ആത്മോപദേശശതകം 1              അറിവിലുമേറിയറിഞ്ഞിടുന്നവന്‍ത-                 ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും                 കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-                 ത്തെരുതെരെ വീണുവണങ്ങിയോതിടേണം.   2              കരണവുമിന്ദ്രിയവും കളേബരം തൊ-                 ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം                 പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍                 തിരുവുരുവാണു തിരഞ്ഞു തേറിടേണം.   3              വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും                 വെളി മുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍                 ജലനിധിതന്നിലുയര്‍ന്നിടും തരങ്ഗാ-                 വലിയതുപോലെയഭേദമായ് വരേണം.   4              അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ത-                 ന്നറിവുമൊരാദിമഹസ്സു മാത്രമാകും;                 വിരളത വിട്ടു വിളങ്ങുമമ്മഹത്താ-                 മറിവിലമര്‍ന്നതു മാത്രമായിടേണം.   5              ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും                 പലതുമിതൊക്കെയുമുറ്റു പാര്‍ത്തു നില്ക്കും                 വിലമതിയാത വിളക്കുദിക്കയും പിന്‍-                 പൊലികയുമില്ലിതു കണ്ടു പോയിടേണം.   6              ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-                 ടണമശനം പുണരേണമെന്നിവണ്ണം                 അണയുമനേകവികല്പമാകയാലാ-                 രുണരുവതുള്ളൊരു നിര്‍വികാരരൂപം?   7              ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-                 ടണമറിവായിതിനിന്നയോഗ്യനെന്നാല്‍                 പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും                 മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.   8              ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും                 നളികയിലേറി നയേന മാറിയാടും                 കിളികളെയഞ്ചുമരിഞ്ഞുകീഴ്മറിക്കും                 വെളിവുരുവേന്തിയകം വിളങ്ങിടേണം.   9              ഇരുപുറവും വരുമാറവസ്ഥയെപ്പൂ-                 ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നു മേവും                 തരുവിനടിക്കു തപസ്സു ചെയ്തു വാഴും                 നരനു വരാ നരകം നിനച്ചിടേണം.   10           "ഇരുളിലിരിപ്പവനാര്? ചൊല്ക നീ" യെ-                 ന്നൊരുവനുരപ്പതു കേട്ടു താനുമേവം                 അറിവതിനായവനോടു "നീയുമാരെ"-                 ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.   11           'അഹമഹ' മെന്നരുളുന്നതൊക്കെയാരാ-                 യുകിലകമേ പലതല്ലതേകമാകും;                 അകലുമഹന്തയനേകമാകയാലീ                 തുകയിലഹംപൊരുളും തുടര്‍ന്നിടുന്നു.   12           തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-                 കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!                 പൊലിയുമിതന്യ പൊലിഞ്ഞു പൂര്‍ണ്ണമാകും                 വലിയൊരഹന്ത വരാ വരം തരേണം.   13           ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-                 ന്നകമലരിട്ടു വണങ്ങിയക്ഷമാറി                 സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍                 മഹിമയുമറ്റു മഹസ്സിലാണിടേണം.   14           ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും                 ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം                 കപടയതിക്കു കരസ്ഥമാകുവീലെ-                 ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.   15           പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്മാര്‍-                 ക്കൊരു പതിനായിരമാണ്ടൊരല്പനേരം;                 അറിവപരപ്രകൃതിക്കധീനമായാ-                 ലരനൊടിയായിരമാണ്ടുപോലെ തോന്നും.   16           അധികവിശാലമരുപ്രദേശമൊന്നായ്                 നദി പെരുകുന്നതുപോലെ വന്നു നാദം                 ശ്രുതികളില്‍ വീണു തുറക്കുമക്ഷിയെന്നും                 യതമിയലും യതിവര്യനായിടേണം.   17           അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-                 ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ                 നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-                 പഴകിയ വാസന വര്‍ത്തി വൃത്തിയത്രേ.   