്നു തൃപ്പാദങ്ങള്‍ അഭിപ്രായപ്പെട്ടു. അതു പുതിയ ഏണി ആണെന്നും തകരാറൊന്നും വരികയില്ലെന്നും കോണ്‍ട്രാക്ടര്‍ പറഞ്ഞു. വാര്‍പ്പുകള്‍ മുകളിലേക്കു കയറ്റുവാന്‍ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ. ആ ഏണി രണ്ടായി ഒ ടിഞ്ഞു തറയില്‍ വീണു. ആളപായം ഒന്നും ഉണ്ടായില്ല. ഗുരുദേവന്‍റെ വാക്കുകള്‍ വിശ്വസിച്ചില്ലെങ്കില്‍ അപാ യം ഉറപ്പാണ്.

മറ്റൊരു സംഭവം

     തൃപ്പാദങ്ങള്‍ക്കായി പാചകവും പാദശുശ്രൂഷയും ചെയ്യുന്നത് ഗുരുദാസ് എന്നൊരു ഭക്തനായിരുന്നു. മിക്ക ദിവസവും ഞങ്ങള്‍ ഗുരുദാസനെ കണ്ടു സംസാരിക്കാറുണ്ടായിരുന്നു. ഒരു ദി വസം കണ്ടപ്പോള്‍ ഗുരുദാസന്‍റെ മുന്‍ വശത്തെ രണ്ടു പല്ലുകള്‍ കാണുന്നുണ്ടായിരുന്നില്ല. തലേദിവസം ഉണ്ടായിരുന്നതാണ്. പല്ല് പോയതെങ്ങനെ എ ന്നു ഞങ്ങള്‍ ചോദിച്ചു. അപ്പോള്‍ ഗുരുദാസ് പറഞ്ഞു.

     'രാത്രികാലങ്ങളില്‍ ഞാന്‍ തൃപ്പാദങ്ങള്‍ക്ക് വീശിക്കൊടുക്കാറുണ്ട്. ഇ ന്നലെ രാത്രിയിലും പതിവുപോലെ വീ ശുകയായിരുന്നു. മിനിയാന്ന് എനിക്ക് ഉറക്കം ഇളയ്ക്കേണ്ടതായി വന്നതിനാല്‍ ഇന്നലെ എനിക്ക് നേരത്തേ ത ന്നെ ഉറക്കം വന്നു. അതിനിടയിലും വീശിക്കൊണ്ടിരുന്നപ്പോള്‍ വിശറി തൃ പ്പാദങ്ങളുടെ ദേഹത്ത് അറിയാതെ തട്ടി.' 'ഇങ്ങനെ ആയാല്‍ പല്ലുപോകുമല്ലോ' എന്നു തൃപ്പാദങ്ങള്‍ പറഞ്ഞു. ഞാന്‍ വീണ്ടും വീശാന്‍ തുടങ്ങി. കു റച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറക്കം തൂ ങ്ങി മറിഞ്ഞു വീണു. വീണതു തൃപ്പാദങ്ങള്‍ കിടന്ന കട്ടിലിന്‍റെ പടിയിലായിരുന്നു. തല അതില്‍ അടിച്ചു മുന്‍വശ ത്തെ രണ്ടു പല്ലു പോവുകയും ചെ യ്തു.