വിദ്യാഭ്യാസരംഗത്ത് ഉണ്ടാകേണ്ട വിപ്ലവം

ടി.പി. ശ്രീനിവാസന്‍  IFS

      എന്താണ് വിദ്യാഭ്യാസത്തിന്‍റെ ഏറ്റവും പ്രധാനമായ ലക്ഷ്യം എന്ന കാര്യത്തില്‍പ്പോലും നാം എല്ലാം ഒരേ അഭിപ്രായക്കാരല്ല. പക്ഷേ ഗുരുദേവനെ സ്മരിക്കുന്ന ഈ അവസരത്തില്‍ ഗുരു തന്നെ അതിന്‍റെ ഉത്തരം പറഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിന്മേല്‍ യാതൊരു ചര്‍ച്ചയുടെയും ആവശ്യമില്ലാത്ത തരത്തില്‍ തികഞ്ഞ പ്രായോഗികബുദ്ധിയോടെ ഗുരുദേവന്‍ വിദ്യാഭ്യാസം എന്താണ് എന്ന് നമുക്ക് പറഞ്ഞുതന്നു.  അതിനു മുകളില്‍പ്പോയി ഇനി വിദ്യാഭ്യാസത്തെക്കുറിച്ച് പറയേണ്ട യാതൊരാവശ്യവും ഇല്ല. വിദ്യാഭ്യാസം പുതിയ തലമുറയെ, ബുദ്ധിമാന്മാരെ സൃഷ്ടിക്കാനാണ്, ലോകത്തിനുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനാണ് എന്നുള്ള കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ആര്‍ക്കുമി ല്ല. പുതിയ ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നതു തന്നെയാണ് വിദ്യാഭ്യാസത്തിന്‍റെ പ്രധാനപ്പെട്ട ഉദ്ദേശ്യം. നമ്മളെല്ലാവരും വിദ്യാഭ്യാസത്തോടുകൂടിത്തന്നെയാണ് ലോകത്തിലേക്ക് വരുന്നത്. 'നമ്മളിലെല്ലാവരിലും ദൈവത്തിന്‍റെ  ഒരു അംശമുണ്ട്. അവിടെത്തന്നെ  വിദ്യാഭ്യാസം  ആരംഭിക്കുകയാണ്. അതിനെ വികസിപ്പിച്ചെടുക്കുക മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക'യെന്ന് ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍  പറയുകയുണ്ടായി.

     ശാസ്ത്ര- സാങ്കേതിക പരിശീലനം എന്നു ഗുരുദേവന്‍ 80 വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞത് ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ തീര്‍ച്ചയായും സാങ്കേതിക, പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്നാണ്. തൊഴില്‍ നേടാന്‍ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസം നമുക്ക് ഉ ണ്ടായേ മതിയാവൂ. അതുകൊണ്ട് സാഹിത്യസാംസ്കാരിക സാമൂഹ്യചരിത്രരംഗത്ത് വിദ്യാഭ്യാസം ആവശ്യമില്ല എന്നല്ല. അതെല്ലാം ഉണ്ടായിരിക്കണം. പക്ഷേ നമ്മുടെ കുട്ടികള്‍ വിദ്യാഭ്യാ സം കഴിഞ്ഞു പുറത്തു വന്നു കഴിഞ്ഞാ ല്‍ എന്തായിരിക്കും അവര്‍ക്ക് ചെയ്യേ ണ്ടി വരിക, എന്തൊക്കെ പരീക്ഷണമായിരിക്കും നേരിടേണ്ടി വരിക  എന്നൊ ക്കെ നോക്കിക്കണ്ട് അതിനുവേണ്ടിയുള്ള വിദ്യാഭ്യാസം ക്രോഡീകരിക്കുകയാണ് നാം ചെയ്യേണ്ടത്.

    അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ലോകമല്ല ഇന്നുള്ളത്. ലോകം എത്രമാത്രം മാറിയിരിക്കുന്നു. അഞ്ചുവര്‍ഷത്തിനുമുമ്പ് എത്രപേരുടെ കൈയില്‍ സെല്‍ഫോണുണ്ടായിരുന്നു എന്നുമാത്രം ചിന്തിച്ചാല്‍ മതി. പക്ഷേ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ കൈയില്‍ എന്തായിരിക്കും ഉണ്ടായിരിക്കുക എന്നു നിങ്ങള്‍ക്കു തന്നെ അറിയില്ല. ഒരു പക്ഷേ ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള ഒരു കമ്പ്യൂട്ടര്‍ ആയിരിക്കും നിങ്ങളുടെ കൈയില്‍ ഉണ്ടായിരിക്കുക. അത് ആയിക്കഴിഞ്ഞു. ഇപ്പോള്‍ത്തന്നെ 1500 രൂപയ്ക്ക് ആകാശ് എന്നു പറയുന്ന ഒ രു കമ്പ്യൂട്ടര്‍ കിട്ടും.  രണ്ടു കൊല്ലം  മുമ്പുവരെ ഇങ്ങനെയൊന്നു ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല.  അപ്പോള്‍ ഇന്നു സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുപ്പതോ നാല്പതോ വര്‍ഷങ്ങള്‍ക്കു ശേ ഷം ഈ സ്റ്റേറ്റിനേയും ഈ രാജ്യത്തേയും ഈ ലോകത്തേയും പരിപാലിക്കേണ്ടവരാണ്. അവര്‍ എത്രമാത്രം വൈദഗ്ദ്ധ്യം ഇപ്പോള്‍ നേടേണ്ടിയിരിക്കുന്നു എന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. മാറിക്കൊണ്ടിരിക്കുന്ന ലോ കത്തിന് സഹായകരമായി അവര്‍ക്ക് എങ്ങനെ പുതിയ പുതിയ നേട്ടങ്ങള്‍ നേടി എടുക്കുവാന്‍ കഴിയും എന്നുള്ള ഉദ്ദേശ്യത്തോടുകൂടി വേണം നമ്മുടെ സ്കൂളുകളും സര്‍വ്വകലാശാലകളും മ റ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവര്‍ ത്തിക്കേണ്ടത്.

മുപ്പത് നാല്പത് കൊല്ലത്തിനുശേ ഷം ലോകത്തിന് അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങള്‍ എന്തായിരിക്കും എന്ന് ഇപ്പോള്‍ സങ്കല്പിക്കുവാനേ കഴിയു കയില്ല. അതുകൊണ്ട് മുന്നോട്ടുപോകുന്ന കാലഘട്ടത്തെ മുന്നില്‍ കണ്ടുകൊണ്ടുവേണം നമ്മുടെ വിദ്യാഭ്യാസരംഗം നന്നാക്കേണ്ടത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യക്ക് വളരെയധികം പ്രാധാന്യമുണ്ട്. ലോകത്ത് ഏത് യൂണിവേഴ്സിറ്റിയില്‍പ്പോയാലും ഇവിടെ പഠിച്ച കുട്ടികളാണ് വലിയ വലിയ കാര്യങ്ങള്‍ നേടിയെടുക്കുന്നത്. അതുകൊണ്ട്  നമ്മുടെ വിദ്യാഭ്യാസം മോശമാണെന്നു പറയാന്‍ കഴിയില്ല. കാരണം ഇവിടെ അടിസ്ഥാനവിദ്യാഭ്യാസം കഴിഞ്ഞ് അമേരിക്കയിലൊക്കെ പോയി വലിയ വലിയ ശാസ്ത്രജ്ഞന്മാരും നോബല്‍ സമ്മാന ജേതാക്കളും ആയിട്ടുള്ളവരുണ്ട്.

       ഇങ്ങനെ നോക്കിയാല്‍ അടിസ്ഥാനവിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ മോശമല്ല. പക്ഷേ നമ്മള്‍ ഗവേഷണങ്ങള്‍ക്കു കൊ ടുക്കേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ചിന്തിക്കുവാനും പുതിയതു കണ്ടുപിടിക്കുവാനുമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നില്ല. ഒരു ശാസ്ത്രജ്ഞനായിട്ടോ ഒരു സാ ഹിത്യകാരനായിട്ടോ വരാനുള്ള തരത്തില്‍ ഒരു വിദ്യാഭ്യാസം നല്കുവാന്‍ നമുക്ക് കഴിയുന്നില്ല എന്നുള്ളതാണ് പ്ര ശ്നം.  ഇന്ത്യയില്‍ ഇന്നു 15% ആളുകള്‍ മാത്രമേ യൂണിവേഴ്സിറ്റികളില്‍ പോകുന്നുള്ളൂ. അത് 2020 ആകുമ്പോഴേയ് ക്കും 30% ആക്കണം എന്നാണ് ഗവണ്‍ മെന്‍റിന്‍റെ ആഗ്രഹം. പക്ഷേ ആ 30 % ആകണമെങ്കില്‍ ഉണ്ടാകേണ്ടി വരുന്നത് 4000 യൂണിവേഴ്സിറ്റികളും 10 ലക്ഷം അദ്ധ്യാപകും 40 ലക്ഷം കുട്ടികളുമൊക്കെയാണ്.  ഇതിനോടൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടതും.

