ജ്ഞാനപീഠത്തിലേറിയവരുടെ ഗുരുദേവന്‍

ഗുരുപൂജ

എം.ടി. വാസുദേവന്‍ നായര്‍

      പല ഭാഗത്തു നിന്നും തീര്‍ത്ഥാടകര്‍ ശിവഗിരിയിലേക്കു എത്തിച്ചേരുന്നതെന്തിനാണ്?

      ഇവരുടെ മാര്‍ഗ്ഗങ്ങള്‍ ഭിന്നങ്ങളാണ്. തീര്‍ത്ഥാടകന് നിയതമായ ഒരു വഴിയില്ല. സ്വന്തം വഴി തീര്‍ത്ഥാടകന്‍ സൃഷ്ടിക്കുകയാണ.് അനേകം അനേകം അസ്വാസ്ഥ്യങ്ങള്‍ നടമാടുന്ന ഈ പ്രപഞ്ചത്തില്‍ എവിടെയോ ശാന്തിയുടെ ഒരു ഭൂമിയുണ്ട്. അതു അന്വേഷിച്ചുകൊണ്ട് നടത്തുന്ന യാത്രകളാണ് തീര്‍ത്ഥയാത്രകള്‍.

   തത്ത്വചിന്തയും വേദാന്തങ്ങളുമൊന്നും അധികം പഠിച്ചിട്ടില്ലായെങ്കിലും ആചാര്യന്മാരുടെ കുറെ കൃതികളെങ്കിലും ഞാന്‍ ചെറുതായിട്ടെങ്കിലും മറിച്ചു നോക്കിയിട്ടുണ്ട്. 'ഒരു ജാതി ഒരു മതം ഒരു  ദൈവം മനുഷ്യന്' ഇത്ര യും ധീരവും നൂതനവുമായ ഒരു പ്രസ്താവന അതിനു മുമ്പും പിമ്പും ആരും നടത്തിയിട്ടില്ല. ഈ ലോകത്ത് ഇ ന്നു കാണുന്ന എല്ലാ ഗതികേടുകള്‍ക്കും അശാന്തികള്‍ക്കുമുള്ള ഒരേ ഒരു മാര്‍ഗ്ഗം ഒരേ ഒരു പ്രതിവിധി ശ്രീനാരായണഗുരുദേവന്‍ നല്‍കിയ ഈ മന്ത്രം തന്നെയാണ്. എന്തുകൊണ്ടോ ജീവിതത്തിന്‍റെ തിരക്കില്‍ നാം അതു മറന്നു പോയി. എന്തുകൊണ്ട് നാം അതിനെ ഹൃദയത്തിലേക്കു ആവാഹിച്ചില്ല? സ്നേഹം നഷ്ടപ്പെടു ന്ന ഒരു ഊഷരഭൂമിയായി ഈ ലോകം മാറുന്ന അവസരത്തില്‍ ഈ ഗുരുവചനങ്ങള്‍ , ഞാനനുഭവിക്കുന്ന സുഖം അപരനും കിട്ടണമെന്നുള്ള ചിന്താഗതി അങ്ങേയറ്റം പ്രസക്തങ്ങളാണ്.

       പലരും മനുഷ്യനെ ദൈവത്തോടു അടുപ്പിക്കാന്‍ ശ്രമിക്കുകയും ആ പ്രക്രിയയുടെ ഇടയില്‍ സ്വയം ദൈവമായി മാറുകയും ചെയ്യുമ്പോള്‍ എന്‍റെ അഭിപ്രായത്തില്‍ ശ്രീനാരായണഗുരു മനുഷ്യനെ മനുഷ്യനിലേക്കു അടുപ്പിക്കാനാണ് ശ്രമിച്ചത്. അല്ലാത്തവരൊക്കെ മഹാരഥന്മാരായിരിക്കും. പക്ഷെ അവരുടെ എല്ലാ കൃതികളിലും കാണുന്നത് മനുഷ്യനെ ദൈവത്തോടു അടുപ്പിക്കാനാണ്, എന്നാല്‍ അതിലും പ്രധാനമായിട്ടുള്ളത് മനുഷ്യനെ മനുഷ്യനോട് അടുപ്പിക്കുകയെന്നതാണെന്നു വിശ്വസിച്ചിരുന്ന ഒരു അപൂര്‍വ്വമായ പ്രതിഭ അല്ലെങ്കില്‍ ദര്‍ശനം ഉള്ളയാളായിരുന്നു ശ്രീനാരായണഗുരു. നമുക്ക് നമ്മള്‍ നഷ്ടപ്പെട്ടു പോകുന്നുവെന്ന തിരിച്ചറിവുണ്ടാകുന്ന പല തീര്‍ത്ഥാടകരും ഇവിടെ എത്തിച്ചേരുന്നത് എന്തിനാണ്? എവിടെയോ വച്ചു നഷ്ടപ്പെട്ടുപോകുന്ന ശാന്തി വീണ്ടെടുക്കാന്‍ വേ ണ്ടിയിട്ടാണ്. ആയിരം തിന്മകളുടെ മ ദ്ധ്യത്തില്‍ എവിടെയോ മാധുര്യത്തിന്‍റെ ഒരു കണിക ഉണ്ട്. ആ കണികകളെ കണ്ടെടുക്കാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയാണ് ഇവിടെ എത്തുന്നവര്‍ക്കുള്ളത്. അതേപോലെ അനേകം, അനേകം കോലാഹലങ്ങളുടെ അപ്പുറത്ത് ശാന്തമായൊരു ഭൂമിയുണ്ട്.

