മംഗളാശംസ-1   (ധര്‍മ്മകുമാരന്‍ എന്ന ഒരു മാസികയ്ക്ക് ഗുരുദേവന്‍ നല്‍കിയ മംഗളാശംസയാണിത്)   കര്‍മ്മം പരോപകാരം ധര്‍മ്മോപേതം പരത്തി ലോകത്തില്‍ ശര്‍മ്മമമര്‍ന്നു വളര്‍ന്നീ- ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്!   മംഗളാശംസ-2   (ഈ പദ്യം ശിവഗിരി മഠത്തില്‍ നിന്നും ഇറങ്ങിയിരുന്ന ധര്‍മ്മം എന്ന പത്രത്തില്‍ പതിവായി ചേര്‍ത്തിരുന്നതാണ്)   നിര്‍മ്മത്സര പ്രമോദായ ജീയാന്നിത്യമിദം ഭുവി പത്രമശ്വത്ഥജമിവ സുപ്രസംഗൈരലംകൃതം.