18           അഹമിരുളല്ലിരുളാകിലന്ധരായ് നാ-                 മഹമഹമെന്നറിയാതിരുന്നിടേണം;                 അറിവതിനാലഹമന്ധകാരമല്ലെ-                 ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.   19           അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-                 ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;                 ജഡമിതു സര്‍വമനിത്യമാം; ജലത്തിന്‍-                 വടിവിനെ വിട്ടു തരങ്ഗമന്യമാമോ?   20           ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-                 ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;                 ജളനു വിലേശയമെന്നു തോന്നിയാലും                 നലമിയലും മലര്‍മാല നാഗമാമോ?   21           പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-                 പ്രിയമപരപ്രിയമെന്നനേകമായി                 പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍-                 പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.   22           പ്രിയമപരന്‍റെയതെന്‍പ്രിയം; സ്വകീയ-                 പ്രിയമപരപ്രിയമിപ്രകാരമാകും                 നയമതിനാലെ നരന്നു നന്മ നല്കും                 ക്രിയയപരപ്രിയഹേതുവായ് വരേണം.   23           അപരനുവേണ്ടിയഹര്‍നിശം പ്രയത്നം                 കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;                 കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-                 ന്നപജയകര്‍മ്മമവന്നുവേണ്ടി മാത്രം.   24           അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-                 ലവനിയിലാദിമമായൊരാത്മരൂപം                 അവനവനാത്മസുഖത്തിനാചരിക്കു-                 ന്നവയപരന്നു സുഖത്തിനായ് വരേണം.   25           ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-                 പ്പൊരു തൊഴിലാത്മവിരോധിയോര്‍ത്തിടേണം;                 പരനു പരം പരിതാപമേകിടുന്നോ-                 രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.   26           അവയവമൊക്കെയമര്‍ത്തിയാണിയായ് നി-                 ന്നവയവിയാവിയെയാവരിച്ചിടുന്നു;                 അവനിവനെന്നതിനാലവന്‍ നിനയ്ക്കു-                 ന്നവശതയാമവിവേകമൊന്നിനാലേ.   27           ഇരുളിലിരുന്നറിയുന്നതാകുമാത്മാ-                 വറിവതുതാനഥ നാമരൂപമായും                 കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും                 വരുവതു കാണ്‍ക! മഹേന്ദ്രജാലമെല്ലാം.   28           അടിമുടിയറ്റടിതൊട്ടു മൗലിയന്തം                 സ്ഫുടമറിയുന്നതു തുര്യബോധമാകും;                 ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-                 ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.   29           മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും                 മനുജനു മറ്റൊരു വേല ചെയ്തിടേണ്ട;                 വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ-                 മനുവുരുവിട്ടുമിരിക്കില്‍ മായ മാറും   30           ജഡമറിവീലറിവിന്നു ചിന്തയില്ലോ-                 തിടുകയുമില്ലറിവെന്നറിഞ്ഞു സര്‍വം                 വിടുകിലവന്‍ വിശദാന്തരങ്ഗനായ് മേ-                 ലുടലിലമര്‍ന്നുഴലുന്നതില്ല നൂനം.   31           അനുഭവമാദിയിലൊന്നിരിക്കിലല്ലാ-                 തനുമിതിയില്ലിതു മുന്നമക്ഷിയാലേ                 അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-                 ന്നനുമിതിയാലറിവീലറിഞ്ഞിടേണം.   32           അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ-                 യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ                 ധര മുതലായവയൊന്നുമില്ല താങ്ങു-                 ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം.   33           അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്-                 ദ്ധര മുതലായ വിഭൂതിയായി താനേ                 മറിയുമവസ്ഥയിലേറിമാറി വട്ടം-                         തിരിയുമലാതസമം തിരിഞ്ഞിടുന്നു.   34           അരനൊടിയാദിയരാളിയാര്‍ന്നിടും തേ-                 രുരുളതിലേറിയുരുണ്ടിടുന്നു ലോകം;                 അറിവിലനാദിയതായ് നടന്നിടും തന്‍-                 തിരുവിളയാടലിതെന്നറിഞ്ഞിടേണം.   