       ഇന്നലെ നമുക്ക് നഷ്ടപ്പെടാന്‍ പാ ടില്ല. ഇന്നലെ നഷ്ടപ്പെട്ടാല്‍ നാളെയും നമുക്ക് നഷ്ടപ്പെടും. വിപ്ലവകരമായ ആശയങ്ങളെ അതും സാ ധാരണക്കാരുടെ ഭാഷയില്‍ ഒതുക്കിത്തന്ന മഹാപണ്ഡിതനായിരുന്നു ഗുരു.  മലയാളം ഉപയോഗിച്ചത് വളരെ സാധാരണമായ നിലയിലായിരുന്നു. ഗുരുദേവനു സംസ്കൃതത്തിലും മറ്റു ഭാഷകളിലുമൊക്കെ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ഗുരുവി ന്‍റെ കൃതികളിലേക്കു വീണ്ടും കടന്നുചെല്ലാന്‍ സാധിച്ചാല്‍, അതു നമുക്കു നമ്മുടെ കാലഘട്ടത്തെപ്പറ്റി ഒരു വീ ണ്ടുവിചാരം ഉണ്ടാക്കിത്തരും എന്നു വിശ്വസിക്കാം. ഈ ലോകത്തിന്‍റെ എ ഴുതപ്പെട്ട ചരിത്രത്തിലധികം എഴുതപ്പെടാത്ത ചരിത്രമാണ്. ആ ചരിത്രങ്ങളെ  അന്വേഷിച്ചു പോകുകയാണ് കലാകാരന്മാരും എഴുത്തുകാരും ചെയ്യുന്നത്.

        നമ്മുടെ വാക്കുകളിലൂടെ കര്‍മ്മങ്ങളിലൂടെ എഴുത്തിലൂടെ സംഗീതത്തിലൂടെ നാം വായിക്കുന്ന ഗുരുവചനങ്ങളിലൂടെ ഒക്കെത്തന്നെ നാം വീണ്ടെടുക്കാന്‍ ശ്രമിക്കേണ്ടത് നമുക്ക് എവിടെ യോ വച്ചു നഷ്ടപ്പെട്ടുപോയ സ്നേഹത്തിന്‍റെ  നീരുറവകളെയാണ്.

'     ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദേവന്‍റെ വരികള്‍ നമ്മള്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഇന്ത്യാരാജ്യത്ത് മാത്രമല്ല ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എന്നും ബാധകമായിരിക്കേണ്ടതായിട്ടുള്ള മന്ത്രം ഇതു തന്നെ. കാരണം ഇത് മനുഷ്യനെ മനുഷ്യനോട് അടുപ്പിക്കാനുള്ള മന്ത്രമാണ്. സാധാരണക്കാരനായ ഗുരു സാധാരണക്കാര്‍ക്കു വേണ്ടി അസാധാരണവും കാലാതീതവുമായ ഉള്‍ക്കാഴ്ചയോടു കൂടി ചില കാര്യങ്ങള്‍ പറഞ്ഞു.

