ഗുരുദേവദര്‍ശനം ഡോ. പല്പുവിലൂടെ

സച്ചിദാനന്ദസ്വാമി

     മഹത്തായ കാര്യങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത് ജന്മസുകൃതമാണ്. ശ്രീനാരായണഗുരുദേവന്‍റെ ഗൃഹസ്ഥശിഷ്യന്മാരില്‍ പ്രഥമനെന്ന് വിശേഷിപ്പിക്കാവുന്ന ഡോ. പല്പു സ്വജീവിതത്തെ കേരളത്തിന്‍റെ നവോത്ഥാനചരിത്രവുമായി അഭേദ്യമാംവിധം തുന്നിച്ചേര്‍ത്ത മഹാപുരുഷനാണ്. ഗുരുവിന്‍റെ ലോകസംഗ്രഹപ്രവര്‍ത്തനങ്ങളില്‍ ഡോ. പല്പു തനതായ വ്യക്തിമാഹാത്മ്യത്തോടെ പ്രവര്‍ത്തിച്ചു.  ശിവഗിരിയില്‍ ശാരദാമഠം സ്ഥാപിക്കുന്നതിലും അതിന്‍റെ പ്രതിഷ്ഠാമഹോത്സവം ഗംഭീരമാക്കുന്നതിലും ഡോ. പല്പു മുന്‍പില്‍തന്നെ നിന്നു പ്രവര്‍ത്തിച്ചു.  ഗുരുവിന്‍റെ നേതൃത്വത്തില്‍ നടന്ന കര്‍മ്മപരിപാടികളിലെല്ലാം ഭാഗധേയത്വം വഹിക്കുവാന്‍ പല്പുവിന്‍റെ ധാര്‍മ്മികനിഷ്ഠയ്ക്കു സാധിച്ചു.

'ധര്‍മ്മത്തിലേകമാം ജാതി

ധര്‍മ്മത്തിലേകമാം മതം

ധര്‍മ്മത്താലേകമാം ദൈവം

ധര്‍മ്മം ദീക്ഷിക്ക സര്‍വ്വരും'

    ശ്രീനാരായണഗുരുദേവന്‍റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശത്തി ന് ഡോ. പല്പുവിന്‍റെ വ്യാഖ്യാനം ഇ തായിരുന്നു. ഗുരുദര്‍ശനത്തിന്‍റെ വെളി ച്ചത്തില്‍ ഡോക്ടര്‍ ധര്‍മ്മത്തെ അടി സ്ഥാനമാക്കി ദര്‍ശനത്തെ സ്വാംശീകരി ച്ചു. ഡോക്ടറുടെ ദൈവം ധര്‍മ്മമായി രുന്നു. അതിനാലാണ് പല്പു ഗുരുദേവസന്ദേശവാഹകനായത് എന്നു പറയാം.

     ശ്രീനാരായണഗുരു ധര്‍മ്മസംസ്ഥാപകനാണ് . ധര്‍മ്മത്തിന് അഭ്യുദയമെന്നും നിഃശ്രേയസ്സമെന്നും രണ്ട് ത ലങ്ങളുണ്ട്. അഭ്യുദയമെന്നത് ലൗകിക മായ വളര്‍ച്ചയാണ്. ലൗകികം എന്നതിന് ലോകത്തെ സംബന്ധിച്ചത് എ ന്നും ലോകമെന്നതിന് കാണപ്പെടുന്നത് എന്നും അര്‍ത്ഥം. അപ്പോള്‍ കാണപ്പെടുന്ന ഈ ലോകത്തെ സംബന്ധിച്ചു ള്ള വളര്‍ച്ച - അതായത് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, ധാര്‍മ്മികരംഗങ്ങളിലുള്ള പുരോഗതി - സ്വര്‍ഗ്ഗപ്രാപ്തിവ രെയുള്ളത് - ധര്‍മ്മത്തിന്‍റെ ഒരു ഭാഗമാണ്. ധര്‍മ്മത്തിന്‍റെ മറുഭാഗമാകട്ടെ നിഃശ്രേയസ്സമാണ്. നിഃശ്രേയസ്സമെന്നത് ആദ്യന്തിക ദുഃഖ നിവൃത്തിരൂപമാണ്. അതായത് ഈശ്വരസാക്ഷാത്ക്കാരാനുഭൂതിയാണ്.  ഭൗതികമായ പുരോഗതി യും ആത്മീയമായ പുരോഗതിയും യാ തൊന്നില്‍ നിന്നും ലഭിക്കുന്നുവോ അതാണ് ഉത്തമമായ ധര്‍മ്മസംസ്ഥാപനം എന്നു പറയാം. ശ്രീനാരായണധര്‍മ്മപരിപാലനയോഗമെന്ന എസ്.എന്‍.ഡി.പി. യോഗത്തിന്‍റെയും ശ്രീനാ രായണ ധര്‍മ്മസംഘമെന്ന സംന്യാസിസംഘത്തിന്‍റെയും സംസ്ഥാപനം വഴി ശ്രീനാരായണഗുരുദേവന്‍ നിര്‍വ്വഹിച്ചത് ഈ ധര്‍മ്മസംസ്ഥാപനമാണ്.

