കേരളത്തിന്‍റെ വികാരമാണ് ശിവഗിരി
ഉമ്മന്‍ചാണ്ടി
വ്യക്തതയുള്ള ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള ഉപദേശങ്ങളാണ് ശ്രീനാരായണഗുരുദേവന്‍ നമുക്ക് നല്കിയിട്ടുള്ളത്. കാലം ചെല്ലുന്തോറും അതിന്‍റെ പ്രസക്തി കൂടുതല്‍ക്കൂടുതല്‍ വര്‍ദ്ധിച്ചു വരികയാണ്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിന്‍റെ വാക്കുകള്‍ക്ക് മരണമില്ല. അത് മനുഷ്യരെയെല്ലാം പരസ്പരം കോര്‍ത്തിണക്കുന്ന ഒരു മഹാമന്ത്രമാണ്. എല്ലാവര്‍ക്കും അവരവരുടേതായ ചിന്തകളാവാം. വിശ്വാസങ്ങളാവാം. പ്രവര്‍ത്തനശൈലികളാവാം. പക്ഷേ എല്ലാവരെയും എല്ലാ വൈവിധ്യങ്ങള്‍ക്കുമപ്പുറം കോര്‍ത്തിണക്കുന്ന ഒരു മന്ത്രം, മരണമില്ലാത്ത ഒരു മന്ത്രം, കാലം ചെല്ലുന്തോറും പ്രസ ക്തി വര്‍ദ്ധിച്ചു വരുന്ന ഒരു മന്ത്രം. അതാണ് ആദ്ധ്യാത്മികതയുടെ വെളിച്ചത്തില്‍ ആര്‍ക്കും മനസ്സിലാകുന്നവിധത്തില്‍ അതിലളിതമായി ഗുരുദേവന്‍ ഉപദേശിച്ചത്. അതോടൊപ്പം സമൂഹത്തിന്‍റെ സമഗ്രവും ശാസ്ത്രീയവുമായ പുരോഗതിക്കുള്ള വ്യക്തമായ കാഴ്ചപ്പാടുകളാണ് ശിവഗിരി തീര്‍ ത്ഥാടനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളായി ഗുരുദേവന്‍ തന്നിട്ടുള്ളത്. അത് സാമൂഹിക സാമ്പത്തിക രംഗത്ത് വേണ്ടത്ര വികസനങ്ങളും മുന്നേറ്റങ്ങളും വന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തിലാണെന്നോര്‍ക്കണം. ഏതാണ്ട് 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭാവിയെ മുന്‍കൂട്ടി കണ്ടുകൊണ്ടാണു അതെല്ലാം പറഞ്ഞിരിക്കുന്നത്. എത്രമാത്രം ദീര്‍ഘ വീക്ഷണമാണ് ഗുരുദേവനുണ്ടായിരുന്നതെന്ന് നമ്മള്‍ മനസ്സിലാക്കണം.
ഇന്നു നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശുചിത്വമില്ലാ യ്മയാണ്. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍പ്പോലും നമ്മള്‍ വളരെ ഭയപ്പാടോടുകൂടിയാണ് ഈ പ്രശ്നത്തെ ഇന്ന് കാണുന്നത്. ശുചിത്വത്തെക്കുറിച്ചും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അ ത് ആ ചരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന്‍ സമൂഹത്തിന് മുന്നറിവ് ന ല്കിയെന്നു പറഞ്ഞാല്‍ അത് കേവലം ഒരു ദീര്‍ഘവീക്ഷണം മാത്രമല്ല ഒരു ദീര്‍ഘദര്‍ശനം കൂടിയാണ്. സാമൂഹ്യ സാമ്പത്തിക രംഗത്ത് മനുഷ്യനെ വളര്‍ ത്തുന്നതിന് വളരെ വ്യക്തമായ നിര്‍ദ്ദേശങ്ങളാണ് ഗുരു നല്കിയത്. മനു ഷ്യന്‍റെ പുരോഗതി ഈ നിര്‍ദ്ദേശങ്ങള്‍ പ്രയോഗത്തില്‍ വരുത്തിക്കൊണ്ടല്ലാതെ സാദ്ധ്യമല്ല. അങ്ങനെ ആദ്ധ്യാത്മിക വും സാമൂഹ്യസാമ്പത്തിക ശാസ്ത്ര സാങ്കേതിക പുരോഗതിയുമെല്ലാം കോര്‍ത്തിണക്കുന്ന ഒരു കാഴ്ചപ്പാട്, സമഗ്രമായ ഒരു കാഴ്ചപ്പാട്, അതെങ്ങനെ പ്രവൃത്തിയില്‍ വരുത്തി ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തണം എന്ന കാഴ്ചപ്പാട് നല്കിയ ഗുരുദേവന്‍ കേരള നവോത്ഥാനത്തിലെ അനിഷേധ്യസാന്നിദ്ധ്യമാണ്. അനിഷേധ്യമായ നേതൃത്വമാണ്. ഒരു സമുദായത്തിന്‍റെ മാത്രമല്ല, ഒരു സമൂഹത്തിന്‍റെയാകെ ഒരു ജ നതയുടെയാകെ ആദ്ധ്യാത്മിക സാമൂ ഹിക സാമ്പത്തിക നവോത്ഥാനത്തിന് ഏറ്റവും ഊര്‍ജ്ജം പകരുന്ന ചൈ ത ന്യം പകരുന്ന ആ ശക്തി നമുക്ക് എന്നുമെ ന്നും പ്രചോദനമായിത്തീരട്ടെയെന്ന് ഞാന്‍ ആശിക്കുന്നു.
സ്വാഗതപ്രസംഗത്തില്‍ അഭിവന്ദ്യനായ സ്വാമിജി (ശ്രീമത് ഋതംഭരാനന്ദസ്വാമികള്‍) ശിവഗിരിയുടെ വികസനത്തിനായി സംസ്ഥാന ഗവണ്‍മെന്‍റ് ചെയ്ത ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. ശ്രീ. വര്‍ക്കല കഹാര്‍ എം.എല്‍.എ. ശ്രദ്ധയില്‍പ്പെടുത്തിയ ചില കാര്യങ്ങള്‍ ചെയ്തു എന്ന് പറഞ്ഞത് ശരിയാണ്. പക്ഷേ അത് പ്രത്യേകമായ ഔ ദാര്യമായിട്ടൊന്നും ആരും കാണരുത്. ശിവഗിരി എന്നു പറയുന്നത് കേരളത്തി ന്‍റെ ഒരു വികാരമാണ്. ശിവഗിരിയിലെ കാര്യങ്ങള്‍ എന്നു പറയുന്നത് കേരളത്തിന്‍റെ പൊതുവായ ആവശ്യമാണ്. ആ ഒരു കാഴ്ചപ്പാടാണ് കേരളാഗവണ്‍ മെന്‍റ് എന്നും പുലര്‍ത്തുന്നത്. ശിവഗി രി തീര്‍ത്ഥാടന പ്ലാറ്റിനം ജൂബിലി കണ്‍ വെന്‍ഷന്‍ സെന്‍റര്‍ അടക്കമുള്ള പല നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. അതൊക്കെ ശിവഗിരിയുടെ മാത്രമായിട്ടല്ല, കേരളത്തിന്‍റെ തന്നെ ആവശ്യമായി കണ്ടുകൊണ്ട് അതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി, സമയബന്ധിതമായി മുന്നോട്ടു കൊണ്ടുപോകും എന്നു കൂടി പറഞ്ഞുകൊണ്ട് ഈ വര്‍ഷത്തെ തീര്‍ത്ഥാടനമഹാമഹം ഏറ്റവും വിജയകരമായി ഏ റ്റവും അനുഗ്രഹപൂര്‍ണ്ണമായിത്തീരട്ടെ എന്നു ആശിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടും എല്ലാവര്‍ക്കും പുതുവത്സരാ ശംസകള്‍ നേര്‍ന്നുകൊണ്ടും ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.