സമസ്യാപൂരണം 1   (വിളയത്തു കൃഷ്ണനാശാന്‍റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന വിദ്യാവിലാസിനി മാസികയുടെ ധ1073 മേടം, പുസ്തകം 1പ 8-ാം ലക്കത്തില്‍ വന്ന ഒരു സമസ്യാപൂരണമാണ് ഇത്)   "കാലദേശകനകങ്ങള്‍ വിസ്മൃതി കരസ്ഥ- മാക്കുമതുപോലെയ- പ്പാലെടുത്തുപരുകും ഖഗം ബകമെതൃത്തു- ശുക്തിയതുപോലെതാന്‍ വേല ചെയ്തുലയില്‍ വച്ചുരുക്കിയൊരിരുമ്പി- ലൊറ്റിയ ജലം വിയ- ജ്ജ്വാലയില്‍ പണമറിഞ്ഞു കൊള്ളുമുപദേശ- മോര്‍ക്കിലിതുപോലെയാം".   സമസ്യാപൂരണം 2   കോലത്തുകര ക്ഷേത്രസന്നിധിയില്‍വച്ച് പൂര്‍വ്വാര്‍ദ്ധം ഗുരുദേവന്‍ ചൊല്ലുകയും ഉത്തരാര്‍ദ്ധം പൂരിപ്പിക്കുവാന്‍ ചാരത്തുണ്ടായിരുന്ന കുമാരുവിനോട് (കുമാരനാശാന്‍) ആവശ്യപ്പെടുകയും ഗുരുകല്പനപ്രകാരം അമാന്തംവിനാ കുമാരു പൂരിപ്പിച്ചു ചൊല്ലിയതും അടങ്ങുന്നതാണ് ഈ ശ്ലോകം.   'കോലത്തുകര കുടികൊണ്ടരുളും ബാലപ്പിറചൂടിയ വാരിധിയേ' 'കാലന്‍ കനിവറ്റു കുറിച്ചുവിടു- ന്നോലപ്പടിയെന്നെയയ്ക്കരുതേ'!