    സംന്യസ്തഗൃഹസ്ഥശിഷ്യ ന്മാരെ ഉപകരണമാക്കിയായിരു ന്നു ഗുരുവിന്‍റെ ധര്‍മ്മസംസ്ഥാപനം എന്നു പറയാം. ആദിയില്‍ നിത്യമുക്തശുദ്ധസ്വരൂപനായിരുന്ന څഭഗവാന്‍ മരീചി തുടങ്ങിയവരെ സൃഷ്ടിച്ചിട്ട് പ്രവൃത്തിധര്‍മ്മവും സനകാദികളായ ബ്രഹ്മചാരികളെ സൃഷ്ടിച്ച് നിവൃത്തിധര്‍മ്മവും ഉപദേശിച്ച് ധര്‍മ്മ സംസ്ഥാപനം നിര്‍വ്വഹിച്ചു എന്ന് ശ്രീശങ്കരന്‍ ഭഗവദ്ഗീതാഭാഷ്യത്തില്‍ പറയുന്നതുപോലെയുള്ള ഒന്നായിരുന്നു ഗുരുവി ന്‍റെ ലോകസംഗ്രഹവും എന്ന് കാണാവുന്നതാണ്.

     ആദിനാരായണനായ ശ്രീകൃഷ്ണപരമാത്മാവിന് ഒരു പാര്‍ത്ഥനേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ നവനാരായണന് നിരവധി പാര്‍ത്ഥന്മാരാണ് ഉണ്ടായിരുന്നത്. അതില്‍ പ്രഥമനെന്ന് വിശേഷിപ്പിക്കാവുന്ന മഹാപുരുഷനാണ് ശ്രീമതി സരോജിനി നായിഡുവിനാല്‍ 'ഇ ന്ത്യയിലെ അനശ്വരനായ വിപ്ലവകാരി' എന്നു സമാദരിക്കപ്പെട്ട ഡോ. പി. പല്പു. ഗുരുവിന്‍റെ സാമൂഹികദര്‍ശനത്തിന്‍റെ സാഫല്യതയ്ക്കുവേണ്ടി സ്വ യം സമര്‍പ്പണം ചെയ്ത മഹത്വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്.

    ഗുരുദേവന്‍ അനുകമ്പാദശകത്തില്‍ ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, ശ്രീശങ്കരാചാര്യര്‍, യേശുക്രിസ്തു, മുഹമ്മദ്നബി, വ്യാസന്‍, തിരുവളളുവര്‍ തുടങ്ങിയ സദ്ഗുരുക്കന്മാരെ അനുകമ്പയുടെ ആ കാരങ്ങളായി ദര്‍ശിക്കുന്നുണ്ട്.  ഗുരു അവിടെ സര്‍വ്വമത ദാര്‍ശനിക ചിന്താധാരകളെയും സമന്വയിക്കുന്നുണ്ട്. പരിണാമിയായ ശരീരം ജഡമാണ്.  അവികാരിയായ  ആത്മാവാകട്ടെ നി ത്യസത്യവും. അസ്തി, ജായതേ, വര്‍ദ്ധതേ, വിപരിണമതേ, ക്ഷീയ തേ, നശ്യതേ എന്നീ ആറു വി കാരങ്ങളുള്ള ശരീരം നശിക്കുന്നതാണ്. ശരീരിയായ ആത്മാവ് അനശ്വരമായി പ്രകാശിക്കുന്നു. അനുകമ്പാപൂരിതമായ ജീവിതം നയിക്കുന്നവരുടെ ശരീരം നശിക്കുമ്പോഴും ആത്മാവാകട്ടെ കീര്‍ ത്തിയാകുന്ന ശരീരം സ്വീകരിച്ച് എ ക്കാലവും പ്രകാശിക്കുമെന്ന് ഗുരുദേവന്‍ അനുകമ്പാദശകത്തിലൂടെ ഉപദേ ശിക്കുന്നു.  അത്തരം സുകൃതികളുടെ കൂട്ടത്തില്‍ പെടുത്താവുന്ന കീര്‍ത്തിമാനായ ഒരു അനുകമ്പാശാലിയായിരുന്നു ഡോ. പല്‍പ്പു എന്നു പറയാം.