     വിദ്യാഭ്യാസം ഒരു മൗലിക അവകാശമായി ഇന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. മനുഷ്യാവകാശങ്ങള്‍ രൂപം കൊണ്ട കാലഘട്ടത്തില്‍ അന്ന് ഉദ്ദേശിച്ചിരുന്നത് പറയാനുള്ള സ്വാതന്ത്ര്യം, പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം. അങ്ങനെ എൃലലറീാ ീള   ഋഃുൃലശൈീി ആയിരുന്നു.  പിന്നീടത് വികസിക്കാനുള്ള അവകാശമായി (ഞശഴവേ  ീേ ഉല്ലഹീുാലിേ). അങ്ങനെ പുതിയ പു തിയ മനുഷ്യാവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടിരിക്കുന്ന ഈ  ലോകത്ത് വിദ്യാഭ്യാസവും ഒരു മനുഷ്യാവകാശമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ അര്‍ത്ഥമെന്താണ്? കുട്ടികള്‍ ക്ക് അതൊരവകാശമായതുകൊണ്ട് അ വര്‍ക്ക് വിദ്യാഭ്യാസം  നല്കേണ്ട ചുമതല അവരുടെ മാതാപിതാക്കള്‍ക്കു മാ ത്രമല്ല സ്റ്റേറ്റിനും രാജ്യത്തിനും  അ തില്‍ ഉത്തരവാദിത്വമുണ്ട് എന്നാണ്.  2009 ല്‍   ഇന്ത്യാ ഗവണ്‍മെന്‍റ് നമ്മു ടെ പാര്‍ലമെന്‍റില്‍ അംഗീകരിച്ച ഞശഴവേ ീേ ഋറൗരമശേീി അരേ ല്‍  പറഞ്ഞിരിക്കുന്നത് 6 നും 14 നും വയസ്സിനിടയ്ക്കുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കുക എന്നത് കുട്ടികളുടെ അവകാശമാണെന്നാണ്.

    ഇത് ലോകത്തൊരിടത്തും ഇല്ലാ ത്ത നിയമമാണ്. വിദ്യാഭ്യാസ അവകാശത്തെപ്പറ്റി പറയുമ്പോള്‍ അതിന്‍റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക് നല്കിക്കൊണ്ടാണ് നിയമങ്ങള്‍ മറ്റു രാജ്യങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളത്.

    പല രാജ്യങ്ങളിലും എല്ലാ കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നില്ല. വിശേഷിച്ചും രക്ഷിതാക്കളുടെ പണം കൊണ്ട് ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികള്‍  അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ വളരെ കുറവാണ്.  കൂടുതല്‍ പേരും എന്തെങ്കിലും പ്രവൃത്തിചെയ്തു അതില്‍ നിന്നുകിട്ടുന്ന ആദായം കൊണ്ടാണ് ഉ ന്നതവിദ്യാഭ്യാസത്തിന് പോകുന്നത്.  കുട്ടികള്‍ക്ക് എന്തിലാണ് വാസനയുള്ളതെന്ന് മനസ്സിലാക്കി അവരെ ആ മേഖലകളിലേക്ക് തിരിച്ചുവിടാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസം നമു ക്ക് ആവശ്യമാണ്. അതില്ലെങ്കില്‍ ബിരുദാനന്തരബിരുദമെടുത്തിട്ട് ബസ്കണ്ടക്റ്ററായി പോകേണ്ട സ്ഥിതിവിശേഷമുണ്ടാകും. അതാണ് ഇന്നുള്ളത്.  കൂടുതല്‍ ബഹുമാനമുള്ളത് ഇല്ലാത്തത് എന്നിങ്ങനെ തൊഴില്‍മേഖലയില്‍ ഒരു തരംതിരിവ് നമ്മുടെ ഇടയിലുണ്ട്. അവിടെയാണ് നമ്മുടെ മനഃസ്ഥിതി മാറേണ്ടത്.

