ശ്രീകൃഷ്ണദര്‍ശനം
ഭൂയോ വൃത്തി നിവൃത്തിയായ്ബ്ഭുവനവും
സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗത്തില്‍
പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണി-
ഗ്രീവന്‍റെ ദിവ്യോത്സവം.