     'നിങ്ങളുടെ രാജ്യത്തുനിന്ന് ഒരു അ ധ്യാത്മഗുരുവിനെ കണ്ടെത്തി പ്രവര്‍ ത്തിക്കൂ'چ എന്ന വിവേകാനന്ദോപദേശപ്രകാരം പല്പു അരുവിപ്പുറത്തെത്തി ശ്രീനാരായണഗുരുവിനെ കണ്ടെത്തി എന്ന് പലരും ധരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ത്തില്‍ അങ്ങനെ സമാരംഭിച്ചതായിരുന്നില്ല ആ ഗുരുശിഷ്യബന്ധം. പല്പു ഒരു ചെറുബാലനായിരുന്ന കാലം മു തല്‍ക്കേ അവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. നാണുഭക്തന്‍ 16 - 17 വയസ്സില്‍ ഊരുചുറ്റി സഞ്ചരിക്കുന്ന കാല ത്ത് ചെമ്പഴന്തിയില്‍ നിന്നും വളരെ അകലെയല്ലാത്ത പേട്ടയിലെ തച്ചക്കു ടി ഭവനത്തിലും വിശ്രമിക്കുമായിരുന്നു. പല്‍പ്പുവിന്‍റെ മാതാപിതാക്കള്‍ നാണുഭക്തനില്‍ ഏറെ സ്നേഹവും വാത്സല്യവും ചൊരിഞ്ഞിരുന്നു. ഗുരുവിനും (1855) പല്‍പ്പുവിനും (1863) തമ്മില്‍ 8 വയസ്സിന്‍റെ പ്രായവ്യത്യാസമെ ഉണ്ടായിരുന്നുള്ളൂ.  സ്വന്തം നിലയില്‍ ആരംഭിച്ച സാമൂഹിക പരിഷ്കരണപരിപാടികള്‍ ഒരിടത്തുമെത്താതെ നില്ക്കുമ്പോഴാണ് മഹാഗുരുവിന്‍റെ ദീപ്തമായ ജീവിതവും ദര്‍ശനവും ഡോ. പല്‍പ്പു വില്‍  അത്ഭുതാവഹമായ സ്വാധീനം ചെലുത്തിയത് എന്നു നാമറിയണം. ജാതിഭേദമോ മതദ്വേഷമോ യാതൊരുവിധ വിഭാഗീയ ചിന്താഗതികളോ ഇല്ലാ തെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാലോകത്തിന്‍റെ - ഏകലോക വ്യവസ്ഥിതിയുടെ സൃഷ്ടിക്കുവേണ്ടിچ 1888 ല്‍ ആരംഭിച്ച ഗുരുദേവന്‍റെ ലോകസംഗ്രഹപ്രവര്‍ത്തനങ്ങള്‍ പല്‍പ്പുവിനെ അത്യധികമായി ആകര്‍ഷിച്ചു.څസ്വന്തം കാലില്‍ നിന്ന് സ്വയം മുന്നേറുക എ ന്നതായിരുന്നു ഗുരുവിന്‍റെ പാത. അതിനായി ഗുരു നിരവധി ക്ഷേത്രങ്ങള്‍, സ്കൂളുകള്‍, നിശാപാഠശാലകള്‍, തൊ ഴില്‍ ശാലകള്‍, ആശ്രമങ്ങള്‍ ഒക്കെ സ്ഥാപിച്ച് മുന്നേറിക്കൊണ്ടിരുന്നത് ഡോ. പല്‍പ്പു പൂര്‍ണ്ണമായും ഉള്‍ക്കൊ ണ്ടു. 'സ്വാമിതൃപ്പാദങ്ങളുടെ പാവനമായ നാമത്തെയും ഇങ്ങ് കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയും അതിന് വടക്കും കിഴക്കുമുള്ള ഭാഗങ്ങളില്‍ വാചാലമായി വ്യാപിച്ചുകിടക്കുന്നു'چ (1903)..... څഈ മഹാത്മാവിന്‍റെ പേരില്‍ നാമിപ്പോള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭാവിയില്‍ പശ്ചാത്തപിക്കുവാനിടയുണ്ടെന്നും ആശാന്‍ തുടര്‍ന്ന് പ്രസ്താവിക്കുന്നു. څസ്വാമിതൃപ്പാദങ്ങള്‍ സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്ര യോഗം തൃപ്പാദങ്ങളുടെ ആശയ സാ ക്ഷാത്ക്കാരത്തിനു പര്യാപ്തമല്ലെന്നു കണ്ടിട്ട് അവിടുന്നുതന്നെ വികാസം നല്‍കിയതാണ് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗമെന്നും ആശാന്‍ പറയുന്നു. യോഗം സംസ്ഥാപനം ചെ യ്യുവാന്‍ ഗുരുവിന്‍റെ കൈയ്യിലെ ഉപകരണമായി തീരുവാന്‍ ഭാഗ്യംചെയ്ത സുകൃതിയായി ഡോ. പല്‍പ്പു. തന്‍റെ അന്തരാത്മാവിലുണ്ടായിരുന്ന സമുദായ പരിഷ്കരണ പരിപാടികള്‍ ഗുരുവിനോടും യോഗത്തോടും ചേര്‍ന്ന് പ്ര വൃത്തിപഥത്തിലെത്തിക്കുവാന്‍ ഡോ ക്ടര്‍ തീരുമാനിക്കുകയും ചെയ്തു. അതല്ലാതെ വിവേകാനന്ദോപദേശപ്രകാരം ഡോ. പല്പു ഗുരുവിനെ കണ്ടെ ത്തി  യോഗം സ്ഥാപിച്ച് കര്‍മ്മപഥം തുറക്കുകയല്ല ചെയ്തത്.