35           ഒരു പതിനായിരമാദിതേയരൊന്നായ്                 വരുവതുപോലെ വരും വിവേകവൃത്തി                 അറിവിനെ മൂടുമനിത്യമായയാമീ-                 യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ.   36           അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-                 മറുതിയിടാം സമയന്യയെന്നിവണ്ണം                 ഇരുപിരിവായിതിലന്യസാമ്യമാര്‍ന്നു-                 ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടേണം.   37           വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍                 വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;                 വിഷമയെ വെന്നതിനാല്‍ വിവേകമാകും                 വിഷയവിരോധിനിയോടണഞ്ഞിടേണം.   38           പലവിധമായറിയുന്നതന്യയൊന്നായ്                 വിലസുവതാം സമയെന്നു മേലിലോതും                 നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും                 കലയിലലിഞ്ഞു കലര്‍ന്നിരുന്നിടേണം.   39           അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ടാം                 പിരിവിവയില്‍ സമതന്‍വിശേഷമേകം;                 വിരതി വരാ വിഷമാവിശേഷമൊന്നി-                 ത്തരമിവ രണ്ടു തരത്തിലായിടുന്നു.   40           സമയിലുമന്യയിലും സദാപി വന്നി-                 ങ്ങമരുവതുണ്ടതതിന്‍ വിശേഷശക്തി                 അമിതയതാകിലുമാകെ രണ്ടിവറ്റിന്‍-                 ഭ്രമകലയാലഖിലം പ്രമേയമാകും.   41           ഇതു കുടമെന്നതിലാദ്യമാമിതെന്നു-                 ള്ളതു വിഷമാ കുടമോ വിശേഷമാകും;                 മതി മുതലായ മഹേന്ദ്രജാലമുണ്ടാ-                 വതിനിതുതാന്‍ കരുവെന്നു കണ്ടിടേണം.   42           ഇദമറിവെന്നതിലാദ്യമാമിതെന്നു-                 ള്ളതു സമ, തന്‍റെ വിശേഷമാണു ബോധം;                 മതി മുതലായവയൊക്കെ മാറി മേല്‍ സദ്-                 ഗതി വരുവാനിതിനെബ്ഭജിച്ചിടേണം.   43           പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം                 സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!                 വികൃതി വിടുന്നതിനായി വേല ചെയ്വീ-                 ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.   44           പലമതസാരവുമേകമെന്നു പാരാ-                 തുലകിലൊരാനയിലന്ധരെന്നപോലെ                 പലവിധ യുക്തി പറഞ്ഞു പാമരന്മാ-                 രലവതു കണ്ടലയാതമര്‍ന്നിടേണം.   45           ഒരു മതമന്യനു നിന്ദ്യമൊന്നിലോതും                 കരുവപരന്‍റെ കണക്കിനൂനമാകും;                 ധരയിലിതിന്‍റെ രഹസ്യമൊന്നുതാനെ-                 ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.   46           പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-                 ന്നൊരു മതവും പൊരുതാലൊടുങ്ങുവീല;                 പരമതവാദിയിതോര്‍ത്തിടാതെ പാഴേ                 പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.   47           ഒരുമതമാകുവതിന്നുരപ്പതെല്ലാ-                 വരുമിതു വാദികളാരുമോര്‍ക്കുവീല;                 പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-                 രറിയുമിതിന്‍റെ രഹസ്യമിങ്ങശേഷം.   48           തനുവിലമര്‍ന്ന ശരീരി, തന്‍റെ സത്താ-                 തനുവിലതെന്‍റെതിതെന്‍റെതെന്നു സര്‍വം                 തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-                 ലനുഭവശാലികളാമിതോര്‍ക്കിലാരും.   49           അഖിലരുമാത്മസുഖത്തിനായ് പ്രയത്നം                 സകലവുമിങ്ങു സദാപി ചെയ്തിടുന്നു;                 ജഗതിയിലിമ്മതമേകമെന്നു ചിന്തി-                 ച്ചഘമണയാതകതാരമര്‍ത്തിടേണം.   50           നിലമൊടു നീരതുപോലെ കാറ്റു തീയും                 വെളിയുമഹംകൃതി വിദ്യയും മനസ്സും                 അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-                 വുലകുമുയര്‍ന്നറിവായി മാറിടുന്നു.   51           അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-                 വരുമിതിനോടൊരിദന്ത വാമയായും                 വരുമിവ രണ്ടുലപങ്ങള്‍പോലെ മായാ-                 മരമഖിലം മറയെപ്പടര്‍ന്നിടുന്നു.   52           ധ്വനിമയമായ്ഗ്ഗഗനം ജ്വലിക്കുമന്നാ-                 ളണയുമതിങ്കലശേഷദൃശ്യജാലം;                 പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും                 സ്വനവുമടങ്ങുമിടം സ്വയംപ്രകാശം!   53           ഇതിലെഴുമാദിമശക്തിയിങ്ങു കാണു-                 ന്നിതു സകലം പെറുമാദിബീജമാകും;                 മതിയതിലാക്കി മറന്നിടാതെ മായാ-                 മതിയറുവാന്‍ മനനം തുടര്‍ന്നിടേണം.   