      ഇന്നത്തെ സര്‍വ്വകലാശാലകള്‍ നടത്തുന്നത് കേവലം പഠനം മാത്രമാണ്. പക്ഷേ അങ്ങനെയല്ല ലോകത്തെ മറ്റു സര്‍വ്വകലാശാലകള്‍ . അവിടെ ഗവേഷണം നടക്കുന്നു. വ്യവസായങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ പലതും ഈ സര്‍വ്വകലാശാലകളിലാണ് വികസിപ്പിച്ചെടുക്കുന്നത്. അവരുടെ ഗവേഷണഫലം നോക്കിയാണ് വ്യവസായികള്‍  എവിടെ പണം നിക്ഷേപിക്കണം ഏതു തരത്തിലുള്ള പുതിയ പ്രോഡക്റ്റുകള്‍ ഉണ്ടാക്കണം എന്നൊക്കെ തീരുമാനിക്കുന്നത്. അവര്‍ക്ക് ആവശ്യത്തിനുള്ള വിദഗ്ദ്ധരെ യോഗ്യതയും പരിശീലന വും നല്കി നമ്മള്‍ സൃഷ്ടിക്കണം. ന മ്മുടെ വ്യവസായികളും ഈ രംഗത്ത് ശ്രദ്ധിക്കണം. അവര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദധാരികളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.  വ്യവസായങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുക എന്നതിന് നാം തയ്യാറാവുകയും അതേ സമയം വ്യവസായികള്‍ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കൂടി പങ്കാളികളാകുകയും ചെ യ്യുന്ന തരത്തിലൊരു ഉഭയ-പരസ്പര പ്രവര്‍ത്തനം ആവശ്യമാണ്.

     നമ്മുടെ സംസ്കാരത്തിന് , ഭാ ഷയ്ക്ക് വളരെയധികം പ്രാധാന്യം ന ല്കണം. അതുകൊണ്ടാണല്ലോ മലയാളം യൂണിവേഴ്സിറ്റി സ്ഥാപിക്കുവാന്‍ കേരള ഗവണ്‍മെന്‍റ് തീരുമാനിച്ചത്. മാതൃഭാഷ തീര്‍ച്ചയായും ഉപയോഗിക്കേണ്ടതാണ്. പക്ഷേ ഒരു കാര്യം മറക്കാനും പാടില്ല. നമ്മുടെ കുട്ടികളെല്ലാം നാളെ കേരളത്തില്‍ത്തന്നെ ജീവിക്കാന്‍ പോകുന്നില്ല. അവര്‍ക്കു സ്റ്റേറ്റിനും രാജ്യത്തിനും പുറത്ത് പോകേണ്ടി വ രും.  അപ്പോള്‍ ഇംഗ്ലീഷ് ഭാഷയും പ ഠിച്ചേ മതിയാകൂ. എട്ടു പതിറ്റാണ്ടിനുമുമ്പ് ഗുരുദേവന്‍ ഇതെല്ലാം കണ്ടിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. 

     ഇന്ന് ചൈനാക്കാര്‍ ചെയ്യുന്നത് അ താണ്.  ചൈനയില്‍ ചൈനീസ് ഭാഷ ഉപയോഗിക്കുന്നു. അവിടത്തെ എല്ലാ പട്ടണങ്ങളിലും ഓഫീസുകളിലും ചൈനീസ് ഭാഷയാണ്. ഐക്യരാഷ്ട്രസംഘടനയില്‍പ്പോലും സ്വന്തം ഭാഷയിലാണ്  ചൈനീസ് ഉദ്യോഗസ്ഥന്മാര്‍ സംസാരിക്കുന്നത്. അതിനെ  വിവര്‍ ത്തനം ചെയ്തിട്ടുവേണം മറ്റുള്ളവര്‍ക്ക്  മനസ്സിലാക്കാന്‍.