     അദ്വൈതദര്‍ശനത്തെ ഒരു ചിന്താപദ്ധതിയെന്നതിനപ്പുറത്ത് അതിനെ ഒരു ജീവിതപദ്ധതിയാക്കി മാറ്റിയ മഹാത്മാവാണ് ഗുരുദേവന്‍. അവിടുന്ന് അദ്വൈതദര്‍ശനത്തെ വൈജ്ഞാനികതലത്തില്‍ നിന്നും പ്രായോഗികവേദാന്തമാക്കി പുനഃപ്രവചനം ചെയ്തുവെ ന്നു മാത്രമല്ല ലോകസംഗ്രഹപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപാധിയാക്കിമാറ്റുകയും ചെയ്തു.  (ആത്മോപദേശശതകം 21 - 25 വരെയുള്ള പദ്യങ്ങള്‍ ശ്രദ്ധിക്കുക.) ക്ഷേത്രം, ആചാരം, സംഘടന, വി ദ്യാഭ്യാസം, വേദാന്തദര്‍ശനം തുടങ്ങി സര്‍വ്വ വിഷയങ്ങളിലും തികച്ചും ആ ധുനികമായ കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ഡോ.പല്‍പ്പുവും തിക ച്ചും പരിഷ്കൃതാശയനായിരുന്നു. ഗുരുവി ന്‍റെ ആത്മീയ ഭൗതികവീക്ഷണവും  കര്‍മ്മപരിപാടികളും പൂര്‍ണ്ണാര്‍ത്ഥ ത്തില്‍ തന്നെ പല്‍പ്പു ഏറ്റുവാങ്ങി. അ തിന്‍റെ സാഫല്യതക്കായി അദ്ദേഹം സര്‍വ്വാര്‍പ്പണം ചെയ്യുകയും ചെയ്തു.

