ദേവീസ്തവം   1 തെഴുമേനി നിന്നവയവങ്ങളൂഴിന്നു മുന്‍ മൊഴിയുന്നതെന്നി മുനികള്‍ക്കുമെന്നംബികേ! കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിന്‍- മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ.   2 ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ മതിമണ്ഡലത്തൊടു മറുത്തു മറ്റൊന്നിലും കുതികൊണ്ടു ചാടിവലയാതെകണ്ടങ്ങു നിന്‍ പദതാരടുത്തു പദമൂന്നി പൊന്നിന്‍കനീ!   3 കണികാണുമിക്കനകമോടു കാര്‍വേണി മണ്‍- പണി കാനല്‍നീരുനികരെന്നു പാടുന്നിതാ പിണിയാറുമാറു പിരിയാതെ പേണുന്ന നിന്‍- മണിമേനിതന്നിലണയുന്നതിന്നൂതു നീ.   4 ധുനിചൂടുമയ്യനു തുണയ്ക്കു തോന്നുന്ന നീ മുനിമൗലിതന്നിലെഴുനള്ളി മൂളുന്നതും പനിയുണ്ടിടും കൃമി തുടങ്ങി മറ്റൊക്കെ നി- ന്നിനമെന്നതും നിലയിലൂതി നിന്നീടു നീ.   5 ഇടയില്ലെനിക്കിടയിലിന്നു കാണുന്നൊരി- പ്പൊടികൊണ്ടു മൂടുമുടലിന്നു പൊന്നംബികേ! തടവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നി- ന്നുടലൊന്നു തന്നിനിയുമൂതു മാണിക്യമേ!   6 കമരും ചെവിക്കുമതുമല്ല കണ്ണിന്നുതൊ- ട്ടമരുന്നതിന്നുമൊരു മൗലിയെന്നല്ല നീ അമരംതുഴഞ്ഞിതിലിരുന്നുയര്‍ന്നങ്ങുവ- ന്നമരുന്നതിന്നരുളു മാമതൂതിന്നിയും.   7 ഇനി നിന്‍റെ മൗലിയിലെഴുന്നിടും പൂനിലാ- വിനുമങ്ങു നിന്നു വിളയുന്ന വെണ്ണീറിനും കനലിന്നു നീരിനു മണത്തിനെന്നല്ല നി- ന്നിനമിങ്ങു കണ്ടതിനൊക്കെയും കൈതൊഴാം.   8 തൊഴുമെന്നെയങ്ങു വിളിയിങ്ങുനിന്നാഴിയില്‍ തുഴയുന്നെനിക്കു തുണയില്ല നീയെന്നിയേ അഴലിങ്കലിട്ട മെഴുകല്ല നെയ്യെന്‍ മനം കുഴയുന്നിതങ്ങു കുഴലൂതു കാര്‍കൊണ്ടലേ!   9 അല പൊങ്ങിവന്നു നുര തള്ളിയുള്ളാഴിനി- ന്നലയുന്നു പെണ്‍കുതിരയല്ലി മല്ലിന്നു നീ? നിലപെറ്റുനിന്നിതു നുറുക്കി നീരാടു നീ- രലയുന്നതില്ല, തണലെന്നറിഞ്ഞൂതു നീ.   10 ഇതു പഥ്യവൃത്തമിടരില്ല പാടുന്നവര്‍- ക്കിതിനിന്നു നിന്നടിയെടുത്തുതന്നീടു നീ