     അത്രയും ഭാഷയ്ക്കു പ്രാധാന്യം കൊടുത്തിരുന്ന ചൈനാക്കാര്‍ ഇന്നു ചെയ്യുന്നത് ആയിരക്കണക്കിനു ആളുകളെ സ്റ്റേഡിയത്തില്‍ കൊണ്ടിരുത്തിയിട്ട് ഇംഗ്ലീഷ് പഠിപ്പിക്കുന്നു. കാരണം ലോകം ചെറുതാകുന്നതോടുകൂടി കൂ ടുതല്‍ രാജ്യങ്ങളുമായി ബന്ധപ്പെടേ ണ്ടി വരികയും ആ സമയത്ത് നമ്മുടെ കുട്ടികള്‍ക്ക് അതിനാവശ്യമായ ഭാ ഷാപ്രാവീണ്യം ആവശ്യമായി വരിക യും ചെയ്യുമെന്ന കാര്യവും നാം വിസ്മരിച്ചുകൂടാ. കേരളത്തിലെ തന്നെ അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള കണക്കുകള്‍ നോക്കിയാല്‍ നമുക്കറിയാം ലോക നിലവാരമുള്ള യൂണിവേഴ്സിറ്റിയില്‍ നാം പുറകിലാണെന്നുള്ള സത്യം.  ഈ ലോകം ചെറുതാകുന്തോറും ലോകനിലവാരത്തിലേക്ക് നമ്മുടെ കുട്ടികള്‍ ഉയരേണ്ടതുണ്ട്. വിദേശയൂണിവേഴ്സിറ്റികളുടെ തന്നെ തരത്തിലുളള കുറേ സ്ഥാപനങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു. അടുത്ത പഞ്ചവത്സരപദ്ധതിയില്‍ ഇന്ത്യയിലെ ഓരോ ജില്ലയിലും ഇങ്ങനെയൊരു സ്ഥാപനം ഉണ്ടാക്കുകയും അതിനെ മാതൃകയാക്കിക്കൊ ണ്ട് മറ്റ് സ്ഥാപനങ്ങള്‍ വളര്‍ത്തുകയും ചെയ്യുക എന്നൊരാശയം കേന്ദ്രഗവണ്‍മെന്‍റിന്‍റെ പരിഗണനയിലുണ്ട്. അതിനുമുമ്പ് നമുക്ക് ചെയ്യാവുന്നത് രാ ജ്യത്തുള്ള നല്ല യൂണിവേഴ്സിറ്റികളുമായി സഹകരിച്ചുകൊണ്ട്, ഒരുമിച്ചുകൊണ്ടു പഠനനിലവാരം ഉയര്‍ത്തുകയെന്ന പദ്ധതിയാണ്. അങ്ങനെ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക. നമ്മുടെ കുട്ടികള്‍ക്ക് ലോകരംഗത്ത് ഒരു നല്ല സ്ഥാനം നേടിക്കൊടുക്കുക എന്നുളള ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്നത്തെ വിദ്യാഭ്യാസരംഗം കൈ കാ ര്യം ചെയ്യുന്നത്. ശ്രീനാരായണഗുരുതന്നെ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട് വി ദ്യാഭ്യാസരംഗത്ത് എന്താണ് ചെയ്യേണ്ടത് എന്ന്. ബഹു. മുഖ്യമന്ത്രി പ്രയോഗിച്ച ആ പദം ഞാന്‍ ഓര്‍ക്കുകയാണ്. ദീര്‍ഘവീക്ഷണം മാത്രമല്ല ദീര്‍ഘദര്‍ശനമായിരുന്നു ഗുരുവിന്‍റേത്. 'വിദ്യകൊ ണ്ട് സ്വതന്ത്രരാകാ'നാണ് ഗുരു ഉദ്ബോധിപ്പിച്ചത്. ആ ഒരു വിപ്ലവമാണ് വിദ്യാഭ്യാസരംഗത്ത് ഉണ്ടാവേണ്ടത്. ആ ദീര്‍ഘദര്‍ശനം മനസ്സിലാക്കിക്കൊണ്ട് വി ദ്യാഭ്യാസരംഗത്ത് കൂടുതല്‍ അഭിവൃദ്ധി ഉണ്ടാകട്ടെ എന്നുള്ള ഒരു ആശയും ആഗ്രഹവുമാണ് ഞാന്‍ ശിവഗിരിയില്‍ നിന്നും ഉള്‍ക്കൊള്ളുന്നത്.