     അനാചാരങ്ങളെ ദൂരീകരിക്കുവാ നും പരിഷ്കൃതമായ ജീവിതശൈലി വാര്‍ത്തെടുക്കുവാനും പല്‍പ്പു ഗു രുവിനോടൊപ്പം നിന്നു പ്രവര്‍ത്തിച്ചു. പല്‍പ്പു ക്ഷേത്ര വിശ്വാസിയായിരുന്നില്ല. എങ്കിലും ക്ഷേത്രസംസ്ഥാപനങ്ങള്‍ക്കായി നിലകൊണ്ടത് ഗുരുവിനോടുള്ള ആദരവുകൊ ണ്ടു മാത്രമാണ്. ശിവഗിരി ശാരദാ പ്രതിഷ്ഠാകമ്മിറ്റിയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുവാന്‍ ഡോ. പല്‍പ്പുവിനെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല. ഗുരുദേവന്‍റെ ക്ഷേത്രപ്രതിഷ്ഠാസംരംഭങ്ങളെ പല്‍പ്പു ഇപ്രകാരം വിലയിരുത്തുന്നു.  'ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും കൂട്ടായ്മ യും വളര്‍ത്താന്‍ ഏറെ ഉപകരിക്കും. ആളുകള്‍ക്കിടയില്‍ അഭിമാനബോധം വളര്‍ത്തുന്നതിനും പുരോഗതിയുടെ മാര്‍ഗ്ഗം കാട്ടികൊടുക്കുന്നതിനുമുള്ള അന്തരീക്ഷം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. മതപരിവര്‍ത്തനത്തിനുള്ള സാ ധ്യതയും തുലോം താണ പടിയിലാ കും.'چ

     ശ്രീശാരദാപ്രതിഷ്ഠാനന്തരം നടന്ന സമ്മേളനത്തില്‍ ഡോക്ടര്‍ പറഞ്ഞു.  'രണ്ടു ശാരദാപ്രതിഷ്ഠകളെ ഉള്ളൂ. ഒന്ന് ശിവഗിരിയിലും മറ്റൊന്ന് കാലടിയി ലും.' ശിവഗിരിയെന്നു പറഞ്ഞപ്പോള്‍ ശിരസ്സിലേക്കും കാലടിയെന്നു പറഞ്ഞപ്പോള്‍ ഭൂമിയിലേക്കും കൈകള്‍ ചൂ ണ്ടി സരസഗംഭീരമായും ചിന്തോദ്ദീപകമായുമാണ് ഡോക്ടര്‍ പല്‍പ്പു അ പ്പോള്‍ സംസാരിച്ചത്. പ്രസംഗങ്ങളിലുടനീളം ഗുരുവിനെക്കുറിച്ചും അവിടുത്തെ ഉദ്ബോധങ്ങളെക്കുറിച്ചും തി കച്ചും അര്‍ത്ഥപൂര്‍ണ്ണമായി പരാമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഉദ്ധരിക്കട്ടെ.

     'ശ്രീനാരായണഗുരുസ്വാമികള്‍ തന്‍റെ സാത്വികജീവിതവും വാസ്തവമായ ജ്ഞാനവും, ഭൂതദയയും, ആധുനിക പരിഷ്കാരഗതികള്‍ക്ക് അനുരൂപങ്ങളായ സിദ്ധാന്തങ്ങളും കൊണ്ട് തന്‍റെ ജാതിക്കാരായ 14 ലക്ഷം ജനങ്ങളുടെ മാത്രമല്ല അദ്ദേഹത്തെ പരിചയമുള്ള ഇതരജാതിക്കാരായ അനവധി ജനങ്ങളുടെയും സ്നേ ഹബഹുമാനങ്ങളെ സമ്പാദിച്ചിരുന്നു. വിദ്യാഭ്യാസവിഷയത്തില്‍ താണനിലയില്‍ നില്‍ക്കുന്ന ഈ സമുദായത്തി ന്‍റെ ഉദ്യമത്തില്‍ വല്ല വിജയവും ഉണ്ടായിട്ടുണ്ടെങ്കില്‍  അതു സ്വാമിയുടെ നാ മമാഹാത്മ്യത്താലും അനുഭവത്താലും മാത്രമാകുന്നു....چ