      നമ്മെ സംബന്ധിച്ചിടത്തോ ളം ലോകത്തിന്‍റെ പലഭാഗത്തും അഭയാര്‍ത്ഥികള്‍ അപ്പത്തിനും മരുന്നിനും വേണ്ടി ജീവച്ഛവങ്ങളായി ക്യൂ നില്‍ക്കുന്ന ദാരുണമായ കാഴ്ചകള്‍ ദൃശ്യമാധ്യമങ്ങളില്‍ കുറേ കണ്ട് കഴിഞ്ഞാല്‍ ഒന്നും തോന്നാറില്ല. ഒരു തരത്തിലുള്ള വികാരവും ഉണ്ടാകുകയില്ല. പണ്ട് അങ്ങനെയല്ലായിരുന്നു. എവിടെയെങ്കിലും ഒരാപത്ത് സംഭവിച്ചാല്‍ നമുക്ക് അതിനെപ്പറ്റിയുള്ള ഒരു വേവലാതി ഉണ്ടാകുമായിരുന്നു. അതുകൊണ്ടാണല്ലോ പത്മതീര്‍ത്ഥക്കുളത്തില്‍ ഒരാളെ കൊല്ലുന്നത് കണ്ടിട്ട് ആളുകള്‍ നിന്ന് രസിച്ചതും ചിലര്‍ ക്യാമറ കൊ ണ്ട് വന്ന് ഫോട്ടോ എടുത്തതും. പണ്ടുകാലത്ത് എവിടെയങ്കിലും മനുഷ്യന്‍റെ കൈകളിലും കാലുകളിലും ചങ്ങല ഉണ്ടായാല്‍ എന്‍റെ കൈകളില്‍ ചങ്ങല ഉണ്ടായതിന്‍റെ വേദന മനുഷ്യര്‍ അനുഭവിക്കുമായിരുന്നു. ആഫ്രിക്കന്‍ കാപ്പിരിയുടെ മുതുകത്ത് ഒരു ചാട്ട വീഴുന്നുണ്ടെങ്കില്‍ അത് എന്‍റെയും വേദനയാണെന്ന്  കവിഹൃദയം പറഞ്ഞിരുന്നു. അപ്പോള്‍  ഈ ലോകത്ത് എവിടേയും ഉള്ള മനുഷ്യരുടെ വേദനയും നൊമ്പരവും ഇവിടെയുള്ള എല്ലാ മനുഷ്യരുടെയും ദുഃഖമാണ് എന്ന അനുഭവം ഉണ്ടാകുന്ന മാനുഷികാവസ്ഥ നാം വളര്‍ത്തി എടുക്കണം. അല്ലാതെ സാ ഹിത്യത്തില്‍ ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പല്‍ കൂട്ടുകയല്ല വേണ്ടത്.

'  നോക്കൂ ഇതൊക്കെയാണ് ഇ വിടെ സംഭവിക്കുന്നത്. ഇവരുടെ വേദനകളില്‍ പങ്കാളികളാവൂ' അങ്ങനെ നമുക്ക് പരിഹരിക്കാനാവുകയില്ലായെങ്കിലും അവരുടെ ദുഃഖത്തില്‍ പങ്ക് കൊള്ളുന്ന ഒരു മാനസികാവസ്ഥ ഉ  ണ്ടാകുന്നു. ഇതൊക്കെയാണ് എന്‍റെ കാഴ്ചപ്പാടില്‍ സാഹിത്യം, കല എന്നിവയിലൊക്കെ ഞാന്‍ കാണുന്നത്.

    നമ്മുടെ ഹൃദയത്തില്‍ എവിടെയൊക്കെയോ കരിംപാറക്കെട്ടുകളുമുണ്ട്.  ആ കരിംപാറക്കെട്ടുകളെ ദ്രവീകരിക്കാനും ഈ ഭൂമിക്കടിയിലെ കാരുണ്യത്തിന്‍റെ സ്നേഹത്തിന്‍റെ നീരുറവയെ ഉദ്ധരിക്കാനും, നമ്മുടെ കാലഘട്ടത്തിലെ മനുഷ്യരാശിയുടെ എല്ലാ  നന്മകളും വേദനകളും നമുക്ക് പങ്കുവെയ്ക്കാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നു പറയാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാകാനും നമ്മുടെ സാഹിത്യരചനകള്‍, കലകള്‍ എല്ലാം തന്നെ പ്രയോജനപ്പെടണം. ഗുരുദേവന്‍റെ വചനങ്ങള്‍, വളരെ ലാളിത്യത്തോടുകൂടി പറഞ്ഞ വാക്കുകള്‍ ആയിരംവട്ടം ഉരുവിടാനും അതു അനേകം മനസ്സുകളില്‍ എത്തിക്കാനും കഴിയുന്നതു തന്നെ യാ ണ് 'ഗുരുപൂജ' എന്നാണ് എനിക്കു തോന്നുന്നത്.