54           ഉണരുമവസ്ഥയുറക്കിലില്ലുറക്കം                 പുനരുണരുമ്പൊഴുതും സ്ഫുരിക്കുവീല;                 അനുദിനമിങ്ങനെ രണ്ടുമാദിമായാ-                 വനിതയില്‍നിന്നു പുറന്നു മാറിടുന്നു.   55           നെടിയ കിനാവിതു നിദ്രപോലെ നിത്യം                 കെടുമിതുപോലെ കിനാവുമിപ്രകാരം                 കെടുമതി കാണുകയില്ല, കേവലത്തില്‍                 പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.   56           കടലിലെഴും തിരപോലെ കായമോരോ-                 ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;                 മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-                 കടലിലജസ്രവുമുള്ള കര്‍മ്മമത്രേ!   57           അലയറുമാഴിയിലുണ്ടനന്തമായാ-                 കലയിതു കല്യയനാദികാര്യമാകും                 സലിലരസാദി ശരീരമേന്തി നാനാ-                 വുലകുരുവായുരുവായി നിന്നിടുന്നു.   58           നവനവമിന്നലെയിന്നു നാളെ മറ്റേ-                 ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ                 അവിരതമെണ്ണിയളന്നിടുന്നതെല്ലാം                 ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.   59           അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-                 പ്പിരിയുകിലില്ലറിവും പ്രകാശമാത്രം;                 അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-                 ലൊരു പൊരുളാമതിലില്ല വാദമേതും.   60           അറിവിനെയും മമതയ്ക്കധീനമാക്കി-                 പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,                 പറകിലുമപ്പരതത്ത്വമെന്നപോലീ-                 യറിവറിയുന്നവനന്യമാകുവീല.   61           വെളിവിഷയം വിലസുന്നു വേറുവേറാ-                 യളവിടുമിന്ദ്രിയമാര്‍ന്നു തന്‍റെ ധര്‍മ്മം                 ജളതയതിങ്ങു ദിഗംബരാദി നാമാ-                 വലിയൊടുയര്‍ന്നറിവായി മാറിടുന്നു.   62           പരവശനായ്പ്പരതത്ത്വമെന്‍റെതെന്നോര്‍-                 ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ                 വരുമറിവേതു വരാ കഥിപ്പതാലേ                 പരമപദം പരിചിന്ത ചെയ്തിടേണം.   63           അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-                 യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍                 പരവശനായറിവീല പണ്ഡിതന്‍ തന്‍-                 പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!   64           പ്രതിവിഷയം പ്രതിബന്ധമേറി മേവു-                 ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;                 അതിവിശദസ്മൃതിയാലതീതവിദ്യാ-                 നിധി തെളിയുന്നിതിനില്ല നീതിഹാനി.   65           ഒരുകുറി നാമറിയാത്തതൊന്നുമിങ്ങി-                 ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം                 അറിവവരില്ലതിരറ്റതാകയാലീ-                 യരുമയെയാരറിയുന്നഹോ വിചിത്രം!   66           ഇര മുതലായവയെന്നുമിപ്രകാരം                 വരുമിനിയും; വരവറ്റുനില്പതേകം;                 അറിവതു നാമതു തന്നെ മറ്റുമെല്ലാ-                 വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.   67           ഗണനയില്‍നിന്നു കവിഞ്ഞതൊന്നു സാധാ-                 രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം                 നിനവിലുമില്ലതു നിദ്രയിങ്കലും മേ-                 ലിനനഗരത്തിലുമെങ്ങുമില്ല നൂനം.   68           അരവവടാകൃതിപോലഹന്ത രണ്ടാ-                 യറിവിലുമങ്ഗിയിലും കടക്കയാലേ,                 ഒരു കുറിയാര്യയിതിങ്ങനാര്യയാകു-                 ന്നൊരുകുറിയെന്നുണരേണമൂഹശാലി.   69           ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-                 പ്രതിമയെഴും കരണപ്രവീണനാളും                 രതിരഥമേറിയഹന്ത രമ്യരൂപം                 പ്രതി പുറമേ പെരുമാറിടുന്നജസ്രം.   70           ഒരു രതി തന്നെയഹന്തയിന്ദ്രിയാന്തഃ                 കരണകളേബരമൊന്നിതൊക്കെയായി                 വിരിയുമിതിന്നു വിരാമമെങ്ങു, വേറാ-                 മറിവവനെന്നറിവോളമോര്‍ത്തിടേണം.   71           സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ-                 ലവനിയിലാരുമനാദി ലീലയത്രേ;                 അവിരളമാകുമിതാകവേയറിഞ്ഞാ-                 ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.   72           ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-                 ന്മയി മറുകൂറിതു വിദ്യ; മായയാലേ                 നിയതമിതിങ്ങനെ നില്ക്കിലും പിരിഞ്ഞ-                 ദ്ദ്വയപരഭാവന തുര്യമേകിടുന്നു.   73           ഒരു പൊരുളിങ്കലനേകമുണ്ടനേകം                 പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ                 അറിവിലടങ്ങുമഭേദമായിതെല്ലാ-                 വരുമറിവീലതിഗോപനീയമാകും.   74           പൊടിയൊരു ഭുവിലസംഖ്യമപ്പൊടിക്കുള്‍-                 പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;                 ജഡമമരുന്നതുപോലെ ചിത്തിലും ചി-                 ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം.   75           പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-                 വഹമഹമെന്നലയുന്നതൂര്‍മ്മിജാലം                 അകമലരാര്‍ന്നറിവൊക്കെ മുത്തുതാന്‍ താന്‍                 നുകരുവതാമമൃതായതിങ്ങു നൂനം.   76           മണലളവറ്റു ചൊരിഞ്ഞ വാപിയിന്‍മേ-                 ലണിയണിയായല വീശിടുന്നവണ്ണം                 അനൃതപരമ്പര വീശിയന്തരാത്മാ-                 വിനെയകമേ ബഹുരൂപമാക്കിടുന്നു.   77           പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-                 മറിവനലന്‍ ജലമക്ഷമിന്ദ്രിയാര്‍ത്ഥം                 ധരണിയിതിങ്ങനെയഞ്ചു തത്ത്വമായ് നി-                 ന്നെരിയുമിതിന്‍റെ രഹസ്യമേകമാകും.   78           മരണവുമില്ല പുറപ്പുമില്ല വാഴ്വും                 നരസുരരാദിയുമില്ല നാമരൂപം,                 മരുവിലമര്‍ന്ന മരീചിനീരുപോല്‍ നി-                 ല്പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം.   79           ജനിസമയം സ്ഥിതിയില്ല ജന്‍മിയന്യ-                 ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?                 ഹനനവുമിങ്ങനെതന്നെയാകയാലേ                 ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.   80           സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-                 സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?                 ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോര്‍ത്താല്‍                 ക്ഷിതി മുതലായവ ഗീരു മാത്രമാകും.   81           പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം                 സകലവുമായ് വെളിയേ സമുല്ലസിക്കും                 ഇഹപരമാമൊരു കൂറിദന്തയാലേ                 വികസിതമാമിതു ഭോഗ്യവിശ്വമാകും.   82           അരണി കടഞ്ഞെഴുമഗ്നിപോലെയാരായ്-                 വവരിലിരുന്നതിരറ്റെഴും വിവേകം,                 പരമചിദംബരമാര്‍ന്ന ഭാനുവായ് നി-                 ന്നെരിയുമതിന്നിരയായിടുന്നു സര്‍വം.   83           ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-                 ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും,                 മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-                 വിടരറുമൊന്നിതു നിര്‍വികാരമാകും.   84           അറിവതിനാലവനീവികാരമുണ്ടെ-                 ന്നരുളുമിതോര്‍ക്കിലസത്യമുള്ളതുര്‍വീ;                 നിരവധിയായ് നിലയറ്റു നില്പതെല്ലാ-                 മറിവിലെഴും പ്രകൃതിസ്വരൂപമാകും.   85           നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-                 ലെഴുമുലകെങ്ങുമബിംബമാകയാലേ,                 നിഴലുമതല്ലിതു നേരുമല്ല വിദ്വാ-                 നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.   86           തനു മുതലായതു സര്‍വമൊന്നിലൊന്നി-                 ല്ലനൃതവുമായതിനാലെയന്യഭാഗം                 അനുദിനമസ്തമിയാതിരിക്കയാലേ                 പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.   87           തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-                 രിനമിതരങ്ങളിലില്ലയിപ്രകാരം                 തനു മുതലായതു സത്തുമല്ലയോര്‍ത്താ-                 ലനൃതവുമല്ലതവാച്യമായിടുന്നു.   88           സകലവുമുള്ളതു തന്നെ തത്ത്വചിന്താ-                 ഗ്രഹനിതു സര്‍വവുമേകമായ് ഗ്രഹിക്കും;                 അകമുഖമായറിയായ്കില്‍ മായയാം വന്‍-                 പക പലതും ഭ്രമമേകിടുന്നു പാരം.   89           അറിവിലിരുന്നസദസ്തിയെന്നസംഖ്യം                 പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