    1104 മേടം 24ന് നടന്ന എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ വാര്‍ഷികയോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചുകൊണ്ട് ഡോ. പല്‍പ്പു പറഞ്ഞു. 'യോഗത്തിന് ഗുരുദേവന്‍ നല്‍കിയ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ കഴി യുമോ എന്ന കാര്യത്തില്‍ സന്ദേഹമു ള്ളതായി അഭിപ്രായം പൊന്തിയിട്ടു ണ്ട്. ഒരു കാര്യം നാം ഓര്‍ക്കണം. ശ്രീ നാരായണ ധര്‍മ്മപരിപാലനയോഗം ഏറ്റവും പഴക്കമുള്ള ഒരു സംഘടന യാണ്. മതപരമായും, സാമൂഹികമാ യും വിദ്യാഭ്യാസപരമായും, സാമ്പത്തി കപരമായും ഉള്ള അഭ്യുന്നതിക്കു വേ ണ്ടി കാല്‍ നൂറ്റാണ്ടായി ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നു. പരിശ്രമശാലി യായ ഇതിന്‍റെ ഇന്നത്തെ സെക്രട്ടറി ടി.കെ. മാധവന്‍ ഇന്ത്യയിലെതന്നെ ഏ റ്റവും വലിയ അംഗബലമുള്ള ഒന്നായി ഇതിനെ ഉയര്‍ത്തിയിരിക്കുന്നു. ഒരു പ്രത്യേക സമുദായത്തെ മുന്നില്‍ ക ണ്ടുകൊണ്ടാണ് സംഘടന പ്രവര്‍ത്തി ക്കുന്നതെന്ന് പൊതുവെ ധാരണ ഉ ണ്ടെങ്കിലും നാനാജാതി മതസ്തരെ കൂടി ഇതില്‍ അംഗങ്ങളായിച്ചേര്‍ത്തി ട്ടുണ്ടെന്നുള്ളത് അറിവുള്ളതാണല്ലോ. നിയമാവലികള്‍ പരിഷ്ക്കരിച്ചതോടെ ജാതി ചിന്തകള്‍ക്ക് അതീതമായി പ്ര വര്‍ത്തിക്കുന്നതായി തീര്‍ന്നിട്ടുണ്ട് മ ഹാബലി ചക്രവര്‍ത്തിയുടെ കാലം പു നര്‍ജ്ജനിക്കു മെന്നുവേണം കരുതാന്‍. ഭൂരിഭാഗം ജനങ്ങളെയും മുന്നോട്ടു നയിക്കുന്നത് ഗുരുദേവന്‍റെ ആഹ്വാന ങ്ങളായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇന്നുള്ള പോരായ്മകള്‍ തീര്‍ച്ച യാ യും ഭാവിയില്‍ പരിഹൃതമാകുമെന്ന ശുഭാപ്തിവിശ്വാസമാണ് എനിക്കു ള്ള ത്.  ധര്‍മ്മത്തിനും സ്നേഹത്തിനും സേവനത്തിനും പ്രാമാണ്യം നല്‍കുന്ന ഈ സംഘടനയ്ക്ക് നിരാലംബരും പ ട്ടിണി പാവങ്ങളുമായ നാനാ ജാതി മത സ്തരെ രക്ഷിക്കാന്‍ പ്രാപ്തി സിദ്ധി ക്കുമെന്ന കാര്യം തീര്‍ച്ചയാണ്.'

     ഗുരുദേവന്‍റെ മഹാസമാധിയില്‍ അനുതപിച്ചുകൊണ്ട് കന്നി 28ന് കൊ ല്ലത്തുവെച്ചുകൂടിയ യോഗത്തില്‍ അ ദ്ധ്യക്ഷം വഹിച്ച് ഡോക്ടര്‍ പറഞ്ഞു. 'സൂര്യന്‍ അസ്തമിച്ചിരിക്കുന്നു. എ ന്നാല്‍ സൂര്യന്‍ മുമ്പ് ഉദിച്ചതാണല്ലോ. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അത് മറഞ്ഞുപോകുന്നതേയുള്ളൂ. എന്നാല്‍ സൂര്യന്‍ യഥാര്‍ത്ഥത്തില്‍ ഉദിക്കുക യോ അസ്തമിക്കുകയോ ചെയ്യുന്നില്ല. സൂര്യന്‍ സദാ പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കുന്നു. ഉദിക്കുന്നതായും അ സ്തമിക്കുന്നതായും തോന്നുന്നതാണ്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാം ഇരുട്ടിലാണ് . അപ്പോള്‍ വിളക്കുതെളിയ്ക്കുന്നു. വെളിച്ചം സൗരോര്‍ജ്ജമാണെന്ന് നമുക്കറിയാം. വിളക്കു തെളിക്കാതിരിക്കുമ്പോള്‍ ചുറ്റും ഇരുട്ടാണെന്ന് തിരിച്ചറിയുന്നു. സൂര്യന്‍ ഉദി ക്കുന്നതോ, അസ്തമിക്കുന്നതോ അല്ല പ്രശ്നം. ഉള്ളിന്‍റെ ഉള്ളിലുള്ള പ്രകാ ശം ബോധ്യപ്പെടുകയാണ് വേണ്ടത്. ധര്‍മ്മരാജ്യത്ത് ഇന്നും നാം അടിച്ചമര്‍ത്തപ്പെട്ടവരായി തന്നെ തുടരുന്നു. സ്വാമി സമാധിയായെന്ന് നാം വിചാരിക്കുന്നുണ്ടെങ്കിലും ആ മഹാത്മാവ് നമ്മുടെ ഇടയില്‍ പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കുന്നു. നാം നാനാജാതിമതങ്ങളില്‍ പ്പെട്ടവരാണെങ്കിലും നമുക്ക് സത്യം ഒന്നേയുള്ളൂ. സൂര്യചന്ദ്രന്മാര്‍ ഉള്ളകാലം വരെ സ്വാമിതന്നെ യോഗത്തിന്‍റെ അദ്ധ്യക്ഷന്‍....'چ

