യഥാര്‍ത്ഥവിപ്ലവം

ബിനു കേശവന്‍

    വിപ്ലവമെന്നാല്‍ സമൂഹത്തില്‍ നിലനില്ക്കുന്ന ജനഹിതമല്ലാത്ത സംവിധാനങ്ങളെ മാറ്റി മനുഷ്യനു ഉചിതവും ഗുണകരവുമാക്കി തീര്‍ക്കുന്ന രീതിയില്‍ നടക്കുന്ന ശക്തമായ പരിവര്‍ത്തനമുന്നേറ്റമാണ്. എന്നാല്‍ ഇത്തരത്തിലുള്ള മുന്നേറ്റങ്ങളില്‍ മിക്കവയും രക്തം ചിന്തിയുള്ളവയായിരിക്കും. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഉടലെടുത്ത പല വിപ്ലവങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാകും. ഭാരതത്തില്‍ നടന്ന ഏറ്റവും വലിയ വിപ്ലവം സ്വാതന്ത്ര്യത്തിനു വേണ്ടി മഹാത്മജി നയിച്ച സമരങ്ങളായിരുന്നു. എന്നാല്‍ തികഞ്ഞ അഹിംസാവാദി ആയിരുന്ന ഗാന്ധിജിയുടെ സമരങ്ങള്‍ പോലും പലപ്പോഴും  രക്തപങ്കിലമായിട്ടുണ്ട്. അതില്‍ ഗാന്ധിജി അങ്ങേയറ്റം ദുഃഖിതനും ആശങ്കാകുലനുമായിരുന്നു. ഇവിടെയാണ് കേരളമണ്ണില്‍ ശ്രീനാരായണഗുരുദേവന്‍ തുടങ്ങിവച്ച സാമൂഹിക വിപ്ലവങ്ങളുടെ പ്രാധാന്യം നിലനില്‍ക്കുന്നത്. 

   സമൂഹത്തില്‍ നിലനിന്നിരുന്ന ദുഷ്പ്രവണതകള്‍ക്കും അനാചാരങ്ങള്‍ക്കും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരായി ഒരു വലിയ വിപ്ലവം തന്നെ ശ്രീനാരായണഗുരുദേവന്‍ നയിച്ചു. ഒരു തുള്ളി രക്തം പോലും ചിന്താതെ സൗ മ്യമായി ആ വിപ്ലവത്തെ ഫലപ്രാപ്തിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞു എന്നതാണ് മറ്റെല്ലാ വിപ്ലവങ്ങളില്‍ നിന്നും ഗുരു തുടങ്ങിവെച്ച വിപ്ലവത്തെ വ്യത്യസ്തവും അപൂര്‍വ്വവുമാക്കിത്തീര്‍ക്കുന്നത്.

   സമൂഹത്തില്‍ എല്ലാ വിധ അവകാശങ്ങളുടെയും  സംരക്ഷകര്‍ എന്നു സ്വയം അവകാശപ്പെട്ട ഒരു ന്യൂനപക്ഷത്താല്‍, ഭൂരിപക്ഷ ജനസഞ്ചയം അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍, ഈ സാമൂഹികതിന്മയെ ചെറുത്തുതോല്പിക്കുവാനും അടിച്ചമര്‍ത്തപ്പെട്ടവനില്‍ ആത്മബോധം വളര്‍ത്തി അവനെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും വേണ്ടി ഗുരുദേവന്‍ നടത്തിയ സാമൂഹികവും ദാര്‍ശനികവുമായ വിപ്ലവമാണ് യഥാര്‍ത്ഥമായ നവോത്ഥാനം. ഗുരുവിന്‍റെ നവോത്ഥാന പ്രവാഹത്തി ന്‍റെ തുടക്കം 1888 ലെ ശിവരാത്രി നാ ളില്‍ നെയ്യാറിന്‍റെ തീരത്തെ അരുവിപ്പുറത്തു നടന്ന ശിവപ്രതിഷ്ഠയില്‍ നി ന്നായിരുന്നു.  സവര്‍ണ്ണമേധാവിത്വത്തി ന്‍റെ കരാളഹസ്തങ്ങളാല്‍ സഗുണാരാധന നിഷിദ്ധമായിരുന്ന അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കായി ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് അന്നുവരെ നിലനിന്നിരുന്ന ആരാധനാസമ്പ്രദായങ്ങളെ ഗുരുദേവന്‍ തിരുത്തിക്കുറിച്ചു. സവര്‍ണ്ണ മേധാവിത്വത്തെ സൗമ്യമായി നിഷേധിച്ചുകൊണ്ട് ഗുരു നടത്തിയ ഈ പ്രതിഷ്ഠാകര്‍മ്മം യാഥാസ്ഥിക മനസ്സുകളെ ചൊടിപ്പിച്ചു. പ്രതിഷ്ഠ നടത്തിയതിനെ ചോദ്യം ചെയ്തവര്‍ക്കു  'നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്'  എ ന്നു മറുപടി നല്കി. ഗുരുദേവന്‍റെ ആ വാക്കുകള്‍ ഏതു കൊടുങ്കാറ്റിലും അണയാതെ നില്ക്കുന്ന പ്രകാശതീവ്രത ഉള്ളടങ്ങുന്നതായിരുന്നു. ഇങ്ങനെ പ്രതിഷേധിക്കാന്‍ വന്നവരെ നിശബ്ദരാക്കി തിരിച്ചയക്കുവാന്‍  ആ പരമഗുരുവിനല്ലാതെ മറ്റ് ആര്‍ ക്കാണ് ലോകത്ത് കഴിയുക? എ ന്നാല്‍ ഇതേ കര്‍മ്മം മറ്റാരെങ്കിലുമാണു നടത്തിയതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? സവര്‍ണ്ണനും അ വര്‍ണ്ണനും പരസ്പരം ഏറ്റുമുട്ടി ചോരയൊഴുകുന്ന ഒരു യുദ്ധഭൂമിയായി മാറുമായിരുന്നില്ലേ കേരളം? ഇവിടെയാണ് ശ്രീനാരായണഗുരു എന്ന മനുഷ്യരൂ പം പൂണ്ട ഈശ്വരന്‍റെ മഹത്വം നമ്മള്‍ മനസ്സിലാക്കേണ്ടത്.  ഗുരു എതിര്‍ത്ത് തോ ല്പിച്ചത് യാഥാസ്ഥിതികരെയല്ല മറിച്ച് യാഥാസ്ഥിതികത ഉറഞ്ഞുകൂടിയിരുന്ന മനസ്സുകളെയാണ്. അതുകൊണ്ടു ത ന്നെയാണ് ഒരു തുള്ളി രക്തം പോലും വീഴാതെ തന്‍റെ ലക്ഷ്യ പൂര്‍ത്തീകരണം സാധിക്കുവാന്‍ ഗുരുവിനു കഴിഞ്ഞത്. തന്‍റെ മാര്‍ഗ്ഗങ്ങളെ അനുകൂലിക്കാ ത്തവരോട് ഗുരു ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നില്ല. എല്ലാവരെയും സൗമ്യഭാവത്തോടെ ഗുരു സ്വീ കരിച്ചു. തന്‍റെ ശൈലിയില്‍ ആരെയും വേദനിപ്പിക്കാതെ മറുപടി നല്കി. ഇപ്രകാരം ആസ്തികനെയും നാസ്തികനെ യും ഒരു പോലെ സാമൂഹ്യപരിഷ്കരണത്തിനായുള്ള വിപ്ലവത്തിന്‍റെ ഭാഗഭാക്കാക്കുവാന്‍ ശ്രീനാരായണഗുരുവിന് സാധിച്ചു. ഗുരുവിന്‍റെ ഗൃഹസ്ഥ ശിഷ്യന്മാരുടെ ചരിത്രം വിലയിരുത്തിയാല്‍ ഇതു ബോധ്യപ്പെടുന്നതാണ്.

   കൊച്ചപ്പിപ്പിള്ളയില്‍ നിന്നുയര്‍ന്നു വന്ന ശിവലിംഗദാസസ്വാമികള്‍, നാരായണപിള്ളയില്‍ നിന്നുയര്‍ന്നു വന്ന ശ്രീനാരായണ ചൈതന്യസ്വാമികള്‍, അയ്യപ്പന്‍ പിള്ളയില്‍ നിന്നുയര്‍ന്നു വന്ന സത്യവ്രതസ്വാമികള്‍, പരമേശ്വരമേനോനില്‍ നിന്നുയര്‍ന്നു വന്ന ധര്‍മ്മതീര്‍ത്ഥസ്വാമികള്‍, അനന്തഷേണായിയില്‍ നിന്നുയര്‍ന്നുവന്ന ആനന്ദതീര്‍ത്ഥസ്വാമികള്‍ തുടങ്ങിയവരെല്ലാം യാഥാസ്ഥിതിക പാരമ്പര്യം ഉപേക്ഷിച്ച് ഗുരുപൂജ ചെ യ്യുവാനെത്തിയ സംന്യസ്തശിഷ്യന്മാരായിരുന്നുവല്ലോ. യാഥാസ്ഥിതികത്വത്തെ ഗുരുദേവന്‍ ഇല്ലായ്മ ചെ യ്തത് മാനവികതത്ത്വങ്ങളുടെ പ്രകാ ശം പ്രസരിപ്പിച്ചുകൊണ്ടാണ്. ഗുരുദേവന്‍റെ ആയുധം ഒരു മനുഷ്യനെയും മുറിവേല്പിക്കുന്ന ആയുധങ്ങളായിരുന്നില്ല. മറിച്ച് മനുഷ്യമനസ്സുകളെ മാറ്റി മറിക്കുന്ന സത്യധര്‍മ്മാദികളായിരുന്നു. ഈ സത്യധര്‍മ്മങ്ങള്‍ വിതറിക്കൊണ്ടാണ് ഗുരുദേവന്‍ സമൂഹത്തെ പ്രകാശിപ്പിച്ചത്.