   ഡോക്ടര്‍ പല്‍പ്പുവിനെ സംബന്ധിച്ച് ഗുരു സാക്ഷാല്‍ സൂര്യദേവന്‍ തന്നെയായിരുന്നു. ഗുരുദേവന്‍ ഗദ്യപ്രാര്‍ത്ഥനയിലൂടെ ഉപദേശിക്കുന്നുവല്ലോ.څ'നാം ശരീരമല്ല അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുന്‍പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാ ലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും.....'چ ഈ വരികളുടെ അര്‍ത്ഥം സ്വാംശീകരിച്ച ഒരു സുകൃതിയ്ക്കു മാത്രമേ ഗുരുസ്വരൂപത്തെക്കുറിച്ച് ഇങ്ങനെ പ്രസംഗിക്കാനാകൂ.

  ശ്രീശാരദാപ്രതിഷ്ഠാ സംരംഭത്തിന് ഡോ. പല്‍പ്പു നിര്‍വ്വഹിച്ച മഹത്തായ സേവനത്തിന്‍റെ വെളിച്ചത്തില്‍ പ്രതിഷ്ഠാശതാബ്ദിയാഘോഷപരിപാടികളുടെ ഭാഗമായി പേട്ട ഡോ. പല്‍പ്പു മെമ്മോറിയല്‍ ഹാളില്‍വെച്ച്  148-ാമത്  ഡോ. പല്പു ജന്മദിനം ആഘോഷിക്കുകയുണ്ടായി. ബഹു. പ്രതിപക്ഷനേതാവ് ശ്രീ. വി. എസ്. അച്യുതാന ന്ദന്‍ ഉദ്ഘാടനം ചെയ്ത സമ്മേളന ത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. അടൂര്‍ പ്രകാശ് അദ്ധ്യക്ഷനായിരുന്നു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡ്ന്‍റ് ബ്ര ഹ്മശ്രീ പ്രകാശാനന്ദ സ്വാമികള്‍ അനു ഗ്രഹ പ്രഭാഷണവും ശതാബ്ദിയാ ഘോഷക്കമ്മിറ്റി സെക്രട്ടറി ശ്രീമത് സച്ചിദാനന്ദസ്വാമികള്‍ മുഖ്യപ്രസംഗ വും നടത്തി. യോഗത്തില്‍ വെച്ച് ശ്രീ. വി. സാംബശിവന്‍, ഡോ. ബിജു രമേശ്, ശ്രീ. വി. ബാബുകുമാര്‍ എന്നി വര്‍ ഭാരവാഹികളായി ഡോ. പല്‍പ്പു ഫൗണ്ടേഷനും ഉദ്ഘാടനം ചെയ്യുകയുണ്ടായി. ആധുനിക കേരളത്തിന്‍റെ സൃഷ്ടാക്കളില്‍ പ്രമുഖനായ ഡോ. പല്പുവിന്‍റെ ഒരു പ്രതിമ തിരുവനന്തപുരത്തു സ്ഥാപിക്കുവാനും ഉചിതമായ സ്മാരകമന്ദിരം പണിയുവാനും ബഹു. ഗവണ്‍മെന്‍റിന്‍റെ സഹായത്തോടുകൂടി ഈ പ്രസ്ഥാനത്തിന് സാധിക